യുക്തി മരിച്ചു

*യുക്തി മരിച്ചു.*
യുക്തിയോ.. അതെ...
ഇല്ല.. മരിച്ചിട്ടില്ല 
മാറിയിട്ട് ഇല്ല
സ്നേഹിച്ചിട്ടുമില്ല
അതെയോ...
ഞാനൊരു യുക്തിയുടെ നിറലാളനമായിരുന്നു.
ഞാനൊരു യുക്തിയുടെ
പറുദീസയായി
 മാറ്റപ്പെട്ടു
ഞാൻ  യുക്തിയുടെ പുറകെ അലിഞ്ഞു ഇല്ലാതെയായി.
അവസാനം
എന്റെ യുക്തി
നിന്റെ യുക്തിമേൽ
ആത്മഹത്യ ചെയ്തു
ഗയ്‌സ്..
യുക്തി മരിച്ചു.

എന്റെ പ്രിയപ്പെട്ടവരോട്....

പ്രിയപ്പെട്ട  എന്റെ സുഹൃത്തേ......

തന്നെ താൻ എങ്ങനെയാണോ ഉള്ളത് അതുപോലെ അംഗീകരിക്കാൻ ആ നിന്നെ മനസ്സ് തുറന്നു കെട്ടി പിടിക്കാൻ, സ്നേഹിക്കാൻ അതിലുപരി തന്റെ ആശയങ്ങൾക്ക് മുകളിൽ കമിഴ്ന്നു ഉയരാൻ തന്നെക്കാൾ ആഗ്രഹിക്കുന്ന ഒരാളായി താൻ എന്നെ കാണണം....

താൻ ഒരുപാട് അടിപൊളിയാണ്. അത്തരം മനുഷ്യർ ഒത്തിരി മൂഡ് സ്വിങ്സ് കൊണ്ട് ബുദ്ധി മുട്ട് അനുഭവിക്കുന്നവരും ആകുമെന്ന് പണ്ട് ബി . എഡ് ക്ലാസ്സ്‌മുറികളിൽ വെച്ച് ഞാൻ മനസിലാക്കിയതാണ്. എടോ തന്റെ എല്ലാ ന്യൂനതകളും അവിടെ നിൽക്കട്ടെ.. അവയെ ഹൃദയത്തിൽ തട്ടി ഞാനങ്ങ് എടുക്കുന്നു. താൻ എങ്ങനെയാണോ നില്കുന്നത്, എങ്ങനെയാണോ കാര്യങ്ങളെ കാണുന്നത്, അത് അതുപോലെ തന്നെ കൊണ്ടുപോകണം. ഹൃദയങ്ങളുടെ കലവറയിൽ തന്റെ പ്രിയപ്പെട്ടവർ തന്നെ തിരിച്ചറിയും. പ്രകടമായ സ്നേഹത്തിന് ഒരു തരി യെങ്കിലും ഇഷ്ട ക്കേടുകൾ ഉണ്ടാവരുത് എന്ന അർത്ഥത്തിൽ ആർക്കും ഒന്നും താൻ ചെയ്തു കൊടുക്കരുത്. തനിക്കുള്ളവർ തനിക്കു ചുറ്റുമുണ്ട്. അവർ എന്നും അങ്ങനെ തന്നെ ആയിരിക്കും....


ഹൃദയം വിശാലമാവട്ടെ... വിഷാദം മുറിയുന്ന തന്നിലെ എഴുത്തുകൾ കാത്ത് കാത്ത് ഈയുള്ളവൻ ഇവിടെയിങ്ങനെ... ❤️❤️❤️


കയ്യൊപ്പ് ചാലിച്ച നിലയിൽ. 🫂

ഉള്ളിലെ സംശയങ്ങൾ മാറ്റാൻ ഇനിയും സമയം വേണമെന്ന് പറയരുത്. സംശയങ്ങൾ മാറി... ഈ കാലവർഷത്തോടെ എന്റെ  സുഹൃത്ത് വിജയത്തിലേക്കുള്ള പെരുമഴ യായി ഈ ഭൂമിയിൽ ഉണ്ടാവണം... വിശാലമായ ഒരു കുട ചൂടിയോ, അതോ ചൂടാതെയോ ഞങ്ങൾ എല്ലാവരും ആ മഴ നനയും... അതിലെ നനവിൽ കുളിരുമ്പോൾ എവിടെയോ ഇയാളിൽ മറന്നു വെച്ച തനിമ തേടി ഒത്തിരി പ്പേർ വരും. അവരിലേക്ക് ഒരു ചിരി കൊടുക്കുക... അവരിലേക്കൊരു കൈ നീളുക.. പറ്റുമെങ്കിൽ ആ കൈ അവരുടെ ചുമലിലേക്കും അവിടെ നിന്ന് അവരുടെ ഹൃദയത്തിലേക്കും പോവട്ടെ... നിമിഷങ്ങൾക്ക് മറക്കാൻ പറ്റാത്ത നിലയിൽ അതൊരു തണലായി മാറട്ടെ...

എടോ.. ഇയാളിലെ നന്മയുടെ പരപ്പിൽ ഞാൻ എത്ര വട്ടം അത്ഭുതപ്പെട്ടുപോയി.. ഈ കഷ്ടതകൾക്ക് ഇടയിലും കൂടെ പിറക്കാത്ത ഒത്തിരി പ്പേർ തന്നിലെ ചിരി ആഗ്രഹിക്കുന്നില്ലേ... കൂടെ നിന്ന് അവർക്കൊപ്പം ഒരു ചിരി ചിരിക്ക്....

ഈ നന്മയുടെ കൊടുകുത്തിമലയിലെ പുൽനാമ്പായി ഞാൻ... ഇങ്ങനെ... നിന്നെയും നോക്കി കൊണ്ട്. 🫂❤️

കട്ടടിക്കൽ. ഒരു പുക ഒരേയൊരു പുക.


*കട്ടടിക്കൽ*
ഒരു പുക... ഒരേയൊരു പുക..


സാറേ... ഇങ്ങള് അഫ്സലിന്റെ മാഷ് ആണോ..
ആ ശബ്ദം കേട്ടതും ആണെന്നും അല്ലെന്നും എന്ന മട്ടിൽ ഞാനൊന്ന് തിരിഞ്ഞു നോക്കി.
പരിചയമുള്ള മുഖം.
നിങ്ങളെ ഞാൻ...
എന്റെ മുഖത്തേക്ക് നോക്കി അവര് ഒരു ചിരി ചിരിച്ചു.
റഹ്മത്ത് ഇത്താ.. ഇങ്ങളോ.. പണ്ട് തുണിക്കടയിൽ വെക്കേഷന് പണിക്ക് പോവുമ്പോ പത്തുമണിക്കും ഉച്ചക്കും വൈകീട്ടും രാത്രിയും ഒക്കെ റഹ്മത്ത് ഇത്ത ഇണ്ടാക്കി തന്ന ചായയും ചോറും ഇറച്ചികറിയും കുഞ്ഞി പത്തിരിയൊക്കെ എന്തോരം കഴിച്ചിട്ട് ഉള്ളതാ..എന്റെ മുഖത്തെ തെളിച്ചം കണ്ടിട്ടാണോ എന്തോ.. ഇത്താ എന്നെ തന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു.
ഇത്താ.. ഇത് ഞാനാ അഭി... ഇങ്ങൾക്ക് എന്നെ മനസിലായില്ലേ..
മനസിലാവുക ഒക്കെ ചെയ്തു. ഇന്റെ ജാനു ന്റെ കുട്ടി ആണ് ന്ന് ഇജ്ജ് ഈ സ്കൂൾ ലെ മാഷ് ആയി വന്നപ്പോ തന്നെ, വാട്സാപ്പ് ഇൽ വരണ മെസ്സേജ് ഒക്കെ കണ്ടപ്പോ തന്നെ അന്റെ പ്രൊഫൈൽ ഫോട്ടം കണ്ടപ്പോ തന്നെ ഞമ്മക്ക് തിരിഞ്ഞിക്ക്ണ്. പക്ഷെ വലിയ ജോലി ഒക്കെ അയ്യപ്പോ ഇജ്ജ് ഞങ്ങളെ ഒക്കെ മറന്നോ അറീല ല്ലോ.

ന്നിട്ട് പറ ഇത്ത വിശേഷങ്ങൾ.. പറ..
അതിനിടയിൽ ഞാനെന്റെ സുരയ്യ ടീച്ചറീം, സ്മിത ടീച്ചറീം, ശശി മാഷേ ഒക്കെ നോക്കി ഇത് ഇന്റെ റഹ്മത്ത് ഇത്താ ആണ് ന്ന് പറഞ്ഞു.

ഇത്താന്റെ ഇറച്ചികറി.. ആഹഹാ..
അതൊക്കെ വിട്ട്.. ഞാൻ മെല്ലെ അഫ്സലിന്റെ മാഷ് ആയി. ഇത് ഇങ്ങളെ മോൻ ആണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. അഫ്സൽ ഞാൻ വന്ന സമയത്ത് ഒക്കെ നല്ല കുട്ടി ആയിരുന്നു. ഇപ്പൊ ഒരുമാതിരി പെരുമാറ്റം ആണ്. എപ്പളും ഒരു തലവേദന. ഉറക്ക ഭാവം.. അങ്ങനെ അങ്ങനെ ഞാൻ എന്റെ സംസാരം നീണ്ടു.
ഇത്ത അത് കേട്ട് നിന്നു. സ്കൂളിലും വരില്ല. അവൻ എന്താ പിന്നെ ചെയ്യണേ .....
അവനോട് കൂട്ടുകാരനെ പോലെ ഞാൻ ഒത്തിരി സംസാരിച്ചതാ.. പക്ഷേ ഓൻ ഒന്നും മിണ്ടീല.
പ്ലസ്‌ ടു ഇപ്പൊ തുടങ്ങീട്ട് അല്ലെ ഉള്ളൂ. പാസ്സ് അവണ്ടേ.. ഞങ്ങടെ ഒരു പ്രതീക്ഷ ആർന്ന് ഓൻ.
ഇത്തയുടെ മുഖം മാറുന്നത് ഞാൻ കണ്ടു.
ഉമ്മാ... വെക്കേഷന് ഒക്കെ അല്ലെ. ഇങ്ങള് പോയി കഴിഞ്ഞ ഞാൻ ഇവിടെ ഒറ്റക്ക് ഇരിക്ക അല്ലെ..
ഞാൻ കൂടെ പോന്നോട്ടേ കടേൽക്ക്..
ഒറ്റക്ക് ഇരിക്കുക അല്ലെ വിചാരിച്ചു ഞാനും അത് സമ്മതിച്ചു.
മോന്തി ആവുന്ന വരെ പണി. ന്നിട്ട് ഇന്റെ കുട്ടീം ഞാനും കൂടെ വീട്ടിലേക്ക് പോരും. അതൊക്കെ ഒരു ആഴ്ചയെ ഉണ്ടായുള്ളൂ.
കടേൽ ആവശ്യത്തിൽ കൂടുതൽ തിരക്ക് ഉണ്ട്. സീസൺ സമയവും അല്ലെ. പത്തും പ്ലസ്ടു കഴിഞ്ഞ ഒത്തിരി ചെക്കൻ മാർ കേറും കടയിൽ. പല സ്വഭാവത്തിൽ ഉള്ളോർ... ഉള്ള് അറിഞ്ഞു കൂട്ട് കൂടുക ഒന്നും ഇല്ലല്ലോ. എല്ലാരും ആ ഷീറ്റിട്ട കെട്ടിടത്തിൽ നിരന്നു ഇരുന്ന് പ്രൈസ് അടിക്കും.
അവനും പ്രൈസ് അടിക്കും. പുത്തൻ തുണികൾക്ക്.
ഒരീസം പ്രൈസ് അടിക്കാൻ കൊടുത്ത തുണികൾ നോക്കി അതിന്റെ പുത്തൻ മണം മണത്ത് നോക്കണ അഫൽ നെ ഞാൻ കണ്ടു. ഓനൊരു നല്ല തുണി വാങ്ങി കൊടുക്കാൻ പോലും ഇന്നേ കൊണ്ട് പറ്റിയിട്ടില്ല.
മെല്ലെ മെല്ലെ ഓൻ ചെക്കന്മാരെ കൂടെ പള്ളിയിലേക്ക് നോമ്പ് അറക്കാൻ പോയി തുടങ്ങി. ആ സമയത്ത് കടേലേക്ക് ഉള്ള കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടി ഞാനും ഇവർക്ക് പിന്നാലെ പോയി. നോമ്പ് തുറന്ന് വന്ന അഫൽ നേം കൂട്ടുകാർക്ക് പുറകെ ഞാനും മെല്ലെ നീങ്ങി. മെഡിക്കൽ ഷോപ്പിന്റെ ഇടവഴിയിലെ ആ മൂന്ന് അക്ഷരം പതിവുപോലെ ഞാൻ അന്നും നോക്കി.
BAR.
ഓന്റെ ഉപ്പാനെ ഞാൻ ഓർത്തുപോയി.
ബാറിന്റെ ഇടത്ത് വശത്തെ കടയിൽ നിന്ന് ഒരു വെളുത്ത പേപ്പർ ചുരുട്ട് പോലെ എന്തോ ഒന്ന് അവൻ വാങ്ങുന്നത് ഞാൻ കണ്ടു.
ചുരുട്ട് എന്താന്ന് ആദ്യം ഒന്നും ഇക്ക് മനസിലായില്ല.
അവൻ അതും വാങ്ങിട്ട് ബാർ ലക്ഷ്യമാക്കി നടന്നു.
വെളിച്ചമില്ലാത്ത ഒരു ഭാഗത്തു പോയി അവൻ തീപ്പട്ടി ഉരക്കുന്നത് ഞാൻ കണ്ടു.
അവിടെയൊരു മരമുണ്ട്. മരത്തിന്റെ തണലിൽ ഇരുന്ന് അഫലും കൂട്ടരും ആഞ്ഞു വലിക്കുന്നു.
വിൽസ് ആഹ്ടാ... നല്ലതാ വലിക്ക്.
ഡാ. കട്ട് അടിക്കാ..
സൗഹൃദത്തിന്റെ ഏറ്റവും വലിയ ആനന്ദം എന്താ അറിയുമോ നിനക്ക്?
അഫലിന്റെ സംസാരം ഞാൻ സൂക്ഷ്മമായി നീരിക്ഷിച്ചു.
ദേ.. ഇങ്ങനെ ഏതേലും സ്ഥലത്ത് വന്ന് ഇരുട്ടത്ത് 3,4 പുക എടുക്കലും പിന്നെ എടുത്ത പുകയുടെ ചൂട് ചങ്കിൽ നിന്ന് ഇറങ്ങുന്നതിനു മുന്നെ നീട്ടി മൂത്രം ഒഴിക്കുന്നതും.
സാറേ.. ഞാൻ തരിച്ചു പോയി. ഒരു നിമിഷം. അവർ കാണാതെ ഞാൻ കടേൽക്ക് പോയി.  കൂട്ട് കെട്ടുകൾ ഒന്ന് രണ്ട് മാസം കൊണ്ട് അവനെ ഒത്തിരി മാറ്റി. ശരിയാണ്.
റഹ്മത്ത് ഇത്തയുടെ സംസാരങ്ങൾ ഞാനും ഇന്റെ കൂടെയുള്ള അധ്യാപകരും ഹൃദയം പൊട്ടിയാണ് കേട്ടത്.
ഇത്താ... ഇങ്ങള് കരയരുത്...
ഇല്ല. ഇന്റെ വിഷമം കൊണ്ട് ആണ്.

അന്ന് രാത്രി ഞങ്ങൾ ഒപ്പമല്ല വീട്ടിൽ പോയത്. ഞാൻ നേരത്തെ ഇറങ്ങി. എനിക്ക് പുറകെ അവനും വന്നു.
ഉമ്മാ... ഇങ്ങള് തിന്നാൻ ഒന്നും ഉണ്ടാക്കിയില്ലേ...?
ഓന്റെ ചോദ്യത്തിന് ഒരു മറുപടിയും ഞാൻ കൊടുത്തില്ല.
കുറച്ചു കഴിഞ്ഞു ഉമ്മ അവനോട് ചോദിച്ചു...
സൗഹൃദത്തിന്റെ ഏറ്റവും വലിയ ആനന്ദം എന്താ അറിയുമോ നിനക്ക്...

ദേ.. ഇങ്ങനെ ഏതേലും സ്ഥലത്ത് വന്ന് ഇരുട്ടത്ത് 3,4 പുക എടുക്കലും പിന്നെ എടുത്ത പുകയുടെ ചൂട് ചങ്കിൽ നിന്ന് ഇറങ്ങുന്നതിനു മുന്നെ നീട്ടി മൂത്രം ഒഴിക്കുന്നതും.

ആ നിമിഷം അവൻ എന്നെ നോക്കിയ നോട്ടമുണ്ട്. ഇപ്പോൾ അവൻ എന്നെ നോക്കാറില്ല.
ഒരു നിമിഷം ഞങ്ങളുടെ സ്റ്റാഫ്‌ റൂം നിലച്ചു പോയി.


https://online.fliphtml5.com/zebkf/vdai/index.html

Link published one



ഇന്റെ H1D