ഇന്റെ H1D

വളരെ സെൻസിറ്റീവ് ആയ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോവുന്ന സമയം. സന്തോഷമെന്തെന്ന് അറിയുന്നതിനേക്കാൾ ഉത്തരവാദിത്വങ്ങൾക്ക് ഇടയിലെ ചോദ്യം ചെയ്യലുകളെ നേരിടേണ്ടിവരുന്ന ഈ സമയം... പുലിവാല് പിടിക്കുന്ന ഒട്ടനവധി കാര്യങ്ങളെ മാത്രം ഡീൽ ചെയ്തുകൊണ്ടിരിക്കുന്ന എന്നെ ഞാൻ തന്നെ കണ്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത്,....അവരുടെ കണ്ണുകളിലെ സന്തോഷം ഞാൻ അതിയായി അറിഞ്ഞു... ഒന്ന് മിണ്ടാൻ പോലും പറ്റാത്ത വിധം ഞാനവരുടെ ആലിംഗനങ്ങളിൽ മൂടപ്പെട്ടു. പരാതികളുടെ വിളനിലമായി മെസ്ബാൻ മന്തിക്കടയുടെ മുൻവശം മാറപ്പെട്ടു. എന്റെ H1D, അവരെന്റെ ഹൃദയം കവർന്നു...ആ കുഞ്ഞുകുട്ടികളുടെ ഓരോ വാക്കുകളും ഞാൻ കേൾക്കുമ്പോ ജീവിതത്തിൽ ഇതുവരെ കിട്ടാത്ത ഒരു പ്രിവിലേജ് എനിക്ക് ഞാൻ ആ കുട്ടികളുടെ കണ്ണുകളിൽ കണ്ടിരുന്നു. അവരുടെ ചെറിയ ലോകത്ത് ഒത്തിരി വലിയൊരു ഇടം എനിക്കുള്ളത് ഞാൻ അറിഞ്ഞിരുന്നു... ആ 65 മിഥുനങ്ങളും എനിക്ക് നേരെ വിരിച്ചിട്ടത്, സ്നേഹത്തിന്റെ മറ്റൊരു അക്ഷയപാത്രം തന്നെയാണ്.... എന്റെ കുട്ടികൾ... ഒരിക്കൽ അവരുടെ ക്ലാസ്സിൽ ഗ്രാമീണ വികസനം പഠിപ്പിച്ചത് ഞാൻ ഓർക്കുന്നുണ്ട്.. അന്ന് ഷെസിൽ അടങ്ങി ഇരിക്കാതെ ഇരുന്ന സമയത്ത്, അട്ടപ്പാടിയിൽ ഞാൻ കണ്ട കാഴ്ചകളെ ഉദ്ധരിച്ചു, ഒരു അനുഭവം പങ്കുവെച്ചിരുന്നു. അന്ന് തമാശയ്ക്കോ അവർ എന്നോട് ചോദിച്ചിരുന്നു അവരെ അട്ടപ്പാടിയിൽ കൊണ്ടുപോകുമോ എന്ന്.. അന്ന് അവരോട് ഞാൻ ഒന്നും അങ്ങനെ പറഞ്ഞില്ല... ഇന്ന് അവർ അട്ടപ്പാടിയിലേക്ക് ഫീൽഡ് വിസിറ്റ് പോയിട്ട് വരുന്ന വഴിയിലാണ് വളരെ അപ്രതീക്ഷിതമായി ഞാനവരെ കണ്ടത്. അവരെ വിട്ട് പിരിഞ്ഞിട്ട് 8 മാസം കഴിഞ്ഞു. 8 മാസത്തിന് അപ്പുറം അവരെന്നോട് ഞങ്ങളെ ദർശിത ടീച്ചർ ഞങ്ങളെ അട്ടപ്പാടി ക്ക് കൊണ്ടുപോയി... സർ പറഞ്ഞ അനുഭവത്തിന്റെ അത്രേം ഇല്ലേലും ഞങ്ങൾക്കും കുറച്ചൊക്കെ കിട്ടിയെന്ന് പറഞ്ഞ്. മക്കളെ... നിങ്ങളുടെ ലോകം വിശാലമാണ്... പാഠം പഠിക്കുന്നത് ജീവിതത്തിന് വേണ്ടിയാണ്. കാണാപാഠമാക്കി മാർക്ക്‌ കിട്ടൽ അല്ല വേണ്ടത്, പകരം ജീവനുള്ള അനുഭവങ്ങളെ തൊട്ടറിഞ്ഞു നമ്മുടെ ജീവിപ്പ് അർത്ഥമുള്ളത് ആക്കുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം.

ഇന്റെ H1D