പ്രിയപെട്ടവനെ...
കണ്ണേട്ടാ... നിനക്ക് എന്നോട് ദേഷ്യമുണ്ടല്ലേ.. മറ്റെന്തോ പറയുന്നതിനിടയിൽ അഡ്രസ്സ് ചെയ്യപ്പെടാതെ പോയ തികച്ചും നോർമലെയ്സ് ചെയ്യാൻ സാധിക്കാത്ത ഒരു പ്രസ്താവന. അതെ ദേഷ്യമുണ്ടോ എന്ന് ചോദിച്ചാൽ ദേഷ്യമുണ്ടെന്ന് പറയാൻ എനിക്ക് വലിയ സമയം വേണ്ടെന്ന് തീർച്ച.
പക്ഷെ എന്റെ ദേഷ്യം നിന്നോട് അല്ല... ക്വാർട്ടർ ലൈഫ് ക്രയ്സിസ് എന്ന നിന്റെ ജീവിതവസ്ഥയോടാണ്. എന്താണ് അതെന്ന് നീ വിചാരിക്കുന്നുണ്ടാവും....
വിദ്യാഭ്യാസ ജീവിതം കഴിഞ്ഞ് ഒരു തൊഴിലിലേക്ക് കടക്കുമ്പോൾ, അല്ലെങ്കിൽ വിവാഹിതരായി കുടുംബജീവിതം ആരംഭിക്കുമ്പോൾ, അതുമല്ലെങ്കിൽ ഇരുപതുകളിൽ തന്നെ ഒരു കുഞ്ഞിൻ്റെ രക്ഷകർത്താവ് ആകുമ്പോൾ, അല്ലെങ്കിൽ 25 നോട് അടുക്കാൻ ആയിട്ടും ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുമ്പോൾ പല യുവതിയുവാക്കളും നേരിടുന്ന വെല്ലുവിളി. കൂടെ ഉണ്ടായിരുന്ന ആളുകളൊക്കെ പല വഴിക്ക് പിരിഞ്ഞ് ഒറ്റപ്പെടലും അനിശ്ചിതത്വവും നിറഞ്ഞ ഒരു അവസ്ഥയിലേക്കുള്ള ചുവടുവെപ്പ്.
പക്ഷെ നിന്റെ കാര്യത്തിൽ ഞാൻ മനസ്സിലാക്കുന്നത് ഇത് വരാനുള്ള സമയം ആകുന്നതിനു മുൻപേ നീയത് വിളിച്ചു വരുത്തുന്നുണ്ടോ എന്നതാണ്.
പതിനെട്ടു വയസ്സിനു ശേഷമുള്ള വർഷങ്ങൾ സ്വാതന്ത്ര്യവും സന്തോഷവുമാണ് എന്ന് കരുതിയിരുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, ഇരുപതുകളിൽ എത്തിയപ്പോൾ ജീവിതം അപ്രതീക്ഷിതമായ് നിശ്ചലമായെന്നോ വിരസമായെന്നോ യാന്ത്രികമായെന്നോ തോന്നുന്നുണ്ടോ? എല്ലാം കൈവിട്ടു . പോകുകയാണെന്ന ചിന്ത വരാറുണ്ടോ? അതുമല്ലെങ്കിൽ ചുറ്റുമുള്ളതൊക്കെ ശരിയാകുമ്പോഴും നമ്മുടെ കാര്യങ്ങൾ മാത്രം കൂടുതൽ സങ്കീർണമായിപ്പോകുന്നല്ലോ എന്ന് തോന്നാറുണ്ടോ?
പഠനം പൂർത്തിയാക്കി ജോലിയിലേയ്ക്കോ, വിവാഹജീവിതത്തിലേയ്ക്കോ കടക്കുമ്പോൾ വീണ്ടും പഠിച്ചു കൊണ്ട് ഇരിക്കുമ്പോൾ, അതുമല്ലെങ്കിൽ ജോലി കിട്ടാതെ ഇരിക്കുമ്പോൾ എല്ലാം വരുന്ന അവസ്ഥ ആണിത് . മിക്ക സമയത്തും, ഈ പ്രശ്നങ്ങൾ വ്യക്തിപരമായതാണെന്ന് തോന്നിച്ചേക്കാം. എന്നാൽ, ലോകമെമ്പാടുമുള്ള യുവാക്കളിൽ ഒരുപാട് പേർ ഇതേ അവസ്ഥയിലൂടെ കടന്നുപോകുകയാണ്. ജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ, കരിയർ, സാമ്പത്തിക സ്ഥിതി, കുടുംബബന്ധങ്ങൾ, വ്യക്തിപരമായ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടാകുന്നു.
മികച്ച ജീവിതം നയിക്കുന്നവർക്കുപോലും ചില ഘട്ടങ്ങളിൽ അജ്ഞാതമായ മടുപ്പ് തോന്നിയേക്കാം. ഇത് വ്യക്തിപരമായ പരാജയമല്ല, മറിച്ച് ഒരു വളർച്ചാ ഘട്ടം മാത്രമാണ്. നമ്മുക്ക് ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും, ജീവിതത്തിന്റെ ഈ ഘട്ടം കടന്ന് പോയതിന് ശേഷം, കൂടുതൽ ഉറച്ച മനസ്സോടും ആത്മവിശ്വാസത്തോടും കൂടി മുന്നോട്ട് പോയവരാണ്.
കരിയർ സംബന്ധമായ ആശങ്ക, സാമ്പത്തിക പ്രയാസങ്ങൾ,കുടുംബ സാമൂഹിക പ്രതിബദ്ധതകൾ, അകലുന്ന ബന്ധങ്ങൾ,സ്വത്വ ത്തിന്റെ തായ ലക്ഷ്യങ്ങൾ കണ്ടെത്താനുള്ള പരിശ്രമങ്ങൾ അങ്ങനെ തുടങ്ങി ഒത്തിരി സങ്കീർണ്ണ മായ വെല്ലുവിളികളിലൂടെ ആയിരിക്കും ഈ കോഴിക്കോട് ജീവിക്കുന്ന സമയത്ത് നീ കടന്ന് പോകുന്നതെന്ന് മറ്റാരെക്കാളും മനസിലാക്കുന്ന ഒരുവനാണ് ഞാൻ.
നീയനുഭവിക്കുന്ന ഏത് തരം പ്രശ്നം ആണെങ്കിലും അതിനൊരു മാറ്റം വേണ്ടത് അനിവാര്യതയാണ്. എങ്ങനെ നമ്മുക്കിത് നേരിടാൻ പറ്റും...
ചെറിയ ബുദ്ധിയിൽ ചില കാര്യങ്ങൾ പറയട്ടെ...
ആത്മപരിശോധന നടത്തുക.കഴിവുകളും ലക്ഷ്യങ്ങളും സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക.
സഹായം തേടുക.സുഹൃത്തുക്കളോടോ, കുടുംബത്തോടോ, മാനസികാരോഗ്യ വിദഗ്ധരോടോ സംസാരിക്കുക. അവരോട് അവരുടെ സമയങ്ങളെ മാനിക്കുക.. മനസ്സറിഞ്ഞു കൂടെ നിൽക്കാൻ ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവർക്കിടയിൽ ഏത്തി ചേരുക.
ധനകാര്യ പരിശീലനം വേണം.വരുമാനം, ചെലവ് എന്നിവയെ നിയന്ത്രിക്കാൻ പഠിക്കുക. അത് ഒത്തിരി നിനക്ക് ഉണ്ടെന്ന് എനിക്കറിയാം. പൈസ യുടെ വില എന്നേക്കാൾ നീയിപ്പോൾ മനസിലാക്കുന്നുണ്ടെന്ന് എനിക്കറിയാം. അല്ലെങ്കിൽ ഇന്ന് നീ പട്ടിണിയുടെ സാങ്കേതിക ത സംസാരത്തിൽ പ്രയോഗിക്കില്ല.
പുതിയ അവസരങ്ങൾ തേടുക: പുതിയ കാര്യങ്ങൾ പഠിക്കാനും, വെല്ലുവിളികൾ ഏറ്റെടുക്കാനും ശ്രമിക്കുക. പുതിയ അവസരങ്ങൾ ചില വ്യക്തികൾ വഴിയോ ചില ഫോൺ കാളുകൾ വഴിയൊക്കെ വരും. അവയെ മാനിക്കുക അല്ലെങ്കിൽ അവയെ ഓർമയിൽ ഉണ്ടാക്കുക.
ആത്മസംതൃപ്ത്തിയുള്ള ജീവിതശൈലി പിന്തുടരുക ശരിയായ ഭക്ഷണം, വ്യായാമം, വിശ്രമം എന്നിവക്ക് മുൻഗണന നൽകുക. ഇത് നിനക്ക് ഉണ്ടോ എന്ന് എനിക്കറിയില്ല. കാരണം ഇപ്പോൾ നിന്റെ ദിനങ്ങൾ ഞാൻ കാണാറില്ല. നിന്റെ വിശേഷങ്ങൾ അറിയാറില്ല. നിന്നെക്കുറിച്ചു ഒന്നുമറിയാത്ത ഒരാളായി ഞാൻ മാറിയെങ്കിൽ അതിശയിക്കാൻ ഒന്നുമില്ല.
അതായത് ...
ക്വാർട്ടർ ലൈഫ് ക്രൈസിസ് ഒരു പരിണാമഘട്ടം മാത്രമാണ്.j ജീവിതത്തിൽ വന്നേക്കാവുന്ന ഒരു അതിജീവനയാത്ര. നിങ്ങൾക്ക് മാത്രമല്ല ഈ അനുഭവം. ജീവിതത്തിൽ മാറ്റങ്ങൾ സ്വാഭാവികമാണ്, അത് ചലഞ്ചുകളാകട്ടെ, പുതിയ അവസരങ്ങളാകട്ടെ, എല്ലാം നമ്മുടെ വളർച്ചയ്ക്കായി ഉദ്ദേശിച്ചിരിയ്ക്കുന്നു.
വെല്ലുവിളികളെ നെഞ്ചും വിരിച്ചു നേരിടണം.
Sometimes, when you're in a dark place, you think you've been buried, but actually you've been planted. ഡാ ഒറ്റ വാക്ക് കൂടെ...
Rewire, Recharge Reconnect.