മീര : പ്രിയപ്പെട്ടവരിലൊരാൾ

ഇന്റെ കൊച്ചാണ്... അഞ്ചാം ക്ലാസ്സിലെ മീര.എന്റെ ഒരു കുട്ടിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിൽ എഴുതുന്നത് ആദ്യം ആയിരിക്കും. അതിനൊരു കാരണവും ഉണ്ട്... ഒത്തിരി പേടിയും, പേടിയെക്കാൾ കഴിവുമുള്ളയൊരു കുട്ടി...

സാറേ... അവള് നന്നായി പടം വരക്കും... ആണോ മീരേ... സൗരയുഥത്തെക്കുറിച്ച് അഞ്ചാം ക്ലാസ്സിൽ ക്ലാസ്സ്‌ എടുക്കുന്ന സമയത്താണ് നന്ദിനിയും നിലയും മൃദുല ഒക്കെ മീരവരച്ച ചിത്രങ്ങളെ ക്കുറിച്ച് പറയുന്നത്..
ആദ്യം ഒരു കൗതുകം ആണ് തോന്നിയത്... സാറേ അങ്ങനെഒന്നും ഇല്ല എന്നാ തരത്തിൽ ഗോത്രഭാഷയിൽ എന്റെ കുട്ടി എന്തോ പറഞ്ഞു... എനിക്ക് പകുതി മനസിലായി... പക്ഷെ ഞാൻ ഒരു കാര്യം ചെയ്തു...

നമ്മുക്ക് സൗരയുഥത്തെ വരച്ചാലോ ബോർഡിൽ... ആരാ വരയ്ക്കാൻ വരുന്നത്... മീര വാ... മീര ഓടി വന്ന് വരച്ചു... ഞാൻ അവള് വരയ്ക്കുന്നത് നോക്കി നിന്ന്....

അതൊക്കെ കഴിഞ്ഞു, മാസങ്ങൾക്ക് ശേഷമാണ് ആദി യിൽ ഇക്കോ ഫെസ്റ്റ് നടക്കുന്ന കാര്യം അറിഞ്ഞത്... സർക്കുലർ കയ്യിൽ വന്നപ്പോ കാറ്റഗറി രണ്ടിൽ മീര പോണം മത്സരിക്കാൻ എന്ന് ഞാൻ സ്റ്റാഫ്‌റൂമിൽ ഇരുന്ന്കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു... മീര പോട്ടെ... അവളുടെ കഴിവ് ലോകം കാണട്ടെ...

മത്സരദിവസം ഒത്തിരി ആളുകളെ കണ്ടപ്പോ കുഞ്ഞ് പേടിച്ചില്ലേ... കരഞ്ഞു, കണ്ണിൽ വെള്ളം ഒക്കെ നനച്ചു ആകെ കുളം ആക്കി... സാറേ ഹോസ്റ്റലിൽ പോവാം... ഞാൻ വരച്ച കൊള്ളില്ല എന്നൊക്കെ പറഞ്ഞു... സിമ്പിൾ ടോപ്പിക്ക് അല്ലെ... നീ ഒന്ന് വരച്ച് നോക്കടാ... സുജാത ടീച്ചർ ടെ വാക്കുകൾ... കുട്ടി പോണ പോക്ക് കാണേണ്ടത് ആയിരുന്നു... വരച്ചു കഴിഞ്ഞു... സമ്മാനം ഉണ്ടോ എന്ന് എന്നോട് ഒരു 10 വട്ടം വന്ന് ചോദിച്ചു കാണും... ഇന്ന് അവർ സർട്ടിഫിക്കറ്റ് ട്രോഫി മെഡൽ കൊണ്ട് വന്നപ്പോ ഇന്റെ മീര ക്കും സമ്മാനം ഉണ്ട്...

ചിത്രരചനയിൽ രണ്ടാം സ്ഥാനം, സർട്ടിഫിക്കറ്റ് മെഡൽ... സമ്മാനം അവൾക്ക് സൂപ്രണ്ട് സർ കൊടുക്കുമ്പോ അവളുടെ മുഖത്തെ സന്തോഷം ഒന്ന് കാണണം ആയിരുന്നു...സത്യം പറഞ്ഞ പേടിച്ചു നിന്ന കൊച്ചിന്റെ മുഖത്തെ ഭയം മാറി ഒരു ആത്മവിശ്വാസത്തിന്റെ സ്വരം നിറഞ്ഞ കാറ്റ് ആ ഭാഗത്തിലൂടെ തട്ടി തലോടുന്നത് എനിക്കിന്ന് നേരിട്ട് കാണാൻ കഴിഞ്ഞു..

ഉച്ചഭക്ഷണം കഴിഞ്ഞു ഞാൻ നടന്ന് പോവുമ്പോ സാറേ... എന്നൊരു വിളി... എനിക്കും കിട്ടി സാറേ മെഡൽ... ❤️ ഇനിയും കുറേ കുറേ മെഡൽ മീരക്ക് കിട്ടട്ടെ..

ഇന്റെ H1D