ചില വൈകുന്നേരങ്ങൾ ഒത്തിരി പ്രിയപ്പെട്ടത് ആവുന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ ഞാൻ ഉത്തരം മുട്ടിപ്പോവും.. ഇന്ന് രാവിലെ എണീറ്റപ്പോ മുതൽ മനസ്സ് അസ്വസ്ഥമായിരുന്നു.. ഇന്നലെ നടന്ന പി. എസ്. സി പരീക്ഷയും ജയിക്കില്ല എന്നറിയുമ്പോൾ മുഖത്തെ ചിരി അങ്ങ് മാഞ്ഞു പോവും.. അത്രക്ക് ഉറപ്പ് ഉണ്ടായിരുന്ന ആ 27 എണ്ണം മാത്രം ചെയ്താൽ മതി ആയിരുന്നു എന്ന് തോന്നിയപ്പോ ആണ് 'അമ്മ അടുക്കളയിൽ നിന്ന് പാത്രം താഴേക്ക് വീഴ്ത്തിയത്..
അമ്മേ.. ന്ത ഇത് രാവിലെ തന്നെ:...
മര്യാദക്ക് എണീറ്റ് പൊന്നോ... വീട്ടിൽ വന്നാലും മടി പിടിച്ചു കിടക്കും...
എഴുന്നേൽക്കാൻ അങ്ങനെയൊരു ഉണർത്തുഭേരി കേൾക്കാൻ വല്ലാത്തൊരു സുഖമാണ്.... എണീറ്റ് പോയി പല്ല്‌തേപ്പും ഒക്കെ കഴിഞ്ഞു വന്നപ്പോ അമ്മമ്മയെ വിളിക്കാൻ പറഞ്ഞത്...
വലിയ മാഷ് ആയപ്പോ അഖണ്ഡനാമത്തിന് വരാൻ പറ്റില്ല ലെ അനക്ക്...
മനസ്സിൽ വല്ലാത്തൊരു വേദന ഒക്കെഈ വന്നു..പക്ഷെ...പുറത്ത് കാണിക്കാതെ ഞാനത് മെല്ലെ അങ്ങ് സെറ്റ് ആക്കി.. ഞായറാഴ്ച ആയത് കൊണ്ട് അമ്മടെ വക ഗീറൈസും ചിക്കനും ഫ്രൈ ഒക്കെ ഉണ്ടായിരുന്നു ഇന്ന്..അതിന്റെ പേരും പറഞ്ഞു പെങ്ങളും അമ്മയും നല്ലോണം പണി എടുപ്പിച്ചു.. അവരുടെ അസിസ്റ്റന്റ് ആയി അങ്ങനെ അങ്ങനെ12.30 വരെ അങ്ങ് കൂടി...
കാര്യം ശെരി തന്നെ...കുറെ കൈഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു.. മൊബൈലിൽ കുത്തി കുത്തി മറിഞ്ഞു വീണപ്പോൾ വെറുതെ ഒന്ന് ചൂണ്ട ഇടാം എന്ന് കരുതി...
പ്രിയപ്പെട്ടവൻ എന്റെ ചൂണ്ടയിൽ വീഴണം..ന്താ ഒരു വഴി... ഞാനും അവനും കൂടെ എടുത്ത ആ ചിത്രത്തിൽ അവൻ ഒരിക്കൽ എഴുതിയത് ഞാനോർത്തു..
ഈ പ്രപഞ്ചത്തിലെ ഓരോ ദിക്കിൽ നിന്നും ,നിന്നെഎനിക്ക് ആസ്വദിക്കണം
.
ഞാൻ അന്ന് അതിനൊരു മറുപടി എഴുതിയില്ല.. ഇന്ന് ഞാൻ എഴുതി..
ആ വൈകുന്നേരങ്ങൾ ഇന്നൊരു ഓർമയായി തീർന്നിരിക്കുന്നു... വായിച്ചു തീർന്ന പുസ്തകം പോലെ..പ്രസിദ്ധിക്കരിക്കാത്ത പുതിയ പേജുകൾ കൈമാടി വിളിക്കുന്നുണ്ടെങ്കിലും തിരക്കുകളുടെ പെരുവഴികൾ അർത്ഥങ്ങൾ രചിക്കുമ്പോൾ അവക്കുമുന്നിൽ ആ വൈകുന്നേരങ്ങൾ ഓർമയായി മാറിയിരിക്കുന്നു...
എന്റെ സന്ദേശത്തിന്റെ മൂർത്തത കണ്ടിട്ടാവാം... ഉടൻ തിരിച്ചെത്തി മറ്റൊരു സന്ദേശം...
വാ പോവാ.. ഒരിക്കലും വായിച്ചു തീർക്കാൻ പറ്റാത്ത വൈകുന്നേരങ്ങളുടെ മനോഹാരിത നമുക്കായി കാത്തിരിപ്പുണ്ട്..
അത് കണ്ടപ്പോ മനസ്സിൽ ഒരു സന്തോഷം ഒക്കെ തോന്നി.. കോഴിക്കോട് നിന്ന് ഇന്നലെ എത്തി എന്നും ഞാൻ 3.30 ന് വരാം എന്നും ഓന് പറഞ്ഞു..
മടി പിടിച്ച് ഉച്ചമയക്കത്തിന് റെഡി ആയ എന്റെ ശരീരത്തോട് ഞാൻ മെല്ലെ മന്ത്രിച്ചു.. പോയോന്ന് കുളിക്കുമോ എന്ന്...
മനസില്ല മനസോടെ ഞാനും കുളിക്കാൻ പോയി.. തണുപ്പുള്ള ആ വെള്ളം എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു..
പെട്ടെന്ന് റെഡി ആയി.. ഫ്രിഡ്ജ് തുറന്ന് ഒരു ഓറഞ്ചും തിന്ന്.. ഫോൺ അടിച്ചു.. ഡാ.. ഞാൻ മുകളിൽ ഉണ്ട്..
ഞാൻ വേഗം റോഡിൽ കേറി.. അവന്റെ ശകടത്തിൽ കേറി നാട് ചുറ്റുമ്പോ ഒരുപാട് വിശേഷം പരസ്പരം പറഞ്ഞു.. ഹൃദയം തൊട്ട് സംസാരിച്ച ചില നിമിഷങ്ങളായിരുന്നു ഇന്ന് വൈകീട്ട് കുറച്ചു സമയം. ഒരു പ്ലാനും ഇല്ലാതെ ഞങ്ങൾ നടത്തിയ യാത്രകൾക്ക് ഒന്നും ഒരു കണക്കും ഇല്ല എന്നൊക്കെ ഞാൻ ഓർത്തു...
തിരിച്ചു വീട്ടിലേക്ക് വരുന്ന സമയത്താണ് ഞാൻ ശ്രീഹരി യെ കുറിച്ചു പറഞ്ഞത്.. അവന്റെ കവിതകളെ കുറിച്ചു പറഞ്ഞത്... അവന്റെ വരികളിൽ തിളങ്ങുന്ന വിഷാദങ്ങളുടെ ചുവടുകൾ....എന്റെ കൈകളെ രണ്ടു വരികളിൽ തളച്ചിട്ടു.. നിനക്ക് ശേഷം
എന്റെ പ്രണയത്തിന്റെ
രൂപവും ഭാവവും ഇങ്ങനെയാണ്...
ഒറ്റക്ക് ചെയ്യുവാൻ സാധ്യമാവാത്ത സാഹസികതകളാവുന്നു എനിക്ക് ചുംബനങ്ങൾ..
അവന്റെ വരികൾ വായിച്ചതു മുതൽ അവനെ പരിചയപ്പെടാൻ മനസ്സ് കാണിക്കുന്ന വ്യഗ്രതയിൽ നിന്നാണ് ഞാൻ ഞെട്ടരകടവ് എത്തിയപ്പോൾ ഇൻസ്റ്റായിൽ നിന്ന് സന്ദേശം അയച്ചത്... പെട്ടന്ന് വന്ന റിപ്ലൈ.... പുഞ്ചിരി ബേക്കറി യുടെ അടുത്തു വരാൻ ആവശ്യപ്പെട്ടവൻ..
ഞാനും സാബിയും എവിടെയെത്തി. ആ മങ്ങിയ വെളിച്ചം തരുന്നസ്ട്രീറ്റ് ലൈറ്റ് ഞാൻ കണ്ടു... അങ്ങ് ദൂരെ നിന്നും ഞാനൊരു ആന മടിയനാണ് എന്ന് തോന്നിക്കുന്നപ്പോൽ അവൻ മെല്ലെ മെല്ലെ ഞങ്ങൾക്ക് നേരെ നടന്ന് വന്നു.
ഉപ്പൂറ്റി പതിഞ്ഞ നാട്ടുവഴിയിലെ പ്പൂപ്പൽ വീണ ഭാഷയിൽ അവൻ സാബിയോട് ഒത്തിരി സംസാരിച്ചു.. പ്രവീണ്.. അവരൊപ്പം ഡിഗ്രിക്ക് ഒരു ക്ലാസ്സിൽ ഉണ്ടായിരുന്നു.. ചില കാര്യങ്ങൾ കൊണ്ട് പഠനം നിർത്തേണ്ടി വന്നു.. ഇപ്പോൾ അവൻ ഡിഗ്രിക്ക് പഠിക്കുകയാണ്.. ഒരു പാവം പയ്യൻ.. അവൻ ആകെ സർപ്രൈസ്ഡ് ആയിരുന്നു.. അവന്റെ വരികൾ വായിച്ചു ഒരാൾ കാണാൻ വന്നു എന്നൊക്കെ വിശ്വസിക്കാൻ പറ്റാത്ത പോലെ അവൻ സംസാരിച്ചു.. ആടിത്തിമിർത്തൊരു ആട്ടകഥയിൽ അവനൊരു അസുരഗുണമുള്ള രാവണൻ ആകുന്നുവെന്ന് എഴുതി എങ്കിൽ അവനെ എനിക് അങ്ങനെ കാണാൻ കഴിഞ്ഞില്ല..
സഹജീവി സ്നേഹം മുഖത്ത് വരച്ചിട്ട ഒരാൾ.. അതിലുപരി സ്നേഹം തുളുമ്പുന്ന കണ്ണുകൾ... റെസ്റ്റിലെസ് ആയി പെരുമാറുന്ന ഒരാൾ... അതിലുപരി എനിക്കറിയില്ല..
അവന്റെ നമ്പർ വാങ്ങി ഞാൻ.. വാ ചായ കുടിക്ക എന്ന് പറഞ്ഞു ക്ഷണിച്ചു എങ്കിലും നാട്ടിലെ ചായക്കടകൾ തുറക്കാത്തത് കൊണ്ട് ആ ശ്രെമം ഉപേക്ഷിച്ചു.
അതേ.. ഞാൻ മനസ്സിലാക്കുന്നു..
അവൻ കൂട്ടുകൂടുന്നു.. അവന്റെ വിഷാദങ്ങൾക്ക് തടയിട്ട് അവൻ എന്നോട് കൂട്ടു കൂടുന്നു ...
ചുരുങ്ങിയ സമയത്തിന് ഉള്ളിൽ അവൻ അവന്റെ പബ്ലിഷ് ചെയ്തു വന്ന കവിത കാണിച്ചു തന്നു.. എഴുതിയതെല്ലാം അവൾക്കുള്ള ബദൽ ആയിരുന്നു... പക്ഷെ ഇനിമുതൽ അങ്ങനെ ആവരുത് എന്നും അവന് പറയാൻ ഉള്ളത് വാക്കുകളിലൂടെ സമൂഹത്തോട് വിളിച്ചു പറയണമെന്ന് ഞാൻ അവനോട് ആവശ്യപ്പെട്ടു. ശീലങ്ങളോട് പട പൊരുതി ഉയർന്നു വരണമെന്ന് അവനോട് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ എനിക്ക് സാധിച്ചില്ല... അവനിൽ പ്രതീക്ഷ തുളുമ്പുന്ന എന്തോ ഉണ്ടെന്ന കൗതുകത്തിൽ നിന്നും ഞാൻ അവനോട് പറയാതെ പറയുന്നു... നീ അടയാളം ഇല്ലാത്തവനല്ല.. വാക്കുകൾ അറിഞ്ഞു അക്ഷരങ്ങൾ രുചിച്ചു ഉയരങ്ങളിൽ കൊടുമുടിയായി ഉയർന്ന് നിൽക്കണം നീ.. ഒരു ലക്ഷ്യം വേണം.. തുഴയുന്നിടം ദിശ ചേരട്ടെ...എങ്കിലും മനസിൽ തോണി യുടെ നിയന്ത്രണം വേണം...
സൗഹൃദത്തിന്റെ ചുവട് ഏന്തി എനിക്ക് ഒത്തിരി സംസാരിക്കാൻ ഉണ്ട്.. നിന്റെ കവിതകൾക്ക് പുറത്ത് നിന്ന് ചർച്ച ചെയ്യാനുണ്ട്....
ആ രാഷ്ട്രീയത്തിന്റെ മൂർത്തതയും അമൂർത്ഥതയും അറിയാൻ ഉണ്ട്..
തിരിച്ചു പോരുമ്പോൾ ഞാൻ സാബിയോട് പറഞ്ഞു... അവൻ എന്റെ അർജു വിനെ പോലെ ഉണ്ട് എന്ന്...
അത് അങ്ങനെയാണ്... ചില വൈകുന്നേരങ്ങൾ ചിലർക്ക് ഒപ്പം ഹൃദയങ്ങളിൽ നിന്നും ...വൈകുന്നേരങ്ങളിൽ...പ്രിയപ്പെട്ടവനോട് ഒപ്പം... അതേഇന്നൊരു പ്രിയപ്പെട്ടവനെ കൂടി കിട്ടി...കളിയിരിക്കുന്നത് ഹൃദയതുടിപ്പ്കളിൽ..
അതെ.. ഞാൻ കൂട്ട് കൂടുന്നുണ്ട്.