പാട്ട് മധുരം : സുജാത കെ. വി

*ഒരിക്കൽതന്നെതേടി വരും,ബഷീറിന്റെ പ്രേമലേഖനമല്ല,*
*സ്നേഹത്തിന്റെ മണമുള്ള കത്തുകൾ* 

ദേ... ആ പ്രഭാവം എന്നെ നോക്കിയല്ലേ വരുന്നത്....

ഇങ്ങോട്ട് വന്നെ...
ഞാൻ മനസ്സിൽ വിചാരിച്ചു.... എന്തോ പുതിയത് ഉണ്ടല്ലോ എന്ന് ഞാൻ മനസ്സ് കൊണ്ട് ഇങ്ങനെ കരുതി...

മാറ് മറിക്കാനുള്ള അവകാശത്തിന് വേണ്ടി....ഞാൻ മെല്ലെ മെല്ലെ അടുത്തേക്ക് പോയി..
ദേ.. നോക്ക് അയാൾ എനിക്ക് 17 ന് ഒ. ഡി ഇട്ടിട്ടില്ല..
ആ തെണ്ടി എന്താ ചെയ്തിന്നെ... പോയി പറ ട്ടോ. ഇപ്പോ തന്നെ പറ....

അതും പറഞ്ഞു ആള് അങ്ങട്ട് പോയി... കൂടെ കൊണ്ടുപോയത് എന്റെ ക്ലാസ്സിലെ കുട്ടികളുടെ മനസ്സ് കൂടെ കൊണ്ടുപോയി എന്ന് പറയാം...
തത് അങ്ങനെയാണ്... കാരണം ആ പ്രഭാവം വരുമ്പോ തന്നെ ഒരു മഴ പെയ്തു തോർന്നിട്ട് ആകാശത്തു ഒരു മഴവില്ല് വിടരില്ലേ... തത് പോലെ പിള്ളേരുടെ മുഖത്തു ഒരു വെളിച്ചം വരുന്നത് ഒരു കൗതുകത്തോടെന്ന പോലെ ഞാൻ എന്നും നോക്കി നിന്നിട്ടുണ്ട്..

പിള്ളേർക്ക് അത്രക്ക് ഇഷ്ടമാണ് എന്നത് പറയണ്ട.... പത്താം ക്ലാസ്സിന്റെ ഉള്ളിൽ നിന്ന സ്റ്റാഫ്‌ റൂമിന്റെ വാതിൽക്കൽ വരെ സുജാത ടീച്ചർ പോവുന്നത് കാണാം ... അത്രയും നേരം ഇന്ന് ക്ലാസ്സിൽ ഉണ്ടായിരുന്ന 16 പേരും ടീച്ചറെ നോക്കി കാണും...
ചാന്നാർ ലഹള പറഞ്ഞു അവസാനിപ്പിക്കുന്നതിനു മുൻപേ ഞാൻ അസൂയയോടെ കുഞ്ഞിയുടെ സുജുവിനെ നോക്കിയിട്ടുണ്ടാവും.

കുഞ്ഞുസിന്റെ സുജു, ധുബ്ബ്ട്ടൻ ന്റെ സുജു, ആമിയുടെ സുജു, ദീപ് സിന്റെ സുജു, സനുട്ടന്റെ സുജു.... ദേ.  നോക്കിക്കേ എത്ര പേരുടെ ഹൃദയങ്ങളിൽ ഒരു കുടം സ്നേഹത്തിന്റെ നിറകുടമായി നിറഞ്ഞു നിൽക്കുന്ന സുജുവാണ്, ആ സുജു.. സത്യം പറഞ്ഞ പലപ്പോഴും ഞാൻ അസൂയയോടെയാണ് എന്റെ നേരെ സൈഡ് തിരിഞ്ഞു ഇരിക്കുന്ന സുജാത ടീച്ചറെ നോക്കാറുള്ളത്...

ഒരു മഞ്ഞ ചട്ടയുള്ള ടെക്സ്റ്റ്‌ നോക്കി, ഗൂഗിൾ മീറ്റിൽ വരാറുള്ള ടീച്ചറെ നോക്കി ഞാൻ പഠിച്ചത് എല്ലാം മറന്നുവെന്ന് പറഞ്ഞു വിലപിക്കുന്ന സുജുവിനെ മറ്റാരെക്കാളും ഞാൻ മനസ്സിലാക്കുന്നുണ്ട്....

കുട്ട്യോൾ എന്നൊട് പറയാണ്, ഇവിടെ ഷൂ വിപ്ലവം കൊണ്ട് വന്നത് ആരാ... ടീച്ചറെ അല്ലെ എന്ന്. അയ്യോ ആ വായിൽ നിന്ന് സന്തോഷത്തിന്റെ പൊൻമണികൾ വീഴുന്ന പോലെ ഇത് അങ്ങ് പറഞ്ഞു ഒപ്പിച്ചപ്പോൾ തലക്ക് ചുറ്റും ഒരു തിളക്കം ഞാൻ കണ്ടു... ആർക്കും അറിയാൻ പറ്റാത്ത ആരോടും എനിക്ക് പറഞ്ഞു മനസിലാക്കാൻ പറ്റാത്ത ഒരു തിളക്കം... അത് ഞാൻ എന്നും ടീച്ചറുടെ മുഖത്ത് കാണുന്നുണ്ട്. ഒരുപക്ഷെ എന്നെ പോലെ എന്റെ മക്കളും അത് കാണുന്നുണ്ടാവും ലെ... അതോണ്ടാവും എല്ലാരും ടീച്ചറെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു പോവുന്നത്...

ജൂൺ മാസത്തിൽ ടീച്ചറെ ഞാൻ ആദ്യം കാണുമ്പോൾ തന്നെ ഒത്തിരി കഴിവുകൾ ഉള്ള ഇവിടെ ഒന്നും നിൽക്കേണ്ടാത്ത ഒരാളായി ആണ് ഞാൻ ആ കഥാപാത്രത്തെ കണ്ടത്.. ട്രെയിനിങ് സമയത്താണ് അടുത്തറിഞ്ഞത്.. എന്നെ ബുജി കുട്ടിയെന്ന് വിളിക്കുന്ന ആളുടെ അടുത്തേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത് അജേഷ്. പി ആണെന്ന് പറയാതെ ഇരിക്കാൻ വയ്യ.  അവിടങ്ങളിൽ എവിടെയോ കൗതുകം ഒളിപ്പിക്കുന്ന മനുഷ്യരിലേക്ക് എത്തിപ്പെടാൻ ഞാൻ കാണിക്കുന്ന ഒരിഷ്ടമുണ്ട്. അത് ഇവിടെയും വർക്ക്‌ ഔട്ട്‌ ആവുണ്ടായിരുന്നു. ഞാൻ വീണ്ടും കൌണ്ടർ പറയാൻ ആരംഭിച്ചത് ഒരുപക്ഷെ ടീച്ചറുടെ ചെയ്തികൾക്കാണ്.. കളക്ടറുടെ പരിപാടി ഞങ്ങൾ തമ്മിൽ ഒത്തിരി അടുക്കാൻ കാരണമായി.... അതൊക്കെ അവിടെയിരിക്കട്ടെ... എനിക്കെയ് ഒത്തിരി ബഹുമാനവും സ്നേഹവും ഒക്കെ തോന്നിയ ഒരു നിമിഷമുണ്ട്.....

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്യാമ്പിൽ അനീറ്റയെയും മൈഥിലിയെയും പങ്കെടുപ്പിക്കാൻ പോവുന്ന സമയത്ത് ഞാൻ എന്റെ ഒഴിവ് സമയത്തെ ആനന്ദകരമാക്കാൻ വേണ്ടി കൂടെ പോയിരുന്നു..
ഇന്റെ കുട്ടികളെ ഒത്തിരി മനസിലാക്കിയ ഒരു ദിവസമായിരുന്നു അന്ന്.. ഞാൻ മതിമറന്ന് അവരോട് സംസാരിച്ച ദിവസം. ഒരു തിരക്കുമില്ലാതെ ഞാൻ അവരോട് ഒത്തിരി നേരം സംസാരിച്ചു. അവരുടെ ആവലാതികളും അവരുടെ വിഷമങ്ങളും ഒരു കൂട്ടുകാരനെ പോലെ ഞാൻ കേട്ടിരുന്നു.. അവർക്ക് പരിഹാരം നിർദേശിച്ചിരുന്നു. ഒരു ഭാഗമെന്നോണം ഞാൻ അവരോട് അത്രയും അടുക്കാൻ കാരണമായത് ന്റെ ഈ കഥാപാത്രമാണ്. മാത്രമല്ല, ഇന്റെ കുട്ടികൾ ടീച്ചറുടെ കൈകളിൽ തൂങ്ങി തോളിൽ ചേർന്നൊട്ടി കിടക്കുന്ന അനീറ്റയെയും മൈഥിലിയെയും ന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല. കാരണം അവർക്ക് ടീച്ചർ കൊടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ മധുരമായിട്ടാണ് ഞാൻ അതിനെ കണ്ടത്. റെസിഡന്ഷ്യൽ സ്കൂളിൽ വന്നിട്ട് കുട്ടികളെ ശാസ്ത്രമേളക്ക് പങ്കെടുപ്പിക്കാൻ പോവണം, ഡ്യൂട്ടി ഇടുന്നുണ്ട് എന്നറിയിച്ചപ്പോൾ ഞങ്ങൾക്ക് ക്ലാസ്സ്‌ എടുക്കാൻ ഉണ്ടെന്നും പോർഷൻ തീർക്കാൻ ഉണ്ടെന്നും പറഞ്ഞ കേൾവികോട്ടുകൾ സുജാതടീച്ചറെ കണ്ട് പഠിക്കണം.
സ്വന്തം കുട്ടിയെ പോലെ പിള്ളേരെ കണ്ട് ശാസ്ത്രമേളക്കും, കലോത്സവത്തിനും, സ്പോർട്സ് നും, ക്യാമ്പിനും, ഫെസ്റ്റ് നും ഒക്കെ പിള്ളേർ നെ കൊണ്ടുപോവുകയും അവരുടെ ചെറിയ ചെറിയ സന്തോഷങ്ങളിൽ പങ്കാളി ആവുകയും ചെയ്യുന്ന ടീച്ചർ കുട്ടികൾക്ക് കൊടുക്കുന്ന ഒരു സ്പേസ് ഉണ്ട്. ഒരു പുനർജ്ജനിയുടെ കൊടുങ്ങരപള്ളംപോലെ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്...

പാട്ടിന്റെ പാലാഴി വലവിളിക്കാറുണ്ട്.. ആ വലയിൽ വീഴുന്ന യുവമിഥുനങ്ങൾ ഒത്തിരിയാണ്. പക്ഷെ വലയിൽ വീഴുന്ന മിഥുനങ്ങൾ ഒരിക്കലും ഈ സംഗീത പായസത്തിന്റെ മധുരം അറിയാതെ ഇരുന്ന് കാണില്ല. കഴിവിന്റെ നിറകുടം.. പി. എസ്. സി യാണ് കഴിവ് കാണിക്കാനുള്ള ഇടമെന്ന് വിചാരിക്കുന്ന കുലസ്ത്രീകളെ, ഒളിച്ചും തെളിച്ചും കിടപ്പറരഹസ്യങ്ങൾ വേലിയേറ്റം പോലെയും വേലിയിറക്കം പോലെയും പരസ്പരം പങ്കുവെക്കുന്ന മോശ പറുദീസകളെ... നിങ്ങൾ ഒക്കെ ഈ സ്ത്രീയിൽ നിന്നും ഒത്തിരി പഠിക്കാനുണ്ട്. പിള്ളേരെ വിമർശിക്കാതെ അവരെ കൂടെ നിൽക്കാൻ, അവർക്ക് ഒപ്പം ചെറിയ ചെറിയ നിമിഷങ്ങളെ ആഘോഷിക്കാൻ, അറിവിന്റെ നിർമിതിക്കൊപ്പം പൂർണതയുടെ കൊടിമരങ്ങൾ വെച്ച് പിടിപ്പിക്കാൻ, മനുഷ്യരെ അടുത്തറിയാൻ, ബുദ്ധിമുട്ടുകൾ തടവുമ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്ന മട്ടിൽ ജോലിക്ക് ഇറങ്ങിയ ഈ ദുബുട്ടന്റെയും സനു ഏട്ടന്റെയും സുജുവിൽ നിന്ന് ജീവിതത്തിന്റെ ഒത്തിരി പാഠങ്ങൾ നിങ്ങൾ പഠിക്കാനുണ്ട്... നിങ്ങൾക്ക് ഉള്ളതിലും കൂടുതൽ എനിക്കുമുണ്ട് എന്നതാണ് യാഥാർഥ്യം.

അമ്മയോടും അമ്മുവിനോടും താട്ടനോടും ഒക്കെ ഞാൻ കുറെ വട്ടം പറഞ്ഞ പേര്.. സുജാത... പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഐഡിയ സ്റ്റാർ സിങ്ങറിൽ വരാറുള്ള സിൽമാ പാട്ട് പാടുന്ന സുജാതയെ എനിക്കറിയാമായിരുന്നു.. ഞാൻ കുറച്ചൂടെ വലുതായല്ലോ... ഉദാഹരണം സുജാതയിലൂടെ പ്രേക്ഷകരെ മൊത്തം വിറപ്പിച്ച ഒരു സുജാതയെ എനിക്കറിയാമായിരുന്നു. ഇന്ന് എന്നിൽ ഒരു സുജാതയുണ്ട്. പാട്ട് പാടുന്ന കുട്ടികളുടെ പ്രിയപ്പെട്ട സുജാത ടീച്ചർ.. സ്നേഹത്തിന്റെ നിറകുടം... ഇങ്ങനെ അല്ലാതെ ഞാൻ എങ്ങനെ അടയാളപെടുത്തും തന്നെ.?... ഒരു കെട്ട് പിള്ളേർനെ കെട്ടി പിടിച്ചു കുട്ടിത്തം നിറയുന്ന പുഞ്ചിരിയോടെ നടക്കുന്ന എന്റെ പ്രിയ കുഞ്ഞുങ്ങളെ സ്നേഹം കൊണ്ട് കീഴടക്കുന്ന സ്വാതന്ത്ര്യം കൊണ്ട് നിറക്കുന്ന പ്രേമലേഖനം എന്നല്ലാതെ... എനിക്കുറപ്പുണ്ട് ഈ കൊല്ലം അവസാനം, ഇയാളെ അന്വേഷിച്ചു ഒത്തിരി കത്തുകൾ വരും... പിള്ളേർ എഴുതുന്നത്.....

കാലങ്ങൾ കഴിയുമ്പോൾ വീട്ടിലേക്ക് ഒത്തിരി കത്തുകൾ വരും.. ഒരിക്കലും ഇവരുടെ പ്രിയപ്പെട്ട ടീച്ചറെ തേടി.. ബഷീറിന്റെ പ്രേമലേഖനം അല്ല,
ഈ സുജാതക്ക്
ഈ കുരുന്നുകളുടെ
കൗതുകം
ജനിപ്പിക്കുന്ന
കത്തുകൾ.
സ്നേഹത്തിന്റെ മണമുള്ള കത്തുകൾ..

ഞാൻ ആ ദിവസം ഈ ഭൂമിയിൽ ഉണ്ടാവട്ടെ...

സുബിൻ. കെ.

ഇന്റെ H1D