എം. ആർ. എസ് : പഠിതാവ് ച്ചുച്ച കുരങ്ങൻ

രാവിലെ സമയമൊരു 9.13 കഴിഞ്ഞ് കാണും.. ക്ലാസ്സിൽ നിന്ന് കൊണ്ട് സമൂഹ ശാസ്ത്രത്തിലെ ചിന്തകളും പഠനരീതികളുമെല്ലാം ഞാൻ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു... അജിതയുടെ മുഖത്തെ ഭാവങ്ങൾക്ക് ചെറിയ വ്യത്യസങ്ങൾ വരുന്നത് ഞാൻ ശ്രദ്ധിച്ചു.. കണ്ണിന്റെ ചലനങ്ങൾ നല്ല രീതിയിൽ അല്ല...9.25 ആവുന്നതിന്റെ ഇടയിൽ അജിതയുടെ കണ്ണുകൾ 4വട്ടം ഭീകരമായ ഒരവസ്ഥയിൽ പെരുമാറാൻ തുടങ്ങി...

ക്ലാസ്സിൽ വിശദികരിച്ചുകൊണ്ടിരുന്ന വിഷയം നിർത്തി ഞാൻ അജിതയെ നോക്കി... എവിടെയാണ് നിന്റെ ശ്രെദ്ധ, എന്താണ് അവിടെയെന്ന് ശബ്ദമുയർത്തി ഞാനൊന്ന് അലറി...
സാർ കുരങ്ങൻ ഉണ്ട് അവിടെ... ഞാൻ ക്ലാസ്സിന്റെ ബാക്ക് ഭാഗത്തേക്ക്‌ പോയി നീരിക്ഷിച്ചു... കുരങ്ങാണ്... കുട്ടികളോട് ജനലുകൾ അടക്കാനും വാതിൽ ഉള്ളിൽ നിന്ന് ലോക്ക് ആക്കാനും പറഞ്ഞു. അവർക്കൊപ്പം ഞാനും കൂടി...

Transperant ഗ്ലാസ്‌ ആയത് കൊണ്ട് തന്നെ പുറത്ത് നടക്കുന്നത് നേരെ കാണാൻ സാധിക്കും...മോർണിംഗ് ക്ലാസ്സ്‌ ആയത്കൊണ്ട് തന്നെ സ്കൂളിൽ മറ്റാരും എത്തിയിട്ടും ഇല്ല.. ഞാൻ ചെറുതായി ഒന്ന് പേടിച്ചു.. നോക്കുമ്പോൾ വന്ന കുരങ്ങൻ ഒരു പട ആയിട്ടാണ് വന്നിരിക്കുന്നത്...3 കുരങ്ങുകൾ.. അത് മാത്രമല്ല അതിൽ ഒന്ന് ജനലിന്റെ അടുത്ത് വരെ വന്ന് ഗ്ലാസിൽ തൊടുകയും ചെയ്തു.. സമയോചിതമായി ഇടപെട്ടിലായിരുന്നെങ്കിൽ എന്താകും അവസ്ഥ?...

കുരങ്ങുകൾ കാട് വിട്ട് നാട്ടിലേക്ക് വരുന്നത് സാധാരണമാണ്.. കാട്ടിലെ ഭക്ഷണം കുറയുന്നത് കൊണ്ടാണ് ഭക്ഷണം തേടിയവർ നാട്ടിലേക്ക് വരുന്നത്...

കുരങ്ങിനെ പ്രതിരോധിക്കാൻ ഞാൻ കാണിച്ച വെഗ്രത കണ്ടപ്പോൾ സൗമ്യ ചോദിക്കുകയാണ് സാർ അതെന്താ ഈ  ഭൂമി നമ്മുക്ക് മാത്രം ഉള്ളത് അല്ലാലോ..ന്ന്..

അല്ല... നമ്മുക്ക് മാത്രം ഉള്ളതല്ല...ഈ ഭൂമിയിലെ എല്ലാവർക്കും അവകാശപെട്ടതാ..

അങ്ങനെ തന്നെ ആണ്.. പക്ഷെ ചില സമയങ്ങളിൽ ക്ഷേമ അർത്ഥവ്യപ്തിയിൽ നമ്മൾ പ്രവർത്തിക്കേണ്ടി വരും.. അവിടെയാണ് പൊതുതാല്പര്യം പ്രവർത്തിക്കുന്നത്. അവിടെ യാണ് പൗരബോധം ഉണ്ടാകുന്നത്...

സാമൂഹ്യ ശാസ്ത്രത്തിന്റെ കോണിൽ നിന്നും എന്റെ കുട്ടികൾ ചിന്തിക്കാൻ തുടങ്ങിട്ടുണ്ട് എന്നതിന്റെ സൂചനകളാണ് എനിക്ക് നേരെ ഉയർന്ന ചോദ്യം... പക്ഷെ ആ ചോദ്യം ഉയർത്തുമ്പോൾ ദുരന്തനിവാരണത്തിന്റെ ചെറിയ തത്വങ്ങൾ അവർ മറക്കുന്നു എന്നത് ബഹുദൂരം സഞ്ചരിക്കാൻ ഉണ്ടെന്ന് ചൂണ്ടികാട്ടുകയും ചെയ്യുന്നു.

ആനവായ് ❤️

ആനയുടെ വായിലേക്കോ?

സാറേ... ഇവിടെ മുതലാണ് സൈലന്റ് വാലിയുടെ ഭാഗം തുടങ്ങുന്നത്...

അങ്ങ് സൈഡ് നോക്കി ഭവാനി പുഴയുടെ തീരങ്ങളും നദിയുടെ അപരദനവേരുകളെ നോക്കി അത്ഭുതപ്പെട്ടു വണ്ടിയിൽ ഇരിക്കുകയായിരുന്ന ഞാൻ സിബിച്ചന്റെ വാക്കുകളിലേക്ക് ശ്രെദ്ധ കേന്ദ്രികരിച്ചു..

ഈ യാത്ര ഞാൻ ചോദിച്ചു വാങ്ങിയതാണ്.. ഒരു മടുപ്പായിരുന്നു രാവിലെ മുതൽ... ഹോസ്റ്റലിൽ നിന്നും കഴിച്ച ദോശയും ചായയും ഉള്ളിൽ നിന്നും പുറത്തേക്ക് ഏതുനേരവും വരുമെന്ന ഒരവസ്ഥയിൽ എത്തിപ്പെട്ടിരിക്കുന്ന സമയത്താണ് ഹെഡ് മാഷ് (HM) വന്ന് ആരെങ്കിലും എന്റെ കൂടെ GTWLP സ്കൂൾ ആനവായിലേക്ക് വരുന്നുണ്ടോ എന്ന് ചോദിച്ചത്... അജേഷ് ഏട്ടൻറെ മുഖത്തേക്ക് ഒന്ന് നോക്കി ഞാൻ.. പക്ഷെ ഏട്ടൻ വരാൻ സാധ്യത കുറവാണെന്ന് മനസിലാക്കി. സമയം ഒരു 9. 45 ഒക്കെ ആണ്... പുതിയ കാഴ്ചകളും സംഭാഷണങ്ങളും ഇല്ലാതെ വിറങ്ങലിച്ചു ചില പേപ്പറുകൾക്ക് ഇടയിൽ പ്പെട്ടു ഞെരുങ്ങിയ എന്നെ പഴയപോലെ ആക്കാൻ വേണ്ടി തന്നെയാണ് മനസ്സിൽ പോവണം എന്ന് തീരുമാനിച്ചത്...

സ്കൂൾ ഗ്രൂപ്പിൽ വന്ന സന്ദേശം വായിച്ചു..അഞ്ചാം ക്ലാസ്സിന് ഇന്ന് പഠിപ്പില്ല... പിന്നെ എന്താ... രാവിലെയുള്ള 3 പീരിയഡ് മറ്റു അധ്യാപകർക്ക് കൊടുത്താൽ ചിലപ്പോൾ എനിക്ക് പോവാൻ പറ്റും...

കൃത്യ സമയത്ത് സയൻസ് ടീച്ചർ 6 എനിക്ക് തരുമോ ചോദിച്ചത്. എന്റെ മുഖം നമ്മുക്ക്, അതിരാവിലെ സൂര്യന്റെ പ്രകാശം കിട്ടികഴിഞ്ഞതിന് ശേഷം ഉണ്ടാവുന്ന ഒരു ഉഷാർ ഇല്ലേ... അതുപോലെ തിളങ്ങി.. 9 നെ എന്ത് ചെയ്യും... ആലോചിച്ചു നടക്കുമ്പോ ബയോളജി ടീച്ചർ ഒരുക്കുന്ന പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ആണെന്നും അതിൽ കുട്ടികളെ പങ്കെടുപ്പിക്കണം എന്നും പറഞ്ഞത്.

എന്റെ ആദ്യ പീരിയഡ് കുട്ടികൾക്ക് ഒരു ഗ്രൂപ്പ്‌ പ്രവർത്തനം നൽകിയതിന് ശേഷം HM ഉം ആയി ആനവായിലേക്ക് സിബിച്ചന്റെ കൂടെ യാത്രയായി.

തടിക്കുണ്ട് ഫോറെസ്റ് ഡിവിഷനിൽ പേരും നമ്പറും മറ്റു വിവരങ്ങളും ആവശ്യവുമൊക്കെ എഴുതി ചേർത്ത് കാടിന്റെ വന്യതയിലേക്ക് പ്രവേശിച്ചു...

കട്ട പതിപ്പിച്ച റോഡ് അങ്ങ് ആനവായി വരെ നീളുന്നുണ്ട് എന്ന് സിബിച്ചൻ പറയുമ്പോ എനിക്ക് അതൊരു പുതിയ അനുഭവം അല്ലായിരുന്നു.. ഒരുവട്ടം മുരുഗളയിലേക്ക് ഇതേ വഴിയാണ് ഞങ്ങൾ പോയത്. മാത്രവുമല്ല ഇതേ വഴി താണ്ടി ആനവായ് ഊരിൽ ഊര് സന്ദർശനത്തിന് പോയത് ഇന്നലെ കഴിഞ്ഞ പോലെ ഞാൻ ഓർക്കുന്നുണ്ട്...

വഴിനീളെ വൈദ്യുതവേലികൾ... കാടിന്റെ നടുവിൽ അകപ്പെട്ടാൽ എന്ത്ചെയ്യുമെന്നും ആനയുടെ വായിലേക്ക് സ്വയം കേറി കൊടുക്കുമോ എന്നും തുടങ്ങി ഒട്ടനവധി ഭീതിയിലും ആശങ്കയിലുമാണ് HM ഇരിക്കുന്നത് എന്നെനിക്ക് മനസിലായി.. സാറിനോട് ഒത്തിരി കാര്യങ്ങൾ സിബിച്ചൻ സംസാരിക്കുന്നുണ്ടായിരുന്നു... അതിൽ പ്രധാനമായും കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ തനത് സംസ്കാരത്തിന്റെ പ്രതിധ്വനിയെയുമെല്ലാം സംബന്ധിച്ച കാര്യങ്ങൾ ആയിരുന്നു.. കാടിനോടും മരങ്ങളോടും അവരുടെ ചുറ്റുപാടുകളോടും ഈ കുട്ടികൾക്ക് ഉള്ള അതിയായ ബന്ധവും ഒപ്പം അവരുടെ ആവാസവ്യവസ്ഥക്കുള്ളിൽ അവർ അനുഭവിക്കുന്ന ആസ്വാദനത്തിന്റെ മുകുളങ്ങളും അതിലുപരി അവർക്കിടയിൽ സമാധാനത്തെയെല്ലാം ഞങ്ങൾ ചർച്ചവിഷയം ആക്കുന്ന സമയത്താണ് ഒരു സിംഹവാലൻ കുരങ്ങ് മരത്തിൽ തൂങ്ങി ഇരിക്കുന്നത് കണ്ടത്.. ഞാൻ വീഡിയോ എടുക്കാൻ ശ്രെമിച്ചെങ്കിലും വണ്ടി നല്ല സ്പീഡിൽ ആയതിനാൽ അത് സാധിച്ചില്ല.

ഞങ്ങളെ വരവേൽക്കാൻ എന്ന വണ്ണം വഴിയിലെ മരങ്ങൾ പൂത്തുനിൽക്കുന്നുണ്ടായിരുന്നു. ചുവന്ന പൂക്കളും വഴിയോരങ്ങൾ മഞ്ഞ വർണം തൂകിയ പുഷ്പങ്ങൾ വിരിഞ്ഞതും എന്റെ ആസ്വാദനം വർധിപ്പിക്കുന്നതിന് ഇടയാക്കി..
ഞാൻ മെല്ലെ മെല്ലെ എന്റെ ലോകത്തേക്ക് മടങ്ങി. സാമൂഹ്യശാസ്ത്രത്തിൽ ഞാൻ പഠിപ്പിച്ച നദിയുടെ അപരദനവും വെള്ളച്ചാട്ടത്തിന്റെ ഘട്ടങ്ങളും എല്ലാം ഞാൻ കണ്ടപ്പോൾ ഒരു വലിയ കുറ്റബോധം എനിക്കുണ്ടായി... എന്റെ കുട്ടികളെ കൊണ്ട് ഇവിടെയെല്ലാം വന്ന് നദിയുടെ അപരദനത്തിന്റെ നിക്ഷേപണത്തിന്റെ ഭാഗങ്ങൾ എനിക്ക് പഠിപ്പിക്കാൻ പറ്റുന്നില്ലല്ലോ എന്നതിന്റെ ഒരു വല്ല ഈശൽ...

വണ്ടി ഇറക്കങ്ങളും കയറ്റങ്ങളും കയറി ഉറങ്ങുന്നുണ്ട്. വഴിയിൽ കൈകുഞ്ഞുമായി ഒരു അമ്മയും അവരുടെ മുത്തശ്ശിയും ഇരിക്കുന്നു. സിബിച്ചൻ വണ്ടി നിർത്തി അവരോട് ചോദിച്ചു.

നിങ്ങൾ എങ്ങോട്ടാ...
.
കിണറ്റുകര... വരുന്നോ...
എവിടേം വരെ...
ആനവായ സ്കൂൾ ഇല്ലേ.. അങ്കെ... വരെ..

ഇല്ലേയ്യ്.. ജീപ്പ് വരുമെ...

കാടിന്റെ നടുവിൽ ജീപ്പ് കാത്തു നിൽക്കുന്ന ഒരു അമ്മ... അവരുടെ അമ്മയും.. ആനവായ് വരെ ഞങ്ങടെ കൂടെ വന്നാൽ അവർ ആ കുട്ടിയേയും എടുത്ത് വീണ്ടും 5 കിലോ മീറ്റർ നടക്കണം.. അവർ ഞങ്ങളുടെ ഓഫർ നിരസിച്ചതിന്റെ കാരണം ഞാൻ മനസിലാക്കി.. സിബിച്ചൻ തുടർന്നു... ചിലപ്പോൾ ആ ഇരുത്തം മണിക്കൂറുകൾ നീളും... ചിലപ്പോൾ ഒരു ദിവസം വരെ... ജീപ്പ് കിട്ടുന്നത് വരെ.... അവർ കാത്തുനിൽക്കും..

ക്ഷമ എന്താണ് എന്നൊക്കെ ഇവരിൽ നിന്നും നമ്മൾ പഠിക്കണം. Whastapp ഇൽ ഒരു സന്ദേശം അയക്കുമ്പോൾ പെട്ടന്ന് റിപ്ലൈ നല്കാത്തതിന്റെ പേരിൽ മുഖം ചുളിക്കുന്ന ആളുകൾ ഉള്ള സമൂഹത്തോട് ഞാൻ ഇവരിൽ നിന്നെല്ലാം പാഠങ്ങൾ ഉൾകൊള്ളാൻ പറയും... ക്ഷമനശിച്ച മൂല്യങ്ങൾ അധ:പതിക്കുന്നൊരു ഒരു സമൂഹം നമ്മുക്ക് ഒപ്പം നടന്നു വരുന്നുണ്ട്..

വണ്ടി ആനവായ് ഊരിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു. ഫോണിൽ സമയം നോക്കി.. റേഞ്ച് ഇല്ല.. മെല്ലെ മെല്ലെ ഞങ്ങൾ ആനവായ് സ്കൂളിലേക്ക് ഉള്ള വഴിയിൽ എത്തി.. സിബിച്ചൻ വണ്ടി നിർത്തി. ഞാനും HM ഉം സിബിച്ചനും സ്കൂളിൽ കേറി.. ക്ലാസ്സ്‌ മുറികളിൽ പഠനം നടക്കുന്നുണ്ട്... കുട്ടികൾ ഗ്രൂപ്പ്‌ പ്രവർത്തനങ്ങളിൽ ഏർപെടുന്നു... ഒരു ടീച്ചർ വന്ന് ഞങ്ങളോട് എന്താണ് കാര്യമെന്ന് ചോദിച്ചു.  അവിടെയുള്ള പാലക്കാട് സ്വദേശിയായ ഒരു അദ്ധ്യാപകൻ വന്നു.. ആവശ്യമുള്ള രേഖകൾ, വിവരങ്ങൾ എന്നിവ സ്കൂളിൽ നിന്നും എടുത്തു...

ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാൻ അവിടെ സൗകര്യം ഉണ്ടോ എന്ന് ചോദിച്ചു.. പ്രിൻറർ കേടാണ് എന്ന് പറഞ്ഞു.. മൊബൈൽ ന് റേഞ്ച് ഇല്ല.. എത്തിപ്പെടാൻ വാഹനസൗകര്യം ഇല്ല. അങ്ങനെയുള്ള ഒരിടം.. പ്രിന്റ്റോ കമ്പ്യൂട്ടറുകളോ വർക്ക്‌ ചെയ്യില്ല. നെറ്റ് ഇല്ല.. ഇന്ത്യ ഡിജിറ്റൽ ആയി മാറി കൊണ്ടിരിക്കുന്ന ഇടങ്ങളിൽ ആണ് ഇതെല്ലാം എന്ന് നമ്മൾ ഓർക്കണം... ഓർത്തെ മതിയാവു... ആ മാഷിന്റെ സംസാരത്തിൽ നിന്ന് ഒരു മനുഷ്യജീവിയെ കാണുമ്പോൾ അവരോട് സംസാരിക്കാൻ വ്യഗ്രത പ്പെടുന്ന ഒരാളുടെ ആത്മസ്പർശം എനിക്ക് കിട്ടി..

കുട്ടികളോട് കുറച്ച് നേരം സംസാരിച്ചു.. അവരോട് സംസാരിക്കുന്നതിടയിൽ എന്റെ പേരുള്ള ഒരു കുട്ടിയെ ഞാൻ പരിചയപ്പെട്ടു..

നിന്റെ പേര് എന്താണ് എന്ന് ഒരു പെൺകുട്ടി എന്നോട് ചോദിച്ചു.. അവരുടെ ഭാഷയിൽ നിന്റെ എന്ന പദം ബഹുമാനം കൊണ്ടാണ് എന്ന് അവരുടെ മെൻറ്റർ ടീച്ചർ പറഞ്ഞു തന്നു.

വന്ന ആവശ്യം കഴിഞ്ഞ് ഞങ്ങൾ മെല്ലെ തിരിച്ചു ഇറങ്ങി... പോവുന്ന വഴിയിൽ കൂടെ 3 അതിഥികൾ കൂടെ കിട്ടി.. തടിക്കുണ്ട് ഊരിലെ ഒരു അമൂമ്മ യും രണ്ട് കുട്ടികളും.. അവർ തൊഴിലുറപ്പ് പണിയുടെ പൈസ ബാങ്കിൽ നിന്നും പിൻവലിക്കാൻ പോവുകയാണ്... അവരോട് ഒത്തിരി നേരം സംസാരിച്ചു..

ഒരുകാര്യം ഓർക്കണം... ഒരു ആശുപത്രിയിൽ പോവാൻ മണിക്കൂറുകൾ നീണ്ട നടത്തം വേണം... സ്കൂളിൽ പോവാൻ.  അങ്ങനെ എന്തിന്, വീട്ടിലേക്ക് സാധനം വാങ്ങാൻ പോലും... ഒത്തിരി ദൂരം നടക്കണം.  

ഇവരിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ട്... വികസനം എത്തിയില്ലെന്നല്ല... സുസ്ഥിരവികസനത്തിന്റെ ആശയങ്ങൾ പ്രവർത്തിയിൽ വരുത്താൻ പെടാ പാട്പ്പെടുന്ന ഒരു അധികാരവർഗ്ഗത്തിന്റെ നെടുവീർപ്പുകളും, തദ്ദേശീയത ഉൾചെർത്തു പിടിക്കാൻ ഒരു സമൂഹം പൊരുതുന്ന നാൾവഴികളും നമ്മളെ എന്തെന്നില്ലാത്ത രീതിയിൽ പിന്തുടർന്ന് കൊണ്ടേയിരിക്കുന്നു...

വഴിയിൽകൈക്കുഞ്ഞുമായി വണ്ടി കാത്തു നിൽക്കുന്ന സ്ത്രീയും അവരുടെ അമ്മയെയും തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ കണ്ടു.. അവർക്ക് അപ്പോഴും ജീപ്പ് കിട്ടിയിട്ടില്ല... 12.34 കഴിഞ്ഞു സമയം.... ആ കാത്തിരിപ്പ് തുടർന്ന് കൊണ്ടേയിരിക്കുന്നു...

2020-22 ഒരു പി. ജി ഉടായിപ്പൻ കഥ.

Post graduated... ഹരിയുടെ സ്റ്റാറ്റസ് കണ്ടതും യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്‌ എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്തു... പിജി സെക്ഷൻ എടുത്തു എം. എ ഇക്കണോമിക്സ് എടുത്തു... ഒരു നിമിഷം കൈ ഒക്കെ വിറച്ചു... രജിസ്റ്റർ നമ്പർ അടിച്ചു... VPAUMEC027.... ഹൃദയം വല്ലാതെ ഇല്ലാതെ ആവുന്നത് പോലെ തോന്നി.... സെക്യൂരിറ്റി കോഡ് അടിച്ചു.... കണ്ണടച്ച് തുറക്കുന്നതിന് മുന്നേ റിസൾട്ട്‌ കണ്ടു..

കഴിഞ്ഞ 2 കൊല്ലം എത്രപെട്ടന്നാണ് കഴിഞ്ഞ് പോയത്...

2020 ജൂലൈ 26.... ബി. എഡ് റിസൾട്ട്‌ വന്നതിന് ശേഷം ഒരുദിവസം ആദിയുടെ കൂടെ ഇരിക്കുമ്പോഴാണ് കണ്ണാ... അനക്ക് പി. ജി ചെയ്യണ്ടേ എന്ന് അവൻ ചോദിക്കുന്നത്.... അവന്റെ മുഖത്തേക്ക് നോക്കി ഞാനൊന്ന് ചിരിച്ചു.. ബി. എഡ് തന്ന കയ്പ്പുകൾ മറക്കാൻ കുറച്ചു ദിവസങ്ങൾ എങ്കിലും എനിക്ക് വേണമെന്ന് പറഞ്ഞപ്പോ അവൻ എന്നോട് പറഞ്ഞത് ഒരു കാര്യം മാത്രമാണ്... സിവിൽ സർവീസ് ന് പഠിക്കാൻ പറ്റിയ ഒരു അന്തരീക്ഷം നിനക്ക് ആ വീട്ടിൽ കിട്ടില്ല... ചെന്നൈയിൽ ഒരു നല്ല കോളേജ് ഉണ്ട്. Developmental economics പഠിക്കാം നിനക്ക്.... സിവിൽ സർവീസ് ന് ഒത്തിരി ഉപകാരം ആണ് ആ വിഷയം... ഫീസും ഇല്ലടാ... എനിക്ക് അവിടെ തന്നെ phd ക്കും ചേരാം.... പ്ലാൻ കേട്ടപ്പോ നല്ലതാണ് എന്ന് തോന്നി. പിന്നെ കുറച്ച് ദിവസങ്ങൾ അതിനെ പറ്റി അവൻ പറയുന്നത് ഒന്നും കേട്ടില്ല.. ഞാൻ അത് അങ്ങനെ വിട്ടു...
കൊറോണ കത്തിജ്വലിച്ചു നിൽക്കുന്ന ഒരു ദിവസം... എനിക്ക് അന്ന് മെഡിക്കൽ ഷോപ്പിൽ ഡ്യൂട്ടി ഉണ്ട്... ഫോണിൽ ക്ക് ഒരു കാൾ.... ഡാ.. നീ കൊടുത്തോ... ആദിയുടെ വാക്കുകൾ എന്നെ വല്ലാതെ അലട്ടി... സുനീഷ് ഏട്ടനെ കണ്ട് അപേക്ഷ സമർപ്പിച്ചു.. അപേക്ഷയുടെ കോപ്പി സർട്ടിഫിക്കറ്റ് കളുടെ കൂടെ ഇന്ന് തന്നെ അയക്കണം.. പോസ്റ്റ്‌ ഓഫീസിൽ പോയി... ഇനി നാളെയെ അയക്കാൻ പറ്റുവെന്ന് മാഷ് പറഞ്ഞപ്പോ എന്തോ... പാലക്കാട് ക്ക് വണ്ടി കേറി... അവസാനതിയ്യതി അല്ലെ... ഹെഡ് പോസ്റ്റ്‌ ഓഫീസിൽ പോയി വൈകീട്ട് 5.30 ന് കത്ത് പോസ്റ്റ്‌ ചെയ്തില്ല... തിരികെ വരുന്ന വഴിയിൽ അവനെ വിളിച്ചു ഒത്തിരി നേരം ഞാൻ സംസാരിച്ചു.

എൻട്രൻസ് എക്സാം എഴുതി... റിസൾട്ട്‌ വന്നു... ഇന്റർവ്യൂ ഉണ്ട്... ഇന്റർവ്യൂ ദിവസങ്ങൾ അടുക്കുന്നതിന്റെ ഇടയിലാണ് ഒരു സേഫ് സോൺ നോക്കി ഞാൻ കാലിക്കറ്റ്‌ ഇൽ അപേക്ഷ വെക്കുന്നത്... അപേക്ഷ വെച്ചു... വിക്ടോറിയയും MES ഉം കൊടുത്തു...

ഇന്റർവ്യൂ ഡേറ്റ് കാത്ത് ഞാൻ അങ്ങനെ ഇരുന്നു.. ചെന്നൈയിൽ പോവാൻ മനസ്സ് കൊണ്ട് തയ്യാറെടുത്തു... ഇന്റർവ്യൂ ന് വേണ്ടി ഒത്തിരി പഠിച്ചു... FINANCIAL ECONOMICS ഉം MATHEMATICAL ECONOMICS അങ്ങനെ ഡിഗ്രിയിൽ ഞാൻ പഠിച്ച ബഹുഭൂരിപക്ഷം വിഷയങ്ങളും ഒരു 10, ദിവസം കൊണ്ട് റിവിഷൻ ചെയ്തു...

ഇന്റർവ്യൂ ദിവസം അമ്മ എന്നോട് തെറ്റിയിരിക്കുക ആയിരുന്നു... എങ്ങിട്ടോ കൂടെ പോവാൻ എന്നെ വിളിച്ചു.. ഇന്റർവ്യൂ ഉണ്ടെന്നും വരുന്നില്ലെന്നും പറഞ്ഞപ്പോ മനസ്സ് വേദനിക്കുന്ന 5,6 ഡയലോഗ് പറഞ്ഞു ആള് ഇറങ്ങി പോയി.....

കാത്തിരുന്ന ആ ഗൂഗിൾ മീറ്റ് LINK വന്നു.. മനസ്സിൽ ഒത്തിരി വേദനയോടെ കണ്ണുകൾ നിറഞ്ഞൊരു അവസ്ഥയിൽ ആ ഇന്റർവ്യൂ ഞാൻ ATTEND ചെയ്തു... ചോദിച്ച മിക്ക ചോദ്യങ്ങളും ഉത്തരം നൽകി... ഒരു 30 മിനിറ്റ് നീണ്ട സംസാരത്തിനു വിട നൽകി ഞാൻ ആരും കാണാതെ റൂമിൽ കേറി അലറി വിളിച്ചു....

പിറ്റേ ദിവസം... കാലിക്കറ്റ്‌ ന്റെ ഫസ്റ്റ് അലോട്മെന്റ് വന്നു... എം.. ഇ. എസിൽ എം. എ ഇക്കോണമിക്സിൽ അഡ്മിഷൻ...

ആരോടും പറഞ്ഞില്ല... മെഡിക്കൽ ഷോപ്പിൽ നിന്ന് രാത്രി വീട്ടിലേക്ക് വരുന്ന സമയത്ത് ഞാൻ കുറെ ആലോചിച്ചു.. ഈ ഇട്ടാവട്ടത്തിന് ഉള്ളിൽ ഒതുങ്ങി പോവുമോഎന്നാ ഭയം എന്നെ വല്ലാതെ പിന്തുടർന്ന്....

അമ്മുവിന്റെ സർട്ടിഫിക്കറ്റ് ശെരിയാക്കാൻ യൂണിവേഴ്സിറ്റിയിൽ പോവുന്ന ദിവസം... പകുതി വഴിയിൽ ഞാൻ അത് മനസിലാക്കി..

ALL INDIA THIRD റാങ്ക്... സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വെയ്യായിരുന്നു.. അമ്മയെ വിളിച്ചു... അവരോട് ഒക്കെ പരഞ്ഞു.. ചെന്നൈയിൽ ആ കോഴ്സ് പഠിക്കാൻ കിട്ടുന്ന അവസരത്തെക്കാൾ ഉപരി ആദിയുടെ കൂടെ ചിലവിടാൻ കിട്ടുന്ന നിമിഷങ്ങൾ... എന്റെ സ്വപനങ്ങൾക്ക് ചിറക് വെക്കുന്നു എന്ന ചിന്തയും എല്ലാം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു..

പക്ഷെ അന്ന് വൈകുന്നേരം എല്ലാം മാറി മറിഞ്ഞു. കാലിക്കറ്റ്‌ സെക്കന്റ്‌ അലോട്മെന്റ് വന്നു. എനിക്ക് വിക്ടോറിയയിൽ ഇക്കണോമിക്സ് ന് കിട്ടി...

ഞാൻ വീട്ടിൽ പറഞ്ഞു... വിക്ടോറിയയിൽ ചേർന്നാൽ മതി... പക്ഷെ എന്റെ വാശി അതിന് സമ്മതിച്ചില്ല... ഞാൻ ചെന്നൈയിൽ പോവുമെന്ന് പറഞ്ഞു.. അടി ഉണ്ടാക്കി... അഹങ്കാരം ആണ് കണ്ണാ എന്നും എന്നെ ദേഷ്യം പിടിപ്പിച്ചാൽ അറിയാലോ എന്ന ചില വാക്കുകൾ ഞാൻ ഇന്നും എന്റെ ചെവിയിൽ കേൾക്കുന്നുണ്ട്....

ഏട്ടൻ എന്നെ വിളിച്ചു.. വീട്ടിൽ നിന്ന് നീ മാറി നിന്നാൽ ഞാനും ഇബിടെ ഇല്ലാലോ... എല്ലാം കൂടെ നോക്കണ്ടേ...

ഒത്തിരി സമ്മർദ്ധത്തിൽ അകപ്പെട്ട ദിവസങ്ങൾ..2 3 ദിവസം വാശി പിടിച്ചു ഭക്ഷണം പോലും കഴിച്ചില്ല... അമ്മയെ കാണുമ്പോൾ മുഖം തിരിക്കാൻ തുടങ്ങി... അങ്ങനെ അങ്ങനെ... ചെന്നൈയിൽ അഡ്മിഷൻ CONFIRM ചെയ്യാനുള്ള ഫീസ് അടക്കാൻ പറഞ്ഞ MAIL വന്നു.. ഞാൻ കോഴ്സ് ഫീ അടച്ചു... ഹോസ്റ്റൽ ഫീ 34500 അടക്കാൻ എന്റെ കയ്യിൽ ഇല്ല...  വീട്ടിൽ ചോദിച്ചപ്പോ... വിക്ടോറിയയിൽ പഠിച്ചാൽ പോരെ എന്ന ചോദ്യം... നിനക്ക് ഒന്ന് മനസിലാക്കി കൂടെ എന്നൊക്കെ...
.... ഒന്നും മിണ്ടാതെ തലേണയിൽ മുഖം താഴ്ത്തി കണ്ണും നനച്ചു അങ്ങനെ കിടന്നു.... ഒരു പക്ഷെ അച്ഛൻ ഉണ്ടായിരുന്നു എങ്കിലെന്ന് ആദ്യമായി ആഗ്രഹിച്ച നിമിഷങ്ങളിൽ ഒന്നായിരുന്നു അത്...

വിക്രമദിത്യൻ സിനിമയിൽ ദുൽഖർ പോണ പോലെ രണ്ടും കൽപ്പിച്ചു പോയാലോ എന്നൊക്കെ കരുതി....1 മണി കഴിഞ്ഞ്... ആദിയെ ഫോണിൽ വിളിച്ചു... ഡാ... അമ്മ സമ്മതിക്കുന്നില്ല... എന്നോട് വിക്ടോറിയയിൽ ചേരാൻ പറയുന്നു...
. എന്റെ ശബ്ദത്തിൽ നിന്ന് അവന് പ്രേശ്നത്തിന്റെ ഗൗരവം മനസിലായിട്ട് ആവും,... കണ്ണാ... നാട്ടിൽ ചേരാ... നാളെ നീ പോയി കോളേജിൽ അഡ്മിഷൻ എടുക്ക് എന്ന് പറഞ്ഞു...

എന്റെ കഴിവുകളെ അംഗീകരിക്കാൻ അമ്മയും ഒന്നും ശ്രെമിക്കാത്തതിന്റെ വല്ലാത്തൊരു വെറുപ്പും മനസ്സിൽ ഇട്ടാണ് രാവിലെ അമ്മയുമൊത്ത് വിക്ടോറിയയിൽ ചേരാൻ പോയത്...

HOD ഒക്കെ എന്നെ എത്ര സന്തോഷത്തോടെ ആണ് സ്വീകരിച്ചത്.. ബി. എഡ് കഴിഞ്ഞു 2 കൊല്ലത്തിനു ശേഷം അങ്ങോട്ട് തിരിച്ചു വരുന്ന അവർക്ക് ഏറെ ഇഷ്ടപെട്ട സുബിനെ ചെറിയ കൗതുകത്തോടെ അവർ നോക്കി കാണുന്നത് ഞാൻ നേരിട്ട് മനസിലാക്കുമ്പോഴും എന്റെ മനസ്സിൽ എന്റെ കയ്യിൽ നിന്നും വഴുതി പോയ നാണയത്തിന്റെ രണ്ടു പുറങ്ങളിലും ആയിരുന്നു... NOV 1 ന് ക്ലാസ്സ്‌ തുടങ്ങി... ആദ്യ 2 സേം ഉം ഓൺലൈനിൽ... രാവിലെ മുതൽ ചില ദിവസം ക്ലാസ്സ്‌ ഉണ്ടാവും... സമയം SCHEDULE ചെയ്ത് നടന്ന ക്ലാസുകൾ... അവക്ക് ഒപ്പം ക്ലാസ്സ്‌ കേറണം എങ്കിൽ നല്ലൊരു ഫോൺ വേണ്ടേ... ലാപ്ടോപ് ഉണ്ടായിരുന്നു എങ്കിലും വീഡിയോ ഓൺ ആക്കാൻ ഒക്കെ ഒത്തിരി വിഷമിച്ചു... ഹാങ്ങ്‌ ആവുന്ന ലാപ്ടോപ് ഉം ഫോൺ ഉം 3,4 മാസങ്ങൾ നീങ്ങി... ഓഫ്‌ലൈൻ ക്ലാസ്സ്‌ തുടങ്ങി.. ഞങ്ങൾ 29 പേര്... ഫുള്ള് SELFISH കുട്ടികൾ.. എന്റെ പഴയ ഡിഗ്രി ബാച്ച് നെ ഞാൻ ഓർത്തുതുടങ്ങി... ജീമോനും ഞാനും രാഹുലും ഞങ്ങടെ ആ ബാച്ച് ന്റെ 7 അയലത്തു വരാത്ത എന്റെ മനസ്സ് കൊണ്ട് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കുറച്ച് അധികം കൂട്ടുകാരാണ് കൂടെ.... ഞാൻ വല്ലാതെ സമ്മർദ്ദം അനുഭവിക്കാൻ തുടങ്ങി... ക്ലാസ്സ്‌ കഴിഞ്ഞു മെഡിക്കൽ ഷോപ്പിൽ 9 മണി വരെ... യാത്ര ചെയ്തു വരുന്ന ക്ഷീണം കൂടെ പിറപ്പ് ആയി മാറി... മുടി കോഴിയാൻ തുടങ്ങി... പഠനഭാരമാണെൽ ഒത്തിരി... ക്ലാസ്സ്‌ കഴിഞ്ഞുള്ള ജോലിയും അത് കഴിഞ്ഞ് 3 മണി വരെ നീളുന്ന പഠിപ്പും എല്ലാം എന്നെ വല്ലാതെ ആക്രമിക്കാൻ തുടങ്ങി... ക്ഷീണം എന്നെ വല്ലാതെ വീർപ്പുമുട്ടിച്ചു... ഒന്നിനും ശ്രെദ്ധ കിട്ടാതെ വന്ന ഒരു നിമിഷം കുറച്ച് ദിവസങ്ങൾ ഞാൻ ക്ലാസ്സ്‌ കട്ട്‌ ചെയ്തു ലൈബ്രറിയിൽ ഇരിക്കാൻ തുടങ്ങി.9.30 ന് ലൈബ്രറിയിൽ കേറിയാൽ കിടന്ന് ഉറങ്ങും...3.30 വരെ ഒക്കെ..



അവിടെവെച്ചു ദൃശ്യചേച്ചിയാണ് എന്നെ കേട്ടത്.. സൈക്കോളജി APPRANTICE ചെയ്യാൻ വന്ന അവർ എന്നെ കേട്ടു... ഒത്തിരി നേരം ഞാൻ അവരോട് സംസാരിച്ചു.. അന്ന് അവർ എന്നെ നോക്കി ഇരുന്നതിന് ശേഷം എന്നൊട് പറഞ്ഞു മെഡിക്കൽ ഷോപ്പിൽ പോവുന്നത് ഒഴിവാക്കാൻ...

ഞാൻ അവരോട് പറയാതെ ലീവ് പറയാതെ അങ്ങോട്ട് പോവുന്നത് നിർത്തി.. അവിടെന്ന് കിട്ടിയിരുന്ന 3500 രൂപയിൽ നിന്ന് 4000 രൂപയിൽ നിന്നാണ് ബി. എഡ് മുഴുവൻ പഠിച്ചത്.. ലീവ് പറയാതെ ഞാൻ അവധി എടുത്തു... കുറച്ച് അധികം ദിവസം പോവാതെ ഇരുന്നു.. അങ്ങനെ അങ്ങനെ അവിടേക്കുള്ള പോക്ക് നിന്ന്... അത് മാത്രമല്ല ആ പൈസയിൽ നിന്ന് അമ്മ ക്ക് പൈസ കൊടുക്കും... അത് ഇനി എങ്ങനെ കണ്ടെത്തും.. ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കുന്ന എന്നോട് വീട്ടുകാർക്ക് ഒക്കെ ദേഷ്യമായി... ഒത്തിരി തവണ എന്നെ ചീത്ത പറഞ്ഞു... പക്ഷെ ഞൻ പഠിക്കാൻ വേണ്ടി പോവാതെ ഇരുന്നു...

അങ്ങനെ ഒരു നിമിഷമാണ് ഞാൻ അനീസ് ന്റെ കാൾ എടുക്കുന്നത്... TUITION സെന്റർ നാട്ടിൽ തുടങ്ങി.. ക്ലാസ്സ്‌ 3 മുതൽ  9 വരെ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി.. ചുരുങ്ങിയ സമയങ്ങൾകൊണ്ട് ഒത്തിരി കുട്ടികൾക്ക് നടുവിൽ ഞാൻ സ്വപനം കാണാൻ തുടങ്ങിയ ഒരു നിമിഷത്തിലാണ് ആദി ഈ ലോകത്തോട് യാത്രപറഞ്ഞത്..

ആ നിമിഷം മുതൽ ഞാൻ മറ്റൊരാളായി മാറി.. ഒന്നിനോടും താല്പര്യം ഇല്ലാതെ റൂമിൽ നിന്നും പുറത്ത് വരാൻ പേടിക്കുന്ന എപ്പോഴും ആലോചിക്കുന്ന ഒരാളായി ഞാൻ മാറി... കോളേജിൽ പോവാൻ ഞാൻ വിരസത കാട്ടി.. പോയാലും ക്ലാസ്സിൽ കേറാൻ ഞാൻ മടിച്ചു നിന്നു... ആദിയുടെ ഓർമകളിൽ അലയുന്ന എന്നെ തിരികെ കൊണ്ടുവരാൻ അനീസും അജുവും അർജുവും ഒക്കെ ഒത്തിരി പണിപ്പെട്ടു... ഒരു ദിവസം രാത്രിയിൽ ഞാൻ പാരസെറ്റമോൾ വാരികഴിച്ചു കിടന്ന് ഉറങ്ങി... രാവിലെ ആര് വിളിച്ചിട്ടും എണീക്കാൻ പറ്റാത്ത നിലയിൽ ബോധമില്ലാതെ കിടന്നു.. ഒരു 11 മണിക്ക് ഞാൻ തല പൊക്കുമ്പോൾ പെരും പനി ആയിരുന്നു... ആ പനിയുടെ കാരണം ഞാൻ ഒരാളോടും പറഞ്ഞില്ല.... അർജുവിൽ ഞാൻ അഭയം തേടാൻ തുടങ്ങി... ആദിയുടെ മുഴുവൻ ഓർമ്മകളും എന്നിൽ നിന്ന് മായ്ച്ചു കളയാൻ തുടങ്ങുബോൾ FIRST SEM, SECOND SEM എക്സാം നടന്നു... അത് കഴിഞ്ഞ് HSA... പരീക്ഷ ഹാളിൽ ഒന്നും എഴുതാതെ ഇരിക്കുന്ന എന്നെ കണ്ട് കൂട്ടുക്കാർ നിനക്ക് എന്തുപറ്റിയെന്ന് ചോദിക്കാൻ തുടങ്ങി... ഒരു വൈകുന്നേരം റാസിഖിനോട്, സജയ്നോട്‌ എല്ലാം പറഞ്ഞു... പിന്നെ അവർ എന്നെ ഒറ്റക്ക് നടക്കാൻ വിട്ടില്ല... TUITION സെന്ററിൽ പോവാൻ മടിച്ച അവിടേക്ക് പോവാൻ തുടങ്ങി എങ്കിലും ക്ലാസ്സ്‌ എടുക്കാൻ ഒക്കെ വിയോജിപ്പ് കാണിച്ചു.. പിന്നെ അവരുടെ കൂടെ അങ്ങ് എടുക്കാൻ തുടങ്ങി. ആ കുട്ടികൾ എന്നെ ഒത്തിരി മാറ്റി എടുത്തു. പൈസ ഇല്ലാത്തത് കൊണ്ട് ഉച്ചക്ക് പട്ടിണി കിടന്നു.. TUITION നിന്ന് മാസം കിട്ടുന്ന 800 രൂപ ആ മാസത്തെ റീചാർജിനും, ബസിനും മാത്രമായി ഒതുങ്ങി. അത് മനസിലാക്കിയ കൂട്ടുക്കാർ എനിക്ക് നേരെ ചോറും പാത്രം നീട്ടി... എല്ലായിടത്തും നടന്നു പോവുന്ന എന്നെ ഞാൻ തന്നെ മനസിലാക്കാൻ തുടങ്ങി... ONLINE എനിക്ക് ANXIETY നൽകുന്നുവെന്ന് മനസിലാക്കിയപ്പോ അവിടം ഒഴിഞ്ഞു.. എന്റെ ചെറിയ വട്ടത്തിൽ മാത്രം നിറവോടെ ഒരു നീര് ഉറവയായി ഞാൻ അങ്ങ് വൃതിചലിക്കാൻ തുടങ്ങി...

അർജുവിനോട് കൂടുതൽ അടുക്കുന്നത് അമ്മയിൽ പേടി ജനിപ്പിച്ചു... ആദിയോട് അളവിൽ കൂടുതൽ ATTACHED ആയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് അവർക്ക് അറിയാവുന്നത് കൊണ്ടാവാം അവർ അർജുവിൽ നിന്നും എന്നെ വഴിതിരിച്ചു...3RD SEM എക്സാം കഴിഞ്ഞ്... VACCATION ആയി... അനീസ് എന്റെ APPLICATION ജോലിക്ക് വേണ്ടി അയക്കാൻ തുടങ്ങി... ജൂണിൽ ജോലി കിട്ടി.. കിട്ടിയപ്പോൾ പി. ജി പൂർത്തിയാക്കാൻ പറ്റുമോ എന്ന ഭയം..ആ ഭയം കൊണ്ട് ഞാൻ ജോലിക്ക് കേറില്ലെന്ന് പറഞ്ഞു ഒത്തിരി പ്രശ്നം ഉണ്ടാക്കി... പിജി 3 rd സേം ആയപ്പോൾ ആണ് വീട് പണി തുടങ്ങിയത്... വീട് പണിക്ക് വേണ്ടി നെട്ടോട്ടം ഓടുന്ന അമ്മയും അവരെ സാമ്പത്തികമായി സഹായിക്കാൻ സാധിക്കാത്തത്തിൽ ഉള്ള ഒരു പിരിമുറുക്കവും എന്നെ ജോലിക്ക് പോവണം എന്നതിലേക്ക് വഴിതെളിച്ചു.. എങ്കിലും ഒരു പൂർണമനസോടെ ഞാൻ ഒന്നിനും തയ്യാർ എടുത്തില്ല....പി. ജി പൂർത്തിയാക്കാൻ പറ്റുമോ എന്ന ഭയം എന്നെ വല്ലാതെ പിടികൂടി...ആദ്യ 2മാസങ്ങൾ ഞാൻ സ്കൂളിൽ പൊരുത്തപ്പെട്ടു പോവാൻ ഒത്തിരി ബുദ്ധിമുട്ടി.ആ കുട്ടികൾക്ക് അറിവ് പകർന്നു ബാക്കിയുള്ള സമയത്ത് ഞാൻ പഠിച്ചു...അവർക്ക് ഉള്ളത് പഠിക്കാനും എന്റെ പഠിക്കാനും പുതിയൊരു ചുറ്റുപാടുമായി പൊരുത്തപ്പെട്ടു പോവാനും സാധിക്കാത്ത ഒരു വല്ലാത്ത അവസ്ഥ എന്നെ പിടികൂടി എങ്കിലും എം. ആർ. എസിൽ ഞാൻ കണ്ട ചിലർ എന്നെ ഇന്നും അത്ഭുതപെടുത്തുന്നുണ്ട്... എന്റെ കുട്ടികൾ ഉൾപ്പടെ.


ഇന്ന് ഈ റിസൾട്ട്‌ എന്നെ നോക്കി ചിരിക്കുന്നുണ്ട്... അത് മാത്രമല്ല... ഒരു വലിയ കുറ്റബോധവും എനിക്കുണ്ട്..ആ കുറ്റബോധം ഈ വർഷത്തെ SET എക്സാം പാസ്സ് ആയപ്പോ മാറി..75% എന്നെ സംബന്ധിച്ച് ഒരു വലിയ മാർക്ക് തന്നെയാണ്... കാരണം മനസ്സ് താളം തെറ്റി പോയൊരു അവസ്ഥയിൽ നിന്ന് എന്നെ തിരികെ കൈപിടിച്ച് കയറ്റിയത് എന്റെ കൂട്ടുകാർ ആണ്...പി. ജി കിട്ടുമെന്ന് തന്നെ ഞാൻ വിചാരിച്ചത് അല്ല..ആ ഒരു അവസ്ഥയിൽ നിന്ന് ഞാനിന്ന് എന്റെ ചുമലിലേക്ക് ഒരു POST GRADUATION ഡിഗ്രി കൂടെ തുന്നിചേർത്ത്.. 

അതും മാനസികപിരിമുറുക്കങ്ങൾ ഒത്തിരി അനുഭവിച്ച ദിവസങ്ങളെയൊക്കെ പിറകിലാക്കി ഞാനത് നേടി... ഒരുപക്ഷെ അവൻ എന്റെ പുറകിൽ എവിടെയെങ്കിലും ഉണ്ടാവും...ഈ രാത്രിഎനിക്ക് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല... കാരണം അന്ന് ആ പുഴക്കരയിൽ ഇരുന്നുകൊണ്ട് വെറുതെ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരമാണ് എന്റെ കയ്യിലുള്ളത്.. ആ ഉത്തരം അവൻ പറഞ്ഞ പോലെ എന്നെ നല്ലൊരു മനുഷ്യൻ കൂടിയാക്കി മാറ്റിയെന്ന് വേണമെങ്കിൽ പറയാം.. അല്ലെങ്കിൽ ഞാൻ അതിലേക്കുള്ള ഒരു ഓട്ടത്തിലാണ് എന്ന് പറയാം.

ഇന്ന് ഞാൻ എന്റെ ബുദ്ധിമുട്ടുകളെ മനസിലാക്കാൻ തുടങ്ങി. അമ്മയുടെ ആതികൾ ഞാൻ മനസിലാക്കുന്നുണ്ട്.. വിഷമം ഉണ്ടാവും.... അറിയാം... പക്ഷെ... സാഹചര്യങ്ങൾ...

അതെ... ഒരിക്കൽ കൂടെ ഞാൻ വലിയ ഉയരങ്ങൾ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു.ഇന്ന് ഞാൻ എന്റെ കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നുണ്ട്...അവരിലൂടെ ഞാനൊരു സമൂഹത്തെ കാണുന്നുണ്ട്..🌏ലോകം ചുറ്റാൻ എന്റെ കുഞ്ഞുങ്ങളെ പ്രാപ്തമാക്കുകയെന്ന വലിയ ലക്ഷ്യങ്ങൾക്ക് വേണ്ടി അവരെ തയ്യാർ ആക്കുമ്പോൾ ഞാൻ എന്റെ ചെറിയ ചില ലക്ഷ്യങ്ങളിലും സന്തോഷങ്ങളിലും ഒരു നീര്ഉറവയായി ഇങ്ങനെ ഇങ്ങനെ അലിഞ്ഞു അലിഞ്ഞു ലയിച്ചുകൊണ്ടേയിരിക്കുന്നു.🌱

ഇന്റെ H1D