ഇന്റെ H1D

വളരെ സെൻസിറ്റീവ് ആയ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോവുന്ന സമയം. സന്തോഷമെന്തെന്ന് അറിയുന്നതിനേക്കാൾ ഉത്തരവാദിത്വങ്ങൾക്ക് ഇടയിലെ ചോദ്യം ചെയ്യലുകളെ നേരിടേണ്ടിവരുന്ന ഈ സമയം... പുലിവാല് പിടിക്കുന്ന ഒട്ടനവധി കാര്യങ്ങളെ മാത്രം ഡീൽ ചെയ്തുകൊണ്ടിരിക്കുന്ന എന്നെ ഞാൻ തന്നെ കണ്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത്,....അവരുടെ കണ്ണുകളിലെ സന്തോഷം ഞാൻ അതിയായി അറിഞ്ഞു... ഒന്ന് മിണ്ടാൻ പോലും പറ്റാത്ത വിധം ഞാനവരുടെ ആലിംഗനങ്ങളിൽ മൂടപ്പെട്ടു. പരാതികളുടെ വിളനിലമായി മെസ്ബാൻ മന്തിക്കടയുടെ മുൻവശം മാറപ്പെട്ടു. എന്റെ H1D, അവരെന്റെ ഹൃദയം കവർന്നു...ആ കുഞ്ഞുകുട്ടികളുടെ ഓരോ വാക്കുകളും ഞാൻ കേൾക്കുമ്പോ ജീവിതത്തിൽ ഇതുവരെ കിട്ടാത്ത ഒരു പ്രിവിലേജ് എനിക്ക് ഞാൻ ആ കുട്ടികളുടെ കണ്ണുകളിൽ കണ്ടിരുന്നു. അവരുടെ ചെറിയ ലോകത്ത് ഒത്തിരി വലിയൊരു ഇടം എനിക്കുള്ളത് ഞാൻ അറിഞ്ഞിരുന്നു... ആ 65 മിഥുനങ്ങളും എനിക്ക് നേരെ വിരിച്ചിട്ടത്, സ്നേഹത്തിന്റെ മറ്റൊരു അക്ഷയപാത്രം തന്നെയാണ്.... എന്റെ കുട്ടികൾ... ഒരിക്കൽ അവരുടെ ക്ലാസ്സിൽ ഗ്രാമീണ വികസനം പഠിപ്പിച്ചത് ഞാൻ ഓർക്കുന്നുണ്ട്.. അന്ന് ഷെസിൽ അടങ്ങി ഇരിക്കാതെ ഇരുന്ന സമയത്ത്, അട്ടപ്പാടിയിൽ ഞാൻ കണ്ട കാഴ്ചകളെ ഉദ്ധരിച്ചു, ഒരു അനുഭവം പങ്കുവെച്ചിരുന്നു. അന്ന് തമാശയ്ക്കോ അവർ എന്നോട് ചോദിച്ചിരുന്നു അവരെ അട്ടപ്പാടിയിൽ കൊണ്ടുപോകുമോ എന്ന്.. അന്ന് അവരോട് ഞാൻ ഒന്നും അങ്ങനെ പറഞ്ഞില്ല... ഇന്ന് അവർ അട്ടപ്പാടിയിലേക്ക് ഫീൽഡ് വിസിറ്റ് പോയിട്ട് വരുന്ന വഴിയിലാണ് വളരെ അപ്രതീക്ഷിതമായി ഞാനവരെ കണ്ടത്. അവരെ വിട്ട് പിരിഞ്ഞിട്ട് 8 മാസം കഴിഞ്ഞു. 8 മാസത്തിന് അപ്പുറം അവരെന്നോട് ഞങ്ങളെ ദർശിത ടീച്ചർ ഞങ്ങളെ അട്ടപ്പാടി ക്ക് കൊണ്ടുപോയി... സർ പറഞ്ഞ അനുഭവത്തിന്റെ അത്രേം ഇല്ലേലും ഞങ്ങൾക്കും കുറച്ചൊക്കെ കിട്ടിയെന്ന് പറഞ്ഞ്. മക്കളെ... നിങ്ങളുടെ ലോകം വിശാലമാണ്... പാഠം പഠിക്കുന്നത് ജീവിതത്തിന് വേണ്ടിയാണ്. കാണാപാഠമാക്കി മാർക്ക്‌ കിട്ടൽ അല്ല വേണ്ടത്, പകരം ജീവനുള്ള അനുഭവങ്ങളെ തൊട്ടറിഞ്ഞു നമ്മുടെ ജീവിപ്പ് അർത്ഥമുള്ളത് ആക്കുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസം.

X smiles,Sighs...Y..... Confused...

.written by 
Subin. K

Two, Friends Let X and Y sitting on a bench,
X is leaning forward, gesturing with hands and Y looks on with a confused Expression.

X: What we re facing isn't a personal problem, Like Ei Saadawi taught, You have to look beyond the obvious.
Y: You mean Like We just need to be More educated? 
X :  Good education means to Create Disobedience,
Y : what disobedience? So what? We should burn our textbooks and Join......? 
X : Smiles...
      Sighs... Face palming gently.

മുറിവുണക്കാൻ കാത്തിരുന്ന്

*മുറിവുണക്കാൻ കാത്തിരുന്ന്*

എഴുതിയത്: സുബിൻ. കെ


*ഈ പകലും
 അന്തിയായി മാറുന്നു.
ഞാനെന്നിലും നിന്നിലും
ഇരുട്ടണിയുന്നു..
അന്യനാകുന്നു...
പ്പെടുന്നനെ
ഇരുട്ട്  പടരുന്നു,
 കറുപ്പ് പോലെ..
ഇരുൾ മൂടുന്നു
തൊടിയിലും മുറ്റത്തും
പടിയിലും തെല്ലോന്ന്...
ഭ്രാന്തമായെന്നിലും
ഇതാ ഇവിടെയൊരു നനവിന്റെ 
പെയ്ത്ത്....*
പുതുമണം  വിടർത്തി 
നനവ് പെയ്യുന്നു.*
മഴ 
ഒടുവിൽ 
ഒടുവിൽ 
വീടിന്റെ 
ഇറയത്ത് 
കയ്യിലൊരു
ഫോണുമായി
മുറിവ് ഉണങ്ങാൻ 
കാത്തിരുന്നു 
ഞാനും നീയും.
ഉണങ്ങില്ലെന്ന് ഉറപ്പുണ്ടായിട്ടും 
മഴ തന്ന കാറ്റിൽ 
മുറിവുണക്കാൻ 
കാത്തിരുന്നു ഞാനും നീയും..*

ഗസ്റ്റ് ഫയൽ


ചുവന്ന ഉടുപ്പിട്ട ആ പെൺകുട്ടി,
അമ്മേ.. അമ്മേ ഫയൽ വാങ്ങി താ...
മഞ്ഞ ഫയൽ, പച്ച, ചുവപ്പ് നീല..
ചെറുത്.. വലുത്... സർട്ടിഫിക്കറ്റ് ഇടാം.
എനിക്കൊരു ഫയൽ വാങ്ങി താ 
അമ്മേ... എന്റെ ഡാൻസ് സർട്ടിഫിക്കറ്റ് 
ഇടാൻ അല്ലെ..
അമ്മേ പ്ലീസ് അമ്മേ..
അമ്മ പേഴ്സ് തപ്പി..
ദയനീയ നോട്ടം..
ബസിലെ അവസാന സീറ്റിലിരുന്ന് 
ഞാൻ എന്റെ കയ്യിലെ ഫയലിലേക്ക് നോക്കി 
ഫയൽ കച്ചവടക്കാരൻ ആ അമ്മയുടെ 
മുഖത്തേക്ക് നോക്കി..
അയാൾ ബസിന്റെ അവസാന സീറ്റിനു 
അടുത്തേക്ക് വന്നെന്നോട് പറഞ്ഞു...
അയ്യാ.. ഉങ്കൾക്ക് ഫയൽ വേണമാ..
നല്ല ഉസിരാനാ ഫയൽ..
അയാളുടെ മുഖത്തേക്ക് നോക്കിയിട്ട്...
ഞാനെന്റെ ഫയൽ നോക്കിയൊന്ന് 
അഭിമാനിച്ചു... 
ബസിന്റെ സൈഡ് സീറ്റിൽ മുഖം 
വീർപ്പിച്ചിരിക്കുന്ന അവളെ നോക്കി 
ഞാൻ പറഞ്ഞു, മോളെ ഈ ഫയൽ അത്ര 
നല്ലതല്ല... ഫയൽ പിടിത്തം അത്ര നല്ലതല്ല..
12 വർഷത്തോളം അതൊരു സന്തോഷമാണെങ്കിൽ 
പിന്നീട് അതൊരു വിഷാദം തുളുമ്പുന്ന 
നീറി പുകയുന്ന ഒരു നോവായിരിക്കും..
മോളുടെ ആ ഇരുത്തം കണ്ടിട്ട് സഹിക്കുന്നില്ല.
ബസിന്റെ മുൻഭാഗത്തേക്ക് ഞാൻ നടന്നു.
എന്റെ ഫയൽ തുറന്നു..
അതിലൊരു ക്ലിയർ ബാഗ് ഉണ്ടായിരുന്നു.
ഞാനവളോട് കുഞ്ഞു ചോദ്യം ചോദിച്ചു.
ഇന്ത്യൻ ഭരണഘടന ശില്പിയാര്?
ബി. ആർ. അംബേദ്കർ...
ഞാൻ ആ ക്ലിയർ ബാഗ് അവൾക്ക് സമ്മാനിച്ചു.
മടിച്ചാണെങ്കിലും അവളത് വാങ്ങി...
ബസിന്റെ പുറകിലേക്ക് പോയി ഞാനെന്റെ സീറ്റിലിരുന്നു.
ഇന്റർവ്യൂ സ്ഥലത്ത് എത്തുന്നത് വരെ
അവളുടെ മുഖത്തെ ചിരി കണ്ട് സന്തോഷത്തിലായ ഞാൻ
ആ സ്കൂൾ ഗേറ്റ് കടന്ന്
ആ ഓഫിസ് വരാന്ത യിൽ എത്തിയപ്പോൾ...
ജീവനുള്ള ഒത്തിരി ഫയലുകൾ
അലഞ്ഞു തിരിയുന്നത് കണ്ടു..
കഷ്ടപ്പാടിൽ വിശപ്പിനോട് കലഹിക്കുന്ന
ഗസ്റ്റ് ഫയലുകൾ.

അവനു വേണ്ടി...

പ്രിയപെട്ടവനെ...

കണ്ണേട്ടാ... നിനക്ക് എന്നോട് ദേഷ്യമുണ്ടല്ലേ.. മറ്റെന്തോ പറയുന്നതിനിടയിൽ അഡ്രസ്സ് ചെയ്യപ്പെടാതെ പോയ തികച്ചും നോർമലെയ്സ് ചെയ്യാൻ സാധിക്കാത്ത ഒരു പ്രസ്താവന.  അതെ ദേഷ്യമുണ്ടോ എന്ന് ചോദിച്ചാൽ ദേഷ്യമുണ്ടെന്ന് പറയാൻ എനിക്ക് വലിയ സമയം വേണ്ടെന്ന് തീർച്ച. 

പക്ഷെ എന്റെ ദേഷ്യം നിന്നോട് അല്ല... ക്വാർട്ടർ ലൈഫ് ക്രയ്സിസ് എന്ന നിന്റെ ജീവിതവസ്ഥയോടാണ്. എന്താണ് അതെന്ന് നീ വിചാരിക്കുന്നുണ്ടാവും....


വിദ്യാഭ്യാസ ജീവിതം കഴിഞ്ഞ് ഒരു തൊഴിലിലേക്ക് കടക്കുമ്പോൾ, അല്ലെങ്കിൽ വിവാഹിതരായി കുടുംബജീവിതം ആരംഭിക്കുമ്പോൾ, അതുമല്ലെങ്കിൽ ഇരുപതുകളിൽ തന്നെ ഒരു കുഞ്ഞിൻ്റെ രക്ഷകർത്താവ് ആകുമ്പോൾ, അല്ലെങ്കിൽ 25 നോട്‌ അടുക്കാൻ ആയിട്ടും ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുമ്പോൾ പല യുവതിയുവാക്കളും നേരിടുന്ന  വെല്ലുവിളി. കൂടെ ഉണ്ടായിരുന്ന ആളുകളൊക്കെ പല വഴിക്ക് പിരിഞ്ഞ് ഒറ്റപ്പെടലും അനിശ്ചിതത്വവും നിറഞ്ഞ ഒരു അവസ്ഥയിലേക്കുള്ള ചുവടുവെപ്പ്. 

പക്ഷെ നിന്റെ കാര്യത്തിൽ ഞാൻ മനസ്സിലാക്കുന്നത് ഇത് വരാനുള്ള സമയം ആകുന്നതിനു മുൻപേ നീയത് വിളിച്ചു വരുത്തുന്നുണ്ടോ എന്നതാണ്. 
പതിനെട്ടു വയസ്സിനു ശേഷമുള്ള വർഷങ്ങൾ സ്വാതന്ത്ര്യവും സന്തോഷവുമാണ് എന്ന് കരുതിയിരുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇരുപതുകളിൽ എത്തിയപ്പോൾ ജീവിതം അപ്രതീക്ഷിതമായ് നിശ്ചലമായെന്നോ വിരസമായെന്നോ യാന്ത്രികമായെന്നോ തോന്നുന്നുണ്ടോ? എല്ലാം കൈവിട്ടു . പോകുകയാണെന്ന ചിന്ത വരാറുണ്ടോ? അതുമല്ലെങ്കിൽ ചുറ്റുമുള്ളതൊക്കെ ശരിയാകുമ്പോഴും നമ്മുടെ കാര്യങ്ങൾ മാത്രം കൂടുതൽ സങ്കീർണമായിപ്പോകുന്നല്ലോ എന്ന് തോന്നാറുണ്ടോ?

പഠനം പൂർത്തിയാക്കി ജോലിയിലേയ്ക്കോ, വിവാഹജീവിതത്തിലേയ്‌ക്കോ കടക്കുമ്പോൾ  വീണ്ടും പഠിച്ചു കൊണ്ട് ഇരിക്കുമ്പോൾ, അതുമല്ലെങ്കിൽ ജോലി കിട്ടാതെ ഇരിക്കുമ്പോൾ എല്ലാം വരുന്ന അവസ്ഥ ആണിത് . മിക്ക സമയത്തും, ഈ പ്രശ്നങ്ങൾ വ്യക്തിപരമായതാണെന്ന് തോന്നിച്ചേക്കാം. എന്നാൽ, ലോകമെമ്പാടുമുള്ള യുവാക്കളിൽ ഒരുപാട് പേർ ഇതേ അവസ്ഥയിലൂടെ കടന്നുപോകുകയാണ്. ജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ, കരിയർ, സാമ്പത്തിക സ്ഥിതി, കുടുംബബന്ധങ്ങൾ, വ്യക്തിപരമായ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാകുന്നു.

മികച്ച ജീവിതം നയിക്കുന്നവർക്കുപോലും ചില ഘട്ടങ്ങളിൽ അജ്ഞാതമായ മടുപ്പ് തോന്നിയേക്കാം. ഇത് വ്യക്തിപരമായ പരാജയമല്ല, മറിച്ച് ഒരു വളർച്ചാ ഘട്ടം മാത്രമാണ്. നമ്മുക്ക് ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും, ജീവിതത്തിന്റെ ഈ ഘട്ടം കടന്ന് പോയതിന് ശേഷം, കൂടുതൽ ഉറച്ച മനസ്സോടും ആത്മവിശ്വാസത്തോടും കൂടി മുന്നോട്ട് പോയവരാണ്.
കരിയർ സംബന്ധമായ ആശങ്ക, സാമ്പത്തിക പ്രയാസങ്ങൾ,കുടുംബ സാമൂഹിക പ്രതിബദ്ധതകൾ, അകലുന്ന ബന്ധങ്ങൾ,സ്വത്വ ത്തിന്റെ തായ ലക്ഷ്യങ്ങൾ കണ്ടെത്താനുള്ള പരിശ്രമങ്ങൾ അങ്ങനെ തുടങ്ങി ഒത്തിരി സങ്കീർണ്ണ മായ വെല്ലുവിളികളിലൂടെ ആയിരിക്കും ഈ കോഴിക്കോട് ജീവിക്കുന്ന സമയത്ത് നീ കടന്ന് പോകുന്നതെന്ന് മറ്റാരെക്കാളും മനസിലാക്കുന്ന ഒരുവനാണ് ഞാൻ.  

നീയനുഭവിക്കുന്ന ഏത് തരം പ്രശ്നം ആണെങ്കിലും അതിനൊരു മാറ്റം വേണ്ടത് അനിവാര്യതയാണ്. എങ്ങനെ നമ്മുക്കിത് നേരിടാൻ പറ്റും...

 ചെറിയ ബുദ്ധിയിൽ ചില കാര്യങ്ങൾ പറയട്ടെ...

ആത്മപരിശോധന നടത്തുക.കഴിവുകളും ലക്ഷ്യങ്ങളും സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക.

സഹായം തേടുക.സുഹൃത്തുക്കളോടോ, കുടുംബത്തോടോ, മാനസികാരോഗ്യ വിദഗ്‌ധരോടോ സംസാരിക്കുക. അവരോട് അവരുടെ സമയങ്ങളെ മാനിക്കുക.. മനസ്സറിഞ്ഞു കൂടെ നിൽക്കാൻ ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവർക്കിടയിൽ ഏത്തി ചേരുക.

ധനകാര്യ പരിശീലനം വേണം.വരുമാനം, ചെലവ് എന്നിവയെ നിയന്ത്രിക്കാൻ പഠിക്കുക. അത് ഒത്തിരി നിനക്ക് ഉണ്ടെന്ന് എനിക്കറിയാം. പൈസ യുടെ വില എന്നേക്കാൾ നീയിപ്പോൾ മനസിലാക്കുന്നുണ്ടെന്ന് എനിക്കറിയാം. അല്ലെങ്കിൽ ഇന്ന് നീ പട്ടിണിയുടെ സാങ്കേതിക ത സംസാരത്തിൽ പ്രയോഗിക്കില്ല.

പുതിയ അവസരങ്ങൾ തേടുക: പുതിയ കാര്യങ്ങൾ പഠിക്കാനും, വെല്ലുവിളികൾ ഏറ്റെടുക്കാനും ശ്രമിക്കുക. പുതിയ അവസരങ്ങൾ ചില വ്യക്തികൾ വഴിയോ ചില ഫോൺ കാളുകൾ വഴിയൊക്കെ വരും. അവയെ മാനിക്കുക അല്ലെങ്കിൽ അവയെ ഓർമയിൽ ഉണ്ടാക്കുക. 

 ആത്മസംതൃപ്ത്‌തിയുള്ള ജീവിതശൈലി പിന്തുടരുക ശരിയായ ഭക്ഷണം, വ്യായാമം, വിശ്രമം എന്നിവക്ക് മുൻഗണന നൽകുക. ഇത് നിനക്ക് ഉണ്ടോ എന്ന് എനിക്കറിയില്ല. കാരണം ഇപ്പോൾ നിന്റെ ദിനങ്ങൾ ഞാൻ കാണാറില്ല. നിന്റെ വിശേഷങ്ങൾ അറിയാറില്ല. നിന്നെക്കുറിച്ചു ഒന്നുമറിയാത്ത ഒരാളായി ഞാൻ മാറിയെങ്കിൽ അതിശയിക്കാൻ ഒന്നുമില്ല.

അതായത് ...

ക്വാർട്ടർ ലൈഫ് ക്രൈസിസ് ഒരു പരിണാമഘട്ടം മാത്രമാണ്.j ജീവിതത്തിൽ വന്നേക്കാവുന്ന ഒരു അതിജീവനയാത്ര. നിങ്ങൾക്ക് മാത്രമല്ല ഈ അനുഭവം. ജീവിതത്തിൽ മാറ്റങ്ങൾ സ്വാഭാവികമാണ്, അത് ചലഞ്ചുകളാകട്ടെ, പുതിയ അവസരങ്ങളാകട്ടെ, എല്ലാം നമ്മുടെ വളർച്ചയ്ക്കായി ഉദ്ദേശിച്ചിരിയ്ക്കുന്നു.
  വെല്ലുവിളികളെ നെഞ്ചും വിരിച്ചു നേരിടണം. 

Sometimes, when you're in a dark place, you think you've been buried, but actually you've been planted. ഡാ ഒറ്റ വാക്ക് കൂടെ...

Rewire, Recharge Reconnect.

യുക്തി മരിച്ചു

*യുക്തി മരിച്ചു.*
യുക്തിയോ.. അതെ...
ഇല്ല.. മരിച്ചിട്ടില്ല 
മാറിയിട്ട് ഇല്ല
സ്നേഹിച്ചിട്ടുമില്ല
അതെയോ...
ഞാനൊരു യുക്തിയുടെ നിറലാളനമായിരുന്നു.
ഞാനൊരു യുക്തിയുടെ
പറുദീസയായി
 മാറ്റപ്പെട്ടു
ഞാൻ  യുക്തിയുടെ പുറകെ അലിഞ്ഞു ഇല്ലാതെയായി.
അവസാനം
എന്റെ യുക്തി
നിന്റെ യുക്തിമേൽ
ആത്മഹത്യ ചെയ്തു
ഗയ്‌സ്..
യുക്തി മരിച്ചു.

എന്റെ പ്രിയപ്പെട്ടവരോട്....

പ്രിയപ്പെട്ട  എന്റെ സുഹൃത്തേ......

തന്നെ താൻ എങ്ങനെയാണോ ഉള്ളത് അതുപോലെ അംഗീകരിക്കാൻ ആ നിന്നെ മനസ്സ് തുറന്നു കെട്ടി പിടിക്കാൻ, സ്നേഹിക്കാൻ അതിലുപരി തന്റെ ആശയങ്ങൾക്ക് മുകളിൽ കമിഴ്ന്നു ഉയരാൻ തന്നെക്കാൾ ആഗ്രഹിക്കുന്ന ഒരാളായി താൻ എന്നെ കാണണം....

താൻ ഒരുപാട് അടിപൊളിയാണ്. അത്തരം മനുഷ്യർ ഒത്തിരി മൂഡ് സ്വിങ്സ് കൊണ്ട് ബുദ്ധി മുട്ട് അനുഭവിക്കുന്നവരും ആകുമെന്ന് പണ്ട് ബി . എഡ് ക്ലാസ്സ്‌മുറികളിൽ വെച്ച് ഞാൻ മനസിലാക്കിയതാണ്. എടോ തന്റെ എല്ലാ ന്യൂനതകളും അവിടെ നിൽക്കട്ടെ.. അവയെ ഹൃദയത്തിൽ തട്ടി ഞാനങ്ങ് എടുക്കുന്നു. താൻ എങ്ങനെയാണോ നില്കുന്നത്, എങ്ങനെയാണോ കാര്യങ്ങളെ കാണുന്നത്, അത് അതുപോലെ തന്നെ കൊണ്ടുപോകണം. ഹൃദയങ്ങളുടെ കലവറയിൽ തന്റെ പ്രിയപ്പെട്ടവർ തന്നെ തിരിച്ചറിയും. പ്രകടമായ സ്നേഹത്തിന് ഒരു തരി യെങ്കിലും ഇഷ്ട ക്കേടുകൾ ഉണ്ടാവരുത് എന്ന അർത്ഥത്തിൽ ആർക്കും ഒന്നും താൻ ചെയ്തു കൊടുക്കരുത്. തനിക്കുള്ളവർ തനിക്കു ചുറ്റുമുണ്ട്. അവർ എന്നും അങ്ങനെ തന്നെ ആയിരിക്കും....


ഹൃദയം വിശാലമാവട്ടെ... വിഷാദം മുറിയുന്ന തന്നിലെ എഴുത്തുകൾ കാത്ത് കാത്ത് ഈയുള്ളവൻ ഇവിടെയിങ്ങനെ... ❤️❤️❤️


കയ്യൊപ്പ് ചാലിച്ച നിലയിൽ. 🫂

ഉള്ളിലെ സംശയങ്ങൾ മാറ്റാൻ ഇനിയും സമയം വേണമെന്ന് പറയരുത്. സംശയങ്ങൾ മാറി... ഈ കാലവർഷത്തോടെ എന്റെ  സുഹൃത്ത് വിജയത്തിലേക്കുള്ള പെരുമഴ യായി ഈ ഭൂമിയിൽ ഉണ്ടാവണം... വിശാലമായ ഒരു കുട ചൂടിയോ, അതോ ചൂടാതെയോ ഞങ്ങൾ എല്ലാവരും ആ മഴ നനയും... അതിലെ നനവിൽ കുളിരുമ്പോൾ എവിടെയോ ഇയാളിൽ മറന്നു വെച്ച തനിമ തേടി ഒത്തിരി പ്പേർ വരും. അവരിലേക്ക് ഒരു ചിരി കൊടുക്കുക... അവരിലേക്കൊരു കൈ നീളുക.. പറ്റുമെങ്കിൽ ആ കൈ അവരുടെ ചുമലിലേക്കും അവിടെ നിന്ന് അവരുടെ ഹൃദയത്തിലേക്കും പോവട്ടെ... നിമിഷങ്ങൾക്ക് മറക്കാൻ പറ്റാത്ത നിലയിൽ അതൊരു തണലായി മാറട്ടെ...

എടോ.. ഇയാളിലെ നന്മയുടെ പരപ്പിൽ ഞാൻ എത്ര വട്ടം അത്ഭുതപ്പെട്ടുപോയി.. ഈ കഷ്ടതകൾക്ക് ഇടയിലും കൂടെ പിറക്കാത്ത ഒത്തിരി പ്പേർ തന്നിലെ ചിരി ആഗ്രഹിക്കുന്നില്ലേ... കൂടെ നിന്ന് അവർക്കൊപ്പം ഒരു ചിരി ചിരിക്ക്....

ഈ നന്മയുടെ കൊടുകുത്തിമലയിലെ പുൽനാമ്പായി ഞാൻ... ഇങ്ങനെ... നിന്നെയും നോക്കി കൊണ്ട്. 🫂❤️

ഇന്റെ H1D