പ്രിയപ്പെട്ട എന്റെ സുഹൃത്തേ......
തന്നെ താൻ എങ്ങനെയാണോ ഉള്ളത് അതുപോലെ അംഗീകരിക്കാൻ ആ നിന്നെ മനസ്സ് തുറന്നു കെട്ടി പിടിക്കാൻ, സ്നേഹിക്കാൻ അതിലുപരി തന്റെ ആശയങ്ങൾക്ക് മുകളിൽ കമിഴ്ന്നു ഉയരാൻ തന്നെക്കാൾ ആഗ്രഹിക്കുന്ന ഒരാളായി താൻ എന്നെ കാണണം....
താൻ ഒരുപാട് അടിപൊളിയാണ്. അത്തരം മനുഷ്യർ ഒത്തിരി മൂഡ് സ്വിങ്സ് കൊണ്ട് ബുദ്ധി മുട്ട് അനുഭവിക്കുന്നവരും ആകുമെന്ന് പണ്ട് ബി . എഡ് ക്ലാസ്സ്‌മുറികളിൽ വെച്ച് ഞാൻ മനസിലാക്കിയതാണ്. എടോ തന്റെ എല്ലാ ന്യൂനതകളും അവിടെ നിൽക്കട്ടെ.. അവയെ ഹൃദയത്തിൽ തട്ടി ഞാനങ്ങ് എടുക്കുന്നു. താൻ എങ്ങനെയാണോ നില്കുന്നത്, എങ്ങനെയാണോ കാര്യങ്ങളെ കാണുന്നത്, അത് അതുപോലെ തന്നെ കൊണ്ടുപോകണം. ഹൃദയങ്ങളുടെ കലവറയിൽ തന്റെ പ്രിയപ്പെട്ടവർ തന്നെ തിരിച്ചറിയും. പ്രകടമായ സ്നേഹത്തിന് ഒരു തരി യെങ്കിലും ഇഷ്ട ക്കേടുകൾ ഉണ്ടാവരുത് എന്ന അർത്ഥത്തിൽ ആർക്കും ഒന്നും താൻ ചെയ്തു കൊടുക്കരുത്. തനിക്കുള്ളവർ തനിക്കു ചുറ്റുമുണ്ട്. അവർ എന്നും അങ്ങനെ തന്നെ ആയിരിക്കും....
ഹൃദയം വിശാലമാവട്ടെ... വിഷാദം മുറിയുന്ന തന്നിലെ എഴുത്തുകൾ കാത്ത് കാത്ത് ഈയുള്ളവൻ ഇവിടെയിങ്ങനെ... ❤️❤️❤️
കയ്യൊപ്പ് ചാലിച്ച നിലയിൽ. 🫂
ഉള്ളിലെ സംശയങ്ങൾ മാറ്റാൻ ഇനിയും സമയം വേണമെന്ന് പറയരുത്. സംശയങ്ങൾ മാറി... ഈ കാലവർഷത്തോടെ എന്റെ സുഹൃത്ത് വിജയത്തിലേക്കുള്ള പെരുമഴ യായി ഈ ഭൂമിയിൽ ഉണ്ടാവണം... വിശാലമായ ഒരു കുട ചൂടിയോ, അതോ ചൂടാതെയോ ഞങ്ങൾ എല്ലാവരും ആ മഴ നനയും... അതിലെ നനവിൽ കുളിരുമ്പോൾ എവിടെയോ ഇയാളിൽ മറന്നു വെച്ച തനിമ തേടി ഒത്തിരി പ്പേർ വരും. അവരിലേക്ക് ഒരു ചിരി കൊടുക്കുക... അവരിലേക്കൊരു കൈ നീളുക.. പറ്റുമെങ്കിൽ ആ കൈ അവരുടെ ചുമലിലേക്കും അവിടെ നിന്ന് അവരുടെ ഹൃദയത്തിലേക്കും പോവട്ടെ... നിമിഷങ്ങൾക്ക് മറക്കാൻ പറ്റാത്ത നിലയിൽ അതൊരു തണലായി മാറട്ടെ...
എടോ.. ഇയാളിലെ നന്മയുടെ പരപ്പിൽ ഞാൻ എത്ര വട്ടം അത്ഭുതപ്പെട്ടുപോയി.. ഈ കഷ്ടതകൾക്ക് ഇടയിലും കൂടെ പിറക്കാത്ത ഒത്തിരി പ്പേർ തന്നിലെ ചിരി ആഗ്രഹിക്കുന്നില്ലേ... കൂടെ നിന്ന് അവർക്കൊപ്പം ഒരു ചിരി ചിരിക്ക്....
ഈ നന്മയുടെ കൊടുകുത്തിമലയിലെ പുൽനാമ്പായി ഞാൻ... ഇങ്ങനെ... നിന്നെയും നോക്കി കൊണ്ട്. 🫂❤️