*_കഥകളുടെ പറുദീസ എന്നോട് പറഞ്ഞിരുന്നു.. ഒരു ദിവസം നിനക്കും വരുമെന്ന്_*
ഓർമയിലെ ഓണത്തെ കുറിച്ച് പറയാൻ പറഞ്ഞാൽ എനിക്ക് അങ്ങനെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. എന്റെ കുട്ടികൾ എന്നോട് ഒത്തിരി തവണ ചോദിച്ചു.... സർ ടെ ഓണകാലത്തെ കുറിച്ച് പറയാമോ എന്ന്. അപ്പോഴൊക്കെ ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു വഴുതി പോവാൻ ഞാൻ അവരെക്കാൾ മിടുക്ക് കാട്ടി. ഈ വർഷത്തെ ഓണം കഴിഞ്ഞുപോയ കൊല്ലങ്ങളിൽ നിന്നും ഒത്തിരി വ്യത്യസ്തമായിരുന്നു എനിക്ക്. എല്ലാവരെക്കാൾ ഒത്തിരി നേരത്തെ ഞാൻ ഓണസദ്യ കഴിച്ചു. പൂക്കളം ഇട്ടു.
സ്കൂളിൽ എന്റെ കുട്ടികൾക്ക് ഒപ്പം ഒത്തിരിപരിപാടികൾക്ക് നടുവിൽ ഞാൻ ഓണം ആഘോഷിച്ചു. ഒരുപക്ഷേ അത്തരമൊരു ഓണം ആഘോഷം ജീവിതത്തിൽ ആദ്യമായിട്ടാണ് എന്ന് പറയാം. 4 ഹൗസുകളായി എത്ര മനോഹരമായാണ് സ്കൂളിൽ ഓണം ആഘോഷിച്ചത്. ഒരുപക്ഷേ ഓണം ആഘോഷത്തിന്റെ നടുവിൽ ഒരു ഫയലും പിടിച്ചു പേനയുമെടുത്ത് കുട്ടികൾക്ക് ഇടയിൽ വിജയികളെ നോക്കി നിൽക്കുന്ന എന്നെ എനിക്ക് തന്നെ മറക്കാൻ പറ്റില്ല. വെറുതെയെങ്കിലും ഞാൻ എന്നെ തന്നെ ട്രോളി.... എന്തൊരു ജന്മം.
വിഭവസമൃദ്ധമായ സദ്യ....
അത് മാത്രമല്ല, ഇന്റെ കുട്ടികൾക്ക് സാമ്പാറും, ചോറും, കായ വറുത്തതും, കൂട്ടുകറിയും അവിയലും ഒക്കെ വിളമ്പി കൊടുക്കുമ്പോ ഇതെല്ലാം ആദ്യത്തെ അനുഭവമായിരുന്നു എനിക്ക്. ഒത്തിരി introvert ആയ ഒരാളായിരുന്നു ഞാൻ പഠിക്കുന്ന സമയത്തിൽ ഉടനീളം.... ഓണം പരിപാടികൾക്ക് ഒന്നും പോവാൻ കൂട്ടാക്കിയിരുന്നില്ല. എനിക്ക് ഇന്നും ഓർമയുണ്ട്, വിക്ടോറിയയിൽ ചെന്ന ആദ്യ കൊല്ലം എന്നെയും ജീമോനെയും ആയിരുന്നു പുലികളിക്ക് ആയി ഒരുക്കിയ പുലികൾ... ആ വേഷമിട്ട് നിൽക്കുമ്പോൾ ഒരു വല്ലാത്ത നാണക്കേട് അനുഭവിച്ചിരുന്ന ഞാൻ ഉണ്ടായിരുന്നു. ഉൾവലിഞ്ഞു ഉൾവലിഞ്ഞു ആത്മവിശ്വാസം നഷ്ടപെടുന്ന എന്നിൽ നിന്നും ഈ കുട്ടികൾക്ക് ഇടയിലൂടെ ഓരോ കാര്യങ്ങൾക്ക് ഓടി പായുന്ന എന്നിലേക്ക് എത്തിച്ചേരാൻ ഒത്തിരി ദൂരം ഞാൻ സഞ്ചരിച്ചു എന്നത് ഓർക്കുമ്പോൾ ഒരുപക്ഷെ.......
ഓണത്തോട് വിരക്തിയും കോളേജിലെ ആഘോഷങ്ങളോട് എതിർപ്പുമെല്ലാം വരാൻ കാരണം ഒരുപക്ഷെ ആഘോഷത്തോട് അനുബന്ധിച്ചു എടുക്കുന്ന പിരിവ് തന്നെ ആയിരുന്നു. അവിടെയും സാമ്പത്തികമായ ഒരു ബുദ്ധിമുട്ട് ഒത്തിരി അനുഭവിച്ചിരുന്നു. പക്ഷെ ഇതെല്ലാം മനസിലാക്കി എന്നെ സഹായിച്ച ഒത്തിരി കൂട്ടുകാർ എന്റെ പഠനസമയങ്ങളിൽ ഉണ്ടായിരുന്നു. കൂടെ നിർത്താൻ ശ്രെമിച്ചിരുന്ന ഒത്തിരിപ്പേർ. പക്ഷെ മാറിനിൽക്കാനും എന്റെയൊരു കാഴ്ചപ്പാടിൽ വേർതിരിഞ്ഞു പോരാനും ഇഷ്ടപെട്ട ദിവസങ്ങളായിരുന്നു അന്നെല്ലാം എനിക്ക്......
വടംവലിയും ഉറിയടിയും കഴിഞ്ഞ് അട്ടപ്പാടിയിൽ നിന്നും 5.45 ന്റെ ബസ് കേറി വീട്ടിലേക്ക് പോരുമ്പോൾ ജീവിതത്തിൽ ഇത്രയും മനോഹരമായ ഒരോണം ഞാൻ ഇന്ന് വരെ ആഘോഷിച്ചിട്ടില്ല എന്ന പ്രതീതി ഉണ്ടായിരുന്നു.
അത് മാത്രമല്ല, അത് കഴിഞ്ഞു തൊട്ടടുത്ത ദിവസം കോഴിക്കോട് പോയതും parlimentary affairs ന്റെ ക്ലാസ്സിൽ ബോധമില്ലാതെ ഉറക്കം തൂങ്ങിയതും മിട്ടായി തെരുവിന്റെ മാന്ത്രികത നോക്കി പച്ചയായി നിന്നതും..... അത് കഴിഞ്ഞ് 29 മുതൽ ഓണപരീക്ഷ ഡ്യൂട്ടി കളിൽ കൗതുകത്തോടെ പങ്കെടുത്തതും എല്ലാം ഒരു വലിയ തിരിച്ചറിവിലേക്ക് ആയിരുന്നു...
പരീക്ഷ കഴിയുന്ന ദിവസം ഞാൻ ഒത്തിരി ഭയപ്പെട്ടു. പത്താം ക്ലാസ്സിന് സോഷ്യൽ സയൻസ് ആണ്... കുട്ടികളെ വിളിക്കാൻ പുറത്ത് രക്ഷിതാക്കൾ വന്ന് നിൽക്കുന്നു. അവരെല്ലാം വല്ലാത്ത ഒരു ത്രില്ലിൽ ആണ്. സ്കൂളിലെ മുഴുവൻ കുട്ടികളും അങ്ങനെ തന്നെ...3മാസത്തെ ഹോസ്റ്റൽ വാസത്തിന് ശേഷം സ്വന്തം അച്ഛനെയും അമ്മയെയും കാണാൻ വേണ്ടി വീട്ടിലേക്ക് പോവുന്ന കുട്ടികൾ എനിക്കൊരു കൗതുകം തന്നെയായിരുന്നു. ഒരിക്കൽ പോലും ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിച്ചിട്ടില്ല. അത് കൊണ്ട് ഉണ്ടായ കൗതുകം.
ഊരുകളിലേക്ക് പോവുന്ന കുട്ടികൾ തിരികെഎത്തില്ലേ എന്ന ഭയവും മറ്റ് അധ്യാപകർക്ക് ഉണ്ടായപോലെ എന്നെയും പേടിപെടുത്തി. നെഞ്ചിൽ ഒരു കനൽ വീഴുന്ന പോലെ ഒക്കെ തോന്നി.
കുട്ടികൾ പോയതിന് പിന്നാലെ അധ്യാപകരും വീട്ടിലേക്ക്. പരസ്പരം ഓണം ആശംസകൾ എല്ലാം പറഞ്ഞു പോരുമ്പോൾ ശശികല ടീച്ചർ ടെ കണ്ണിൽ നിന്നും വെള്ളം വരുന്നത് കണ്ടു. തുറന്നു വരുന്ന സെപ്റ്റംബർ 12മുതൽ ടീച്ചർ സ്കൂളിൽ ഉണ്ടാവില്ല. Psc കിട്ടി മലപ്പുറത്ത് ജോയിൻ ചെയ്യാൻ പോകുന്നതിന്റെ സന്തോഷവും ഞങ്ങളെയെല്ലാം വിട്ട് പോകുന്നതിന്റെ വേദനയുമെല്ലാം ഞാൻ ആ കണ്ണുകളിൽ കണ്ടു... ഒത്തിരി ഉയരങ്ങളിൽ എത്തേണ്ട ഒരു വ്യക്തിത്വമാണ് ശശികല ടീച്ചർ... അത് അങ്ങനെ അല്ലെ തന്നെ എത്തട്ടെ...
വീട്ടിലെത്തിയത് പനിയുമായിട്ടാണ്... ബാഗ് വെച്ച് കിടന്നത് ആണ് ഓർമ. ഉറങ്ങിയതും അമ്മ വന്നതുമൊന്നും അറിഞ്ഞതെ ഇല്ല... അജു നെ കൂട്ടി ആശുപുത്രിയിലേക്ക്... ഡോക്ടർ നെ കണ്ടു... മരുന്ന് കിട്ടി... അത് പിടിച്ചു നാളെ tuition സെന്റർ ഇൽ ഓണം ആഘോഷിക്കാൻ പായസം ഏല്പിക്കാൻ പോയി... പക്ഷെ നമ്മടെ സമയത്തിന് പായസം എത്തില്ല പറഞ്ഞത്, പ്ലാൻ മാറ്റി ചിന്തിപ്പിച്ചു.. കേക്ക് ആക്കി.. ഓഫ്ലൈൻ ഓണം വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ ആഘോഷിച്ചു. പനി അതിന്റെ മൂർദ്ധന്യത്തിൽ... അതൊന്നും കാര്യമാക്കാതെ അഭിയുടെ കൂടെ സിനിമക്ക്... കോബ്ര ഓടുമ്പോൾ ഞങ്ങൾ പൊരിഞ്ഞ സംസാരം... സിനിമ കഴിഞ്ഞു ഫുഡ് അടിച്ചു വീട്ടിൽ വന്നപ്പോ സമയം ഒത്തിരി വൈകി.
കുട്ടികളുടെ പേപ്പർ നോക്കലാണ് മറ്റൊരു രസം... എഴുതിയ ഉത്തരങ്ങൾ വായിച്ച് ഞാനും അമ്മുവും ഒത്തിരി ചിരിച്ചു. ആ ചിരിയുടെ അപ്പുറത്ത് അവരെയെല്ലാം പഠനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ഒത്തിരി ഹോം വർക്ക് വേണമെന്ന മനസിലാക്കൽ ഒരു യഥാർഥ്യത്തെ അംഗീകരിക്കുന്നതായിരുന്നു.
വീട്ടുകാർക്ക് ഒപ്പം ഡ്രസ്സ് എടുക്കാൻ പോയി... സാധനങ്ങൾ വാങ്ങാൻ പോയി... മണ്ണാർക്കാട് ഇത്രയും ചുറ്റിതിരിഞ്ഞു സാധനം വാങ്ങിയത് ആദ്യം ആയിട്ടായിരിക്കും... അമ്മക്ക് പനി ഞാൻ കൈമാറി..അതോണ്ട് തന്നെ സദ്യ ഉണ്ടാക്കൽ ഒക്കെ വളരെ നല്ലതായിരുന്നു...
ഉത്രാടത്തിന്റെ അന്ന് വലിയച്ഛന്റെ അവടെ ആണ് ഓണം.. പതിവ് തെറ്റിക്കാതെ അവിടെ പോയി സദ്യ കഴിച്ചു.. തിരുവോണത്തിന് വീട്ടിൽ... കൂട്ടുകാർക്ക് ഒപ്പം സദ്യ കഴിച്ചു..
ഔദ്യോഗികചുറ്റുപാടുകൾ ഇല്ലാതെ അട്ടപ്പാടിയിലേക്ക് അജുവിനും അനീസ് നും നാശിഫ് നും ഒപ്പം... അവർക്ക് സ്കൂൾ കാണിച്ചു കൊടുത്തു.. കാറ്റാടിപാടങ്ങൾക്ക് ഇടയിൽ മേഘങ്ങളുടെ യാത്രയും നോക്കി ഒത്തിരി നേരം.
നരസിമുക്കിൽ വ്യൂ പോയിന്റ് ഇൽ കേറി.... കേരള ടൂറിസം വകുപ്പ് ഇവിടെയൊക്കെ ഒന്ന് റെഡി ആക്കി എടുത്താൽ കുറച്ച് പേർക്ക് എങ്കിലും ജോലി കിട്ടുമെന്ന ചിന്തയും ഉണ്ടായി...
തിരിച്ചു അഗളി യിൽ വന്ന് ചായ കുടിച്ചു.. അനു ടീച്ചർ നെ വിളിച്ചു... പനിയാണ് എന്ന് കേട്ടപ്പോൾ 😁.... എല്ലാവർക്കും പനി ആണ്... എന്താ ഇങ്ങനെ എന്ന് തോന്നി.
തിരിച്ചു ചുരം ഇറങ്ങുമ്പോൾ പത്താം വളവിൽ ഡാൻസ്... വൈബ് പിള്ളേർ നെ നോക്കി കുറച്ചധികം നേരം... ചുരം ഇറങ്ങിയതിനു ശേഷം പത്തായത്തിൽ വന്ന് ഫുഡ്...
കൂട്ടുക്കാർക്ക് ഒപ്പം, ഞാൻ ആഘോഷിച്ച ആദ്യ ഓണം... എന്നെ ഞാൻ ആക്കുന്ന ആളുകളുടെ ഇടയിൽ ഞാൻ ഞാനായി എന്ന ബോധത്തോടെ ഓർമയിൽ ഏറ്റവും മനോഹരമായ ഒരു ഓണകാലത്തെ ഞാൻ യാത്രയാക്കുകയാണ്..
ചിലയിടങ്ങളിൽ ചിലത് വെളിപ്പെടും.. ചിലയിടങ്ങൾ...... ചില മനുഷ്യർ..... കഥകളുടെ പറുദീസ എന്നോട് മൊഴിഞ്ഞിരുന്നു... ഒരു ദിവസം നിനക്കും വരുമെന്ന്... അയാൾ അതിനായി ഒത്തിരി കാലം കാത്തിരുന്നു.🫂