ഇതാണോ ആ വിദ്യാലയം?

ബസ് ചുരം കയറി പോവുന്നുണ്ട്... പുറത്ത് അടിക്കുന്ന തണുപ്പ് തോന്നുന്ന കാറ്റ് എന്നെ വല്ലാതെയങ്ങ് തഴുകി എന്റെ കഴുത്തിനു ചുറ്റും.... ഒരു ചുഴി ഉണ്ടാക്കുന്നുണ്ട്... പ്രണയത്തിൽ വഴുതുമ്പോൾ ഒരിക്കൽ എങ്കിലും ആ ചുഴിയിൽ അകപ്പെട്ട് അന്ധമില്ലാത്ത ബന്ധനത്തിന്റെ വശ്യത ആസ്വദിക്കണമെന്നൊക്കെ തോന്നി പ്പോയ സമയങ്ങളും നിമിഷങ്ങളുമായിരുന്നു ഇന്നത്തെ കെ. എസ്. ആർ. ടി. സി യാത്ര..
യാത്രയുടെ മധ്യഭാഗത്ത് ഞാൻ എവിടെയോ ഉറങ്ങിപോയിരുന്നു......

ഡാ... ആ പത്രകട്ടിങ് നീ എടുത്തോ.. റൊണാൾഡോ ഗോൾ അടിക്കുന്നത് ആണ് അത്....
ഇക്ക് ഇവിടെ നെയ്മർ ഉണ്ട്...
മെസ്സി ഉണ്ടെയ്..... വാവിട്ട് അലറേണ്ട.. ഇന്റെ മെസ്സി ആണ് നല്ലത്... ഞങ്ങ അർജുന്റിന കപ്പ്‌ കൊണ്ടോവും....അയ്യോ.. ഒന്ന് മിണ്ടാതെ ഇരിക്കിൻ... ഏത് നേരവും ഫുട്ബോൾ... ലോക കപ്പ്‌... എനിക്ക് മടുത്തു.. ഈ ചെക്കന്മാർ എന്താ ഇങ്ങനെ പറഞ്ഞാൽ അനുസരിക്കാത്തത്..
അഭിയും അപ്പുവും സച്ചുവും കിച്ചുവും അച്ചുവും ഒക്കെ അമ്മയുടെ വിളിയിൽ വന്നു.. തമ്മിൽ തല്ല് കൂടുന്നതിന് എന്നും അമ്മ വഴക്ക് പറയും..

അല്ല.. അമ്മ പറ... ന്നാ...ന്റെ പത്രകട്ടിങ് മൊത്തം ഈ കിച്ചു എടുത്തു അവന്റെ ബുക്കിൽ ഒട്ടിക്കും...

ആണോ കിച്ചു... നീ എടുത്തോ... അവന്റെ പത്രകട്ടിംഗ്?

അത് പിന്നെ അതിന്റെ ബാക്കിൽ എന്റെ റൊണാൾഡോ ഉണ്ട്....

അയ്യോ... റൊണാൾഡോ, മെസ്സി... ഇവന്മാരുടെ തല്ല് പിരിക്കാൻ എനിക്ക് ഒന്നും പറ്റില്ല..
കാറ്റ് എന്നെ വല്ലാതെ തണുപ്പിക്കുന്നുണ്ട്.. എന്റെ ശരീരം തണുത്ത മരവിപ്പ് അനുഭവിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പെട്ടെന്ന് ഉറക്കം എണീറ്റു.... വീട്ടിലെ അച്ചുന്റേം കിച്ചുന്റേം അപ്പൂന്റേം ഒക്കെ ഫുട്ബോൾ ഭ്രാന്ത് സ്വപ്നം കണ്ടത് ഓർത്ത് ഞാൻ ഒത്തിരി ചിരിച്ചു....
ചുരം കഴിഞ്ഞു സ്കൂൾ എത്തി.. പതിവുപോലെ HM ന്റെ മുറിയിലേക്ക് നോക്കി.. അവിടെ സാർ ഇല്ലല്ലോ.. ആ വിരസതയിൽ സ്റ്റാഫ്‌ റൂമിലേക്ക് പോയി..
ഉച്ച കഴിഞ്ഞ്.. വൈകുന്നേരം ആവുന്നു 
അവസാന പീരിയഡ്.... ഹാവു.. എന്നൊരു ആശ്വാസം ഇടുമ്പോ...7 ഇൽ ആളില്ല... ആണോ... ഞാൻ പോവാം ടീച്ചറെ... മെല്ലെ ആ പടികൾ കയറി.

അവിടെ ചെന്നപ്പോ സാറേ ഞങ്ങൾ ഒരു കാര്യം ചോയ്ച്ചോട്ടെ...
അതെന്താ എന്ന മട്ടിൽ ഞാനൊരു നോട്ടം വെച്ചു.. ആ ചോയ്ക്ക്..
സാർടെ വീട്ടിൽ പത്രം ഉണ്ടോ?
ഉണ്ടല്ലോ... സാറേ വീട്ടിൽ പോയി വരുമ്പോ നെയ്മർ ന്റെ റൊണാൾഡോ ന്റെ മെസ്സി ടെ ഒക്കെ ചിത്രം ഞങ്ങൾക്ക് കൊടുന്നു തരുമോ...? ദിയയുടെ നിഷ്കളങ്കമായ ആ ചോദ്യം എന്നെ വല്ലാതെ സ്പർശിച്ചു..

അതെന്താ നീ അങ്ങനെ ചോദിച്ചേ.. നിനക്ക് ലൈബ്രറിയിലെ പത്രത്തിൽ നിന്നും അവരുടെ ഫോട്ടോ എടുക്കലോ...

സാർ അത് പറ്റില്ല.. ഞാൻ ഇന്നലെ ഇരുന്ന് തിരയുമ്പോ ലൈബ്രറി ടീച്ചർ എന്നോട് എന്താ തിരയുന്നത് എന്ന് ചോദിച്ചു..
ന്നിട്ട്...
ഞാൻ റൊണാൾഡോ ന്റെ ഫോട്ടോ ആണ് പറഞ്ഞു... അപ്പോ അതൊന്നും തിരയണ്ട.. പത്രത്തിൽ നിന്ന് കീറി എടുക്കാൻ പറ്റില്ല പറഞ്ഞു.... നീ വേറെ എന്തേലും നോക്കിക്കോ.. അല്ലേൽ ഇവിടുന്ന് പൊക്കോ ന്ന് പറഞ്ഞു...

കുറച്ചൊന്നു ദിവസമായി നിങ്ങടെ ഈ സംസാരങ്ങൾ ഞാൻ കേൾക്കുന്നുണ്ട്. അത്രക്ക് ഇഷ്ടം ആണോ നിങ്ങൾക്ക്... ആ സാറേ... അത്രക്ക് ഇഷ്ടം ആണ്.... പത്രം അന്ന് അവരുടെ ഫോട്ടോ കീറി എടുത്തതാ പ്രശ്നം ആയെ.. അയിന് ശേഷം ടീച്ചർ മാര് ഫോട്ടോ കീറിയതിന് ഞങ്ങളെ ചീത്ത പറഞ്ഞു... ഞങ്ങളെ ചീത്ത പറഞ്ഞു. അടിച്ചു...

എന്തിന്.. അന്ന് റൊണാൾഡോ ന്റെ ഫോട്ടോ പത്രത്തിൽ നിന്ന് ചീന്തി എടുത്തതിനു ആണോ...

ആഹ്.. ഇപ്പോ ദാ... അവരെ ഫോട്ടോ ചോദിച്ചിട്ട് എടുക്കാൻ പോലും സമ്മതിക്കില്ല..

ക്ലാസിലെ മറ്റൊരു കുട്ടി സാറേ.. ഇവിടെ ആ പത്രം ഉപയോഗം കഴിഞ്ഞാൽ വേറെ ആരും വായിക്കുന്നില്ലല്ലോ.. ഒരു പത്രം അല്ലെ..അതിൽ നിന്ന് ഒരു ഫോട്ടോ അല്ലെ.. ഞങ്ങൾ എടുത്തോട്ടെ...

കുട്ടികളോട് ഞാൻ ഒരു കാര്യം പറഞ്ഞു.. നിങ്ങൾ ഒരുവട്ടം കൂടി പോയി ചോദിക്കണം എന്ന്.. പറഞ്ഞു മുഴുവൻ ആക്കിയില്ല... ബെല്ലടിച്ചു.. ഞാൻ മെല്ലെ ക്ലാസ്സിൽ നിന്ന് ഇറങ്ങാൻ തുടങ്ങി.. ആ സമയം എന്നേക്കാൾ വേഗത്തിൽ ആ കുട്ടികൾ ക്ലാസ്സിൽ നിന്നും ഇറങ്ങി.. ലൈബ്രറി ലക്ഷ്യമാക്കി നീങ്ങി...

ഞാൻ സ്റ്റാഫ്മുറിയിൽ പോയി.. സാറേ... എന്നൊരു വിളി...
പുറത്ത് ഇവരാണ്.. ഇപ്പോഴും അങ്ങനെ തന്നെയാണ് പറയുന്നത്..

കുട്ടികളോട് എനിക്ക് ഒന്നും പറയാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് നീങ്ങുമ്പോൾ മനസ്സിൽ വന്ന ഒരുകാര്യം ഞാൻ പറഞ്ഞു..

നമ്മുക്കിത് നാളെ ശെരി ആക്കാം... ഇപ്പോ നിങ്ങൾ പോവണം...

മനസ്സിൽ ദേഷ്യവും സങ്കടവും വന്നുപോയ ഒരു നിമിഷം..സ്കൂളിൽ മാതൃഭൂമി പത്രം തന്നെ ഒരു 5 ഇൽ കൂടുതൽ എണ്ണം വരുന്നുണ്ട്.. ഫയൽ ചെയ്യാൻ ഒന്ന് മതി... ബാക്കി ഉള്ളതിൽ നിന്ന് ഒരു കുട്ടി ഒരു ഫോട്ടോ വെട്ടി എടുത്താൽ എന്താണ് പ്രശ്നം... ലോകകപ്പ് നടക്കുന്നു.. സ്വന്തം വീട്ടിലെ കുട്ടികൾ അവർക്ക് ഇഷ്ടപെട്ട സമയത്ത് മത്സരങ്ങൾ കാണുന്നു.. പത്ര മുറിച് ഫോട്ടോ ശേഖരിക്കും.. അറിവ് നിർമ്മിക്കും.. എല്ലാം ഈ സമയത്ത് ചെയ്യുന്നുണ്ട്... പക്ഷെ ഇവിടെ മോഡൽ റെസിഡന്റിഷ്യൽ സ്കൂളിലെ കുട്ടികൾ ഒരു ഫോട്ടോക്ക് വേണ്ടി മനസ്സ് വേദനിച്ചു നടക്കുന്നു... അവർ പത്രം എടുത്താൽ എന്താണ് കുഴപ്പം? ഇതാണോ ഈ മോഡൽ റെസിഡൻഷ്യൽ വിദ്യാലയമെന്ന് പറയുന്നത്? എവിടെയാണ് ഇവിടങ്ങളിൽ ചൈൽഡ് ഫ്രണ്ട്‌ലി അഡ്മിനിസ്ട്രേഷൻ?

ഇതിന്റെ ഒരു ഭാഗം ഞാനും ആയി പോയല്ലോ എന്ന സങ്കടത്തിൽ നിന്നാണ് ഞാനിത് എഴുതുന്നത്..... സങ്കടപെടാൻ അല്ല.. നാളെ ഞാൻ കുട്ടികളെ കൊണ്ട് ഒരിക്കൽ കൂടെ പത്രം ചോദിപ്പിക്കും..

ഇതേ മറുപടി ആണെകിൽ ഈ ഡയറി കുറിപ്പ് സൂപ്രണ്ട് ന്റെ അടുത്ത് ഏത്തും.. സൂപ്രണ്ട് ന്റെ നിലപാട് ഇതാണ് എങ്കിൽ...?

കളക്ടർ നെ കാണാൻ... അല്ലെങ്കിൽ അവരിലേക്ക് ഇത് എത്തിക്കാൻ വലിയ സമയം ഒന്നും വേണ്ട...

മോഡൽ റെസിഡൻഷ്യൽ വിദ്യാലയം പല കാര്യങ്ങളിലും മോഡൽ ആവാതെ ഇരിക്കുന്നത് എന്തുകൊണ്ടാണ് എന്നൊന്ന് പുനർ പരിശോധിക്കേണ്ട സമയം കേരളത്തിൽ അതിക്രമിച്ചിരിക്കുന്നു.

ഇന്റെ H1D