ശ്രീഹരി യെ കണ്ട ദിവസം

ചില വൈകുന്നേരങ്ങൾ ഒത്തിരി പ്രിയപ്പെട്ടത് ആവുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ ഞാൻ ഉത്തരം മുട്ടിപ്പോവും.. ഇന്ന് രാവിലെ എണീറ്റപ്പോ മുതൽ മനസ്സ് അസ്വസ്ഥമായിരുന്നു.. ഇന്നലെ നടന്ന പി. എസ്. സി പരീക്ഷയും ജയിക്കില്ല എന്നറിയുമ്പോൾ മുഖത്തെ ചിരി അങ്ങ് മാഞ്ഞു പോവും.. അത്രക്ക് ഉറപ്പ് ഉണ്ടായിരുന്ന ആ 27 എണ്ണം മാത്രം ചെയ്താൽ മതി ആയിരുന്നു എന്ന് തോന്നിയപ്പോ ആണ് 'അമ്മ അടുക്കളയിൽ നിന്ന് പാത്രം താഴേക്ക് വീഴ്ത്തിയത്..
അമ്മേ.. ന്ത ഇത് രാവിലെ തന്നെ:...
മര്യാദക്ക് എണീറ്റ് പൊന്നോ... വീട്ടിൽ വന്നാലും മടി പിടിച്ചു കിടക്കും...
എഴുന്നേൽക്കാൻ അങ്ങനെയൊരു ഉണർത്തുഭേരി കേൾക്കാൻ വല്ലാത്തൊരു സുഖമാണ്.... എണീറ്റ് പോയി പല്ല്‌തേപ്പും ഒക്കെ കഴിഞ്ഞു വന്നപ്പോ അമ്മമ്മയെ വിളിക്കാൻ പറഞ്ഞത്...

വലിയ മാഷ് ആയപ്പോ അഖണ്ഡനാമത്തിന് വരാൻ പറ്റില്ല ലെ അനക്ക്...

മനസ്സിൽ വല്ലാത്തൊരു വേദന ഒക്കെഈ വന്നു..പക്ഷെ...പുറത്ത് കാണിക്കാതെ ഞാനത് മെല്ലെ അങ്ങ് സെറ്റ് ആക്കി.. ഞായറാഴ്ച ആയത് കൊണ്ട് അമ്മടെ വക ഗീറൈസും ചിക്കനും ഫ്രൈ ഒക്കെ ഉണ്ടായിരുന്നു ഇന്ന്..അതിന്റെ പേരും പറഞ്ഞു പെങ്ങളും അമ്മയും നല്ലോണം പണി എടുപ്പിച്ചു.. അവരുടെ അസിസ്റ്റന്റ് ആയി അങ്ങനെ അങ്ങനെ12.30 വരെ അങ്ങ് കൂടി...

കാര്യം ശെരി തന്നെ...കുറെ കൈഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു.. മൊബൈലിൽ കുത്തി കുത്തി മറിഞ്ഞു വീണപ്പോൾ വെറുതെ ഒന്ന് ചൂണ്ട ഇടാം എന്ന് കരുതി...

പ്രിയപ്പെട്ടവൻ എന്റെ ചൂണ്ടയിൽ വീഴണം..ന്താ ഒരു വഴി... ഞാനും അവനും കൂടെ എടുത്ത ആ ചിത്രത്തിൽ അവൻ ഒരിക്കൽ എഴുതിയത് ഞാനോർത്തു..

ഈ പ്രപഞ്ചത്തിലെ ഓരോ ദിക്കിൽ നിന്നും ,നിന്നെഎനിക്ക് ആസ്വദിക്കണം
.

ഞാൻ അന്ന് അതിനൊരു മറുപടി എഴുതിയില്ല.. ഇന്ന് ഞാൻ എഴുതി..

ആ വൈകുന്നേരങ്ങൾ ഇന്നൊരു ഓർമയായി തീർന്നിരിക്കുന്നു... വായിച്ചു തീർന്ന പുസ്തകം പോലെ..പ്രസിദ്ധിക്കരിക്കാത്ത പുതിയ പേജുകൾ കൈമാടി വിളിക്കുന്നുണ്ടെങ്കിലും തിരക്കുകളുടെ പെരുവഴികൾ അർത്ഥങ്ങൾ രചിക്കുമ്പോൾ അവക്കുമുന്നിൽ ആ വൈകുന്നേരങ്ങൾ ഓർമയായി മാറിയിരിക്കുന്നു...

എന്റെ സന്ദേശത്തിന്റെ മൂർത്തത കണ്ടിട്ടാവാം... ഉടൻ തിരിച്ചെത്തി മറ്റൊരു സന്ദേശം...
വാ പോവാ.. ഒരിക്കലും വായിച്ചു തീർക്കാൻ പറ്റാത്ത വൈകുന്നേരങ്ങളുടെ മനോഹാരിത നമുക്കായി കാത്തിരിപ്പുണ്ട്..

അത് കണ്ടപ്പോ മനസ്സിൽ ഒരു സന്തോഷം ഒക്കെ തോന്നി.. കോഴിക്കോട് നിന്ന് ഇന്നലെ എത്തി എന്നും ഞാൻ 3.30 ന് വരാം എന്നും ഓന് പറഞ്ഞു.. 

മടി പിടിച്ച് ഉച്ചമയക്കത്തിന് റെഡി ആയ എന്റെ ശരീരത്തോട് ഞാൻ മെല്ലെ മന്ത്രിച്ചു.. പോയോന്ന് കുളിക്കുമോ എന്ന്...

മനസില്ല മനസോടെ ഞാനും കുളിക്കാൻ പോയി.. തണുപ്പുള്ള ആ വെള്ളം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു..
പെട്ടെന്ന് റെഡി ആയി.. ഫ്രിഡ്ജ് തുറന്ന് ഒരു ഓറഞ്ചും തിന്ന്.. ഫോൺ അടിച്ചു.. ഡാ.. ഞാൻ മുകളിൽ ഉണ്ട്..
ഞാൻ വേഗം റോഡിൽ കേറി.. അവന്റെ ശകടത്തിൽ കേറി നാട് ചുറ്റുമ്പോ ഒരുപാട് വിശേഷം പരസ്പരം പറഞ്ഞു.. ഹൃദയം തൊട്ട് സംസാരിച്ച ചില നിമിഷങ്ങളായിരുന്നു ഇന്ന് വൈകീട്ട് കുറച്ചു സമയം. ഒരു പ്ലാനും ഇല്ലാതെ ഞങ്ങൾ നടത്തിയ യാത്രകൾക്ക് ഒന്നും ഒരു കണക്കും ഇല്ല എന്നൊക്കെ ഞാൻ ഓർത്തു...

തിരിച്ചു വീട്ടിലേക്ക് വരുന്ന സമയത്താണ് ഞാൻ ശ്രീഹരി യെ കുറിച്ചു പറഞ്ഞത്.. അവന്റെ കവിതകളെ കുറിച്ചു പറഞ്ഞത്... അവന്റെ വരികളിൽ തിളങ്ങുന്ന വിഷാദങ്ങളുടെ ചുവടുകൾ....എന്റെ കൈകളെ രണ്ടു വരികളിൽ തളച്ചിട്ടു.. നിനക്ക് ശേഷം 
എന്റെ പ്രണയത്തിന്റെ
രൂപവും ഭാവവും ഇങ്ങനെയാണ്...

ഒറ്റക്ക് ചെയ്യുവാൻ സാധ്യമാവാത്ത സാഹസികതകളാവുന്നു എനിക്ക് ചുംബനങ്ങൾ..

അവന്റെ വരികൾ വായിച്ചതു മുതൽ അവനെ പരിചയപ്പെടാൻ മനസ്സ് കാണിക്കുന്ന വ്യഗ്രതയിൽ നിന്നാണ് ഞാൻ ഞെട്ടരകടവ് എത്തിയപ്പോൾ ഇൻസ്റ്റായിൽ നിന്ന് സന്ദേശം അയച്ചത്... പെട്ടന്ന് വന്ന റിപ്ലൈ.... പുഞ്ചിരി ബേക്കറി യുടെ അടുത്തു വരാൻ ആവശ്യപ്പെട്ടവൻ..

ഞാനും സാബിയും എവിടെയെത്തി. ആ മങ്ങിയ വെളിച്ചം തരുന്നസ്ട്രീറ്റ് ലൈറ്റ് ഞാൻ കണ്ടു... അങ്ങ് ദൂരെ നിന്നും ഞാനൊരു ആന മടിയനാണ് എന്ന് തോന്നിക്കുന്നപ്പോൽ അവൻ മെല്ലെ മെല്ലെ ഞങ്ങൾക്ക് നേരെ നടന്ന് വന്നു.

ഉപ്പൂറ്റി പതിഞ്ഞ നാട്ടുവഴിയിലെ പ്പൂപ്പൽ വീണ ഭാഷയിൽ അവൻ സാബിയോട് ഒത്തിരി സംസാരിച്ചു.. പ്രവീണ്.. അവരൊപ്പം ഡിഗ്രിക്ക് ഒരു ക്ലാസ്സിൽ ഉണ്ടായിരുന്നു.. ചില കാര്യങ്ങൾ കൊണ്ട് പഠനം നിർത്തേണ്ടി വന്നു.. ഇപ്പോൾ അവൻ ഡിഗ്രിക്ക് പഠിക്കുകയാണ്.. ഒരു പാവം പയ്യൻ.. അവൻ ആകെ സർപ്രൈസ്ഡ് ആയിരുന്നു.. അവന്റെ വരികൾ വായിച്ചു ഒരാൾ കാണാൻ വന്നു എന്നൊക്കെ വിശ്വസിക്കാൻ പറ്റാത്ത പോലെ അവൻ സംസാരിച്ചു..  ആടിത്തിമിർത്തൊരു ആട്ടകഥയിൽ അവനൊരു അസുരഗുണമുള്ള രാവണൻ ആകുന്നുവെന്ന് എഴുതി എങ്കിൽ അവനെ എനിക് അങ്ങനെ കാണാൻ കഴിഞ്ഞില്ല.. 

സഹജീവി സ്നേഹം മുഖത്ത് വരച്ചിട്ട ഒരാൾ.. അതിലുപരി സ്നേഹം തുളുമ്പുന്ന കണ്ണുകൾ... റെസ്റ്റിലെസ് ആയി പെരുമാറുന്ന ഒരാൾ... അതിലുപരി എനിക്കറിയില്ല..

അവന്റെ നമ്പർ വാങ്ങി ഞാൻ.. വാ ചായ കുടിക്ക എന്ന് പറഞ്ഞു ക്ഷണിച്ചു എങ്കിലും നാട്ടിലെ ചായക്കടകൾ തുറക്കാത്തത് കൊണ്ട് ആ ശ്രെമം ഉപേക്ഷിച്ചു.

അതേ.. ഞാൻ മനസ്സിലാക്കുന്നു..

അവൻ കൂട്ടുകൂടുന്നു.. അവന്റെ വിഷാദങ്ങൾക്ക് തടയിട്ട് അവൻ എന്നോട് കൂട്ടു കൂടുന്നു ...

ചുരുങ്ങിയ സമയത്തിന് ഉള്ളിൽ അവൻ അവന്റെ പബ്ലിഷ് ചെയ്തു വന്ന കവിത കാണിച്ചു തന്നു..  എഴുതിയതെല്ലാം അവൾക്കുള്ള ബദൽ ആയിരുന്നു... പക്ഷെ ഇനിമുതൽ അങ്ങനെ ആവരുത് എന്നും അവന് പറയാൻ ഉള്ളത് വാക്കുകളിലൂടെ സമൂഹത്തോട് വിളിച്ചു പറയണമെന്ന് ഞാൻ അവനോട് ആവശ്യപ്പെട്ടു. ശീലങ്ങളോട് പട പൊരുതി ഉയർന്നു വരണമെന്ന് അവനോട് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ എനിക്ക് സാധിച്ചില്ല... അവനിൽ പ്രതീക്ഷ തുളുമ്പുന്ന എന്തോ ഉണ്ടെന്ന കൗതുകത്തിൽ നിന്നും ഞാൻ അവനോട് പറയാതെ പറയുന്നു... നീ അടയാളം ഇല്ലാത്തവനല്ല.. വാക്കുകൾ അറിഞ്ഞു അക്ഷരങ്ങൾ രുചിച്ചു ഉയരങ്ങളിൽ കൊടുമുടിയായി ഉയർന്ന് നിൽക്കണം നീ.. ഒരു ലക്ഷ്യം വേണം.. തുഴയുന്നിടം ദിശ ചേരട്ടെ...എങ്കിലും മനസിൽ തോണി യുടെ നിയന്ത്രണം വേണം... 

സൗഹൃദത്തിന്റെ ചുവട് ഏന്തി എനിക്ക് ഒത്തിരി സംസാരിക്കാൻ ഉണ്ട്.. നിന്റെ കവിതകൾക്ക് പുറത്ത് നിന്ന് ചർച്ച ചെയ്യാനുണ്ട്....

ആ രാഷ്ട്രീയത്തിന്റെ മൂർത്തതയും അമൂർത്ഥതയും അറിയാൻ ഉണ്ട്..

തിരിച്ചു പോരുമ്പോൾ ഞാൻ സാബിയോട് പറഞ്ഞു... അവൻ എന്റെ അർജു വിനെ പോലെ ഉണ്ട് എന്ന്...

അത് അങ്ങനെയാണ്... ചില വൈകുന്നേരങ്ങൾ ചിലർക്ക് ഒപ്പം ഹൃദയങ്ങളിൽ നിന്നും ...വൈകുന്നേരങ്ങളിൽ...പ്രിയപ്പെട്ടവനോട് ഒപ്പം... അതേഇന്നൊരു പ്രിയപ്പെട്ടവനെ കൂടി കിട്ടി...കളിയിരിക്കുന്നത് ഹൃദയതുടിപ്പ്കളിൽ..

അതെ.. ഞാൻ കൂട്ട് കൂടുന്നുണ്ട്.

ഇതാണോ ആ വിദ്യാലയം?

ബസ് ചുരം കയറി പോവുന്നുണ്ട്... പുറത്ത് അടിക്കുന്ന തണുപ്പ് തോന്നുന്ന കാറ്റ് എന്നെ വല്ലാതെയങ്ങ് തഴുകി എന്റെ കഴുത്തിനു ചുറ്റും.... ഒരു ചുഴി ഉണ്ടാക്കുന്നുണ്ട്... പ്രണയത്തിൽ വഴുതുമ്പോൾ ഒരിക്കൽ എങ്കിലും ആ ചുഴിയിൽ അകപ്പെട്ട് അന്ധമില്ലാത്ത ബന്ധനത്തിന്റെ വശ്യത ആസ്വദിക്കണമെന്നൊക്കെ തോന്നി പ്പോയ സമയങ്ങളും നിമിഷങ്ങളുമായിരുന്നു ഇന്നത്തെ കെ. എസ്. ആർ. ടി. സി യാത്ര..
യാത്രയുടെ മധ്യഭാഗത്ത് ഞാൻ എവിടെയോ ഉറങ്ങിപോയിരുന്നു......

ഡാ... ആ പത്രകട്ടിങ് നീ എടുത്തോ.. റൊണാൾഡോ ഗോൾ അടിക്കുന്നത് ആണ് അത്....
ഇക്ക് ഇവിടെ നെയ്മർ ഉണ്ട്...
മെസ്സി ഉണ്ടെയ്..... വാവിട്ട് അലറേണ്ട.. ഇന്റെ മെസ്സി ആണ് നല്ലത്... ഞങ്ങ അർജുന്റിന കപ്പ്‌ കൊണ്ടോവും....അയ്യോ.. ഒന്ന് മിണ്ടാതെ ഇരിക്കിൻ... ഏത് നേരവും ഫുട്ബോൾ... ലോക കപ്പ്‌... എനിക്ക് മടുത്തു.. ഈ ചെക്കന്മാർ എന്താ ഇങ്ങനെ പറഞ്ഞാൽ അനുസരിക്കാത്തത്..
അഭിയും അപ്പുവും സച്ചുവും കിച്ചുവും അച്ചുവും ഒക്കെ അമ്മയുടെ വിളിയിൽ വന്നു.. തമ്മിൽ തല്ല് കൂടുന്നതിന് എന്നും അമ്മ വഴക്ക് പറയും..

അല്ല.. അമ്മ പറ... ന്നാ...ന്റെ പത്രകട്ടിങ് മൊത്തം ഈ കിച്ചു എടുത്തു അവന്റെ ബുക്കിൽ ഒട്ടിക്കും...

ആണോ കിച്ചു... നീ എടുത്തോ... അവന്റെ പത്രകട്ടിംഗ്?

അത് പിന്നെ അതിന്റെ ബാക്കിൽ എന്റെ റൊണാൾഡോ ഉണ്ട്....

അയ്യോ... റൊണാൾഡോ, മെസ്സി... ഇവന്മാരുടെ തല്ല് പിരിക്കാൻ എനിക്ക് ഒന്നും പറ്റില്ല..
കാറ്റ് എന്നെ വല്ലാതെ തണുപ്പിക്കുന്നുണ്ട്.. എന്റെ ശരീരം തണുത്ത മരവിപ്പ് അനുഭവിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പെട്ടെന്ന് ഉറക്കം എണീറ്റു.... വീട്ടിലെ അച്ചുന്റേം കിച്ചുന്റേം അപ്പൂന്റേം ഒക്കെ ഫുട്ബോൾ ഭ്രാന്ത് സ്വപ്നം കണ്ടത് ഓർത്ത് ഞാൻ ഒത്തിരി ചിരിച്ചു....
ചുരം കഴിഞ്ഞു സ്കൂൾ എത്തി.. പതിവുപോലെ HM ന്റെ മുറിയിലേക്ക് നോക്കി.. അവിടെ സാർ ഇല്ലല്ലോ.. ആ വിരസതയിൽ സ്റ്റാഫ്‌ റൂമിലേക്ക് പോയി..
ഉച്ച കഴിഞ്ഞ്.. വൈകുന്നേരം ആവുന്നു 
അവസാന പീരിയഡ്.... ഹാവു.. എന്നൊരു ആശ്വാസം ഇടുമ്പോ...7 ഇൽ ആളില്ല... ആണോ... ഞാൻ പോവാം ടീച്ചറെ... മെല്ലെ ആ പടികൾ കയറി.

അവിടെ ചെന്നപ്പോ സാറേ ഞങ്ങൾ ഒരു കാര്യം ചോയ്ച്ചോട്ടെ...
അതെന്താ എന്ന മട്ടിൽ ഞാനൊരു നോട്ടം വെച്ചു.. ആ ചോയ്ക്ക്..
സാർടെ വീട്ടിൽ പത്രം ഉണ്ടോ?
ഉണ്ടല്ലോ... സാറേ വീട്ടിൽ പോയി വരുമ്പോ നെയ്മർ ന്റെ റൊണാൾഡോ ന്റെ മെസ്സി ടെ ഒക്കെ ചിത്രം ഞങ്ങൾക്ക് കൊടുന്നു തരുമോ...? ദിയയുടെ നിഷ്കളങ്കമായ ആ ചോദ്യം എന്നെ വല്ലാതെ സ്പർശിച്ചു..

അതെന്താ നീ അങ്ങനെ ചോദിച്ചേ.. നിനക്ക് ലൈബ്രറിയിലെ പത്രത്തിൽ നിന്നും അവരുടെ ഫോട്ടോ എടുക്കലോ...

സാർ അത് പറ്റില്ല.. ഞാൻ ഇന്നലെ ഇരുന്ന് തിരയുമ്പോ ലൈബ്രറി ടീച്ചർ എന്നോട് എന്താ തിരയുന്നത് എന്ന് ചോദിച്ചു..
ന്നിട്ട്...
ഞാൻ റൊണാൾഡോ ന്റെ ഫോട്ടോ ആണ് പറഞ്ഞു... അപ്പോ അതൊന്നും തിരയണ്ട.. പത്രത്തിൽ നിന്ന് കീറി എടുക്കാൻ പറ്റില്ല പറഞ്ഞു.... നീ വേറെ എന്തേലും നോക്കിക്കോ.. അല്ലേൽ ഇവിടുന്ന് പൊക്കോ ന്ന് പറഞ്ഞു...

കുറച്ചൊന്നു ദിവസമായി നിങ്ങടെ ഈ സംസാരങ്ങൾ ഞാൻ കേൾക്കുന്നുണ്ട്. അത്രക്ക് ഇഷ്ടം ആണോ നിങ്ങൾക്ക്... ആ സാറേ... അത്രക്ക് ഇഷ്ടം ആണ്.... പത്രം അന്ന് അവരുടെ ഫോട്ടോ കീറി എടുത്തതാ പ്രശ്നം ആയെ.. അയിന് ശേഷം ടീച്ചർ മാര് ഫോട്ടോ കീറിയതിന് ഞങ്ങളെ ചീത്ത പറഞ്ഞു... ഞങ്ങളെ ചീത്ത പറഞ്ഞു. അടിച്ചു...

എന്തിന്.. അന്ന് റൊണാൾഡോ ന്റെ ഫോട്ടോ പത്രത്തിൽ നിന്ന് ചീന്തി എടുത്തതിനു ആണോ...

ആഹ്.. ഇപ്പോ ദാ... അവരെ ഫോട്ടോ ചോദിച്ചിട്ട് എടുക്കാൻ പോലും സമ്മതിക്കില്ല..

ക്ലാസിലെ മറ്റൊരു കുട്ടി സാറേ.. ഇവിടെ ആ പത്രം ഉപയോഗം കഴിഞ്ഞാൽ വേറെ ആരും വായിക്കുന്നില്ലല്ലോ.. ഒരു പത്രം അല്ലെ..അതിൽ നിന്ന് ഒരു ഫോട്ടോ അല്ലെ.. ഞങ്ങൾ എടുത്തോട്ടെ...

കുട്ടികളോട് ഞാൻ ഒരു കാര്യം പറഞ്ഞു.. നിങ്ങൾ ഒരുവട്ടം കൂടി പോയി ചോദിക്കണം എന്ന്.. പറഞ്ഞു മുഴുവൻ ആക്കിയില്ല... ബെല്ലടിച്ചു.. ഞാൻ മെല്ലെ ക്ലാസ്സിൽ നിന്ന് ഇറങ്ങാൻ തുടങ്ങി.. ആ സമയം എന്നേക്കാൾ വേഗത്തിൽ ആ കുട്ടികൾ ക്ലാസ്സിൽ നിന്നും ഇറങ്ങി.. ലൈബ്രറി ലക്ഷ്യമാക്കി നീങ്ങി...

ഞാൻ സ്റ്റാഫ്മുറിയിൽ പോയി.. സാറേ... എന്നൊരു വിളി...
പുറത്ത് ഇവരാണ്.. ഇപ്പോഴും അങ്ങനെ തന്നെയാണ് പറയുന്നത്..

കുട്ടികളോട് എനിക്ക് ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് നീങ്ങുമ്പോൾ മനസ്സിൽ വന്ന ഒരുകാര്യം ഞാൻ പറഞ്ഞു..

നമ്മുക്കിത് നാളെ ശെരി ആക്കാം... ഇപ്പോ നിങ്ങൾ പോവണം...

മനസ്സിൽ ദേഷ്യവും സങ്കടവും വന്നുപോയ ഒരു നിമിഷം..സ്കൂളിൽ മാതൃഭൂമി പത്രം തന്നെ ഒരു 5 ഇൽ കൂടുതൽ എണ്ണം വരുന്നുണ്ട്.. ഫയൽ ചെയ്യാൻ ഒന്ന് മതി... ബാക്കി ഉള്ളതിൽ നിന്ന് ഒരു കുട്ടി ഒരു ഫോട്ടോ വെട്ടി എടുത്താൽ എന്താണ് പ്രശ്നം... ലോകകപ്പ് നടക്കുന്നു.. സ്വന്തം വീട്ടിലെ കുട്ടികൾ അവർക്ക് ഇഷ്ടപെട്ട സമയത്ത് മത്സരങ്ങൾ കാണുന്നു.. പത്ര മുറിച് ഫോട്ടോ ശേഖരിക്കും.. അറിവ് നിർമ്മിക്കും.. എല്ലാം ഈ സമയത്ത് ചെയ്യുന്നുണ്ട്... പക്ഷെ ഇവിടെ മോഡൽ റെസിഡന്റിഷ്യൽ സ്കൂളിലെ കുട്ടികൾ ഒരു ഫോട്ടോക്ക് വേണ്ടി മനസ്സ് വേദനിച്ചു നടക്കുന്നു... അവർ പത്രം എടുത്താൽ എന്താണ് കുഴപ്പം? ഇതാണോ ഈ മോഡൽ റെസിഡൻഷ്യൽ വിദ്യാലയമെന്ന് പറയുന്നത്? എവിടെയാണ് ഇവിടങ്ങളിൽ ചൈൽഡ് ഫ്രണ്ട്‌ലി അഡ്മിനിസ്ട്രേഷൻ?

ഇതിന്റെ ഒരു ഭാഗം ഞാനും ആയി പോയല്ലോ എന്ന സങ്കടത്തിൽ നിന്നാണ് ഞാനിത് എഴുതുന്നത്..... സങ്കടപെടാൻ അല്ല.. നാളെ ഞാൻ കുട്ടികളെ കൊണ്ട് ഒരിക്കൽ കൂടെ പത്രം ചോദിപ്പിക്കും..

ഇതേ മറുപടി ആണെകിൽ ഈ ഡയറി കുറിപ്പ് സൂപ്രണ്ട് ന്റെ അടുത്ത് ഏത്തും.. സൂപ്രണ്ട് ന്റെ നിലപാട് ഇതാണ് എങ്കിൽ...?

കളക്ടർ നെ കാണാൻ... അല്ലെങ്കിൽ അവരിലേക്ക് ഇത് എത്തിക്കാൻ വലിയ സമയം ഒന്നും വേണ്ട...

മോഡൽ റെസിഡൻഷ്യൽ വിദ്യാലയം പല കാര്യങ്ങളിലും മോഡൽ ആവാതെ ഇരിക്കുന്നത് എന്തുകൊണ്ടാണ് എന്നൊന്ന് പുനർ പരിശോധിക്കേണ്ട സമയം കേരളത്തിൽ അതിക്രമിച്ചിരിക്കുന്നു.

ഇന്റെ H1D