ഞാൻ അവനു സ്വാതന്ത്ര്യം നൽകി.ഞാൻ അവനെ അവനിഷ്ടം പോലെ നടക്കാൻ തുറന്ന് വിട്ടു. അപ്പോഴിതാ ഞാൻ കണ്ടു... വസന്തങ്ങളുടെ ഒരു കൊടുങ്കാറ്റ് അവൻ എനിക്ക് സമ്മാനിക്കുന്നു. ഒരു തോൾ സഞ്ചി യും കറുത്ത ഷർട്ട് യുമായി അവൻ നടന്ന ലോകങ്ങൾ ചില്ലറയല്ല. അവന്റെ ആശാൻ അവനെന്നും പ്രിയപെട്ടവനാ... ആശാനിലൂടെ, ശബരിയിലൂടെ, അവൻ ഇടപഴകുന്ന എല്ലാവരിലും അവനൊരു ജീവൻ തുളുമ്പുന്ന നോങ്കായി മാറി കഴിഞ്ഞിരുന്നു. അതെ എന്നിലും...
ഒരിക്കൽ കൂടി ഞാൻ അവന്റെ മുൻപിലെത്തി...അവനെ കാണാതെയും കേൾക്കാതെ ഒന്നും എനിക്ക് പറ്റില്ല...
അനിയനായി, സുഹൃത്തായി ഈ നെഞ്ചിൽ കേറ്റി കൊണ്ട് നടന്നൊരാളെ ഒരു സുപ്രഭാതത്തിൽ ഉപേക്ഷിക്കേണ്ടി വരുമ്പോൾ.
ഞങ്ങൾ ഇന്ന് കരിമ്പ് ജ്യൂസ് കുടിച്ചു. അനീഷ് ഏട്ടന് ആക്‌സിഡന്റ് പറ്റിയത് അവൻ എന്നെ അറിയിച്ചിരുന്നില്ല. ഒരു മാസം കഴിഞ്ഞു ഞാൻ അവനെ കണ്ടിട്ട്... ഒത്തിരി വെപ്രാളം തന്നൊരു രാത്രി ഞാനവനെ ക്കുറിച്ച് പറഞ്ഞ ചില വാക്കുകൾ... അതാണ് ഇത്രയും നീണ്ട അകൽച്ചക്ക് കാരണമായതെന്ന് പറഞ്ഞാൽ...
എല്ലാം എന്റെ ചിന്തകളുടെ പ്രേശ്നമായിരുന്നു.
ഇന്ന് ഞാൻ ഒരു ഒളിച്ചോട്ടത്തിലാണ്.. ആൾക്കൂട്ടത്തെ ഞാൻ ഭയക്കുന്നുണ്ട്..
അനീഷ് ഏട്ടന്റെ വീടിന്റെ മുൻപിൽ വെച്ച് പോലീസ് ലിസ്റ്റിൽ ഷോര്ട്ട് ലിസ്റ്റ് ചെയ്തുവെന്ന് ഞാനവനെ അറിയിച്ചപ്പോൾ അവന്റെ മുഖത്ത് വന്ന ആ സന്തോഷത്തെ ഞാൻ ആരും കാണാതെ ആസ്വദിച്ചിരുന്നു.
ഞങ്ങൾ രണ്ടാളും അനീഷ് ഏട്ടനെ കാണാൻ നടന്നു... സത്യം പറഞ്ഞാൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമം വന്നു... അധികസമയം അവിടെ നിന്നില്ല..
വണ്ടിയെടുത്തു.
ഡാ... ആളൊഴിഞ്ഞ ഒരു സ്ഥലത്ത് നിർത്തണം.
എന്തെ... ഏയ്.. ഒന്നുല്ലടാ..
വണ്ടി കുറച്ച് മുന്നോട്ട് വന്നു..
നിന്റെ മനസിലുള്ളത് ഛർദിക്കാൻ ഇതിലും വലിയൊരു സ്ഥലം വേറെ ഉണ്ടോയെന്നു എനിക്കറിയില്ല.
മുന്നോട്ട് ഞാൻ നോക്കി..
നീണ്ടു പരന്ന് കിടക്കുന്ന ശമ്ശാനം.
ഒരു നീണ്ട നിശബ്ദത ഞങ്ങളെ തഴുകി.
വണ്ടിയിൽ നിന്ന് ഞാൻ ഇറങ്ങിയില്ല.... എന്റെ കൈകൾ അവനെ വാരിപുണർന്നു..
ഞാൻ അവന്റെ മുതുകിനോട് ഒട്ടിയിരുന്നു.
കണ്ണേട്ടാ.. എന്തെ... നീ പറ.. ഞാൻ അവന്റെ കഴുത്തിൽ ഉമ്മ വെച്ച്...
ഈ വരുന്ന 18 ന് വീട് കുടിയിരിക്കുകയാണ്. നീ ഇങ്ങോട്ട് ഒന്നും പറയരുത്.. നീ വരണം... എന്റെതായ് എനിക്ക് ക്ഷണിക്കാൻ വളരെ ചുരുക്കം മനുഷ്യരെ, സൗഹൃദങ്ങളെ ഇന്നെനിക്ക് ഉള്ളൂ... വരില്ലെന്ന് പറയരുത്..
ഇന്റെ കണ്ണേട്ടൻ വിളിച്ച ഞാൻ വരാതെ ഇരിക്കുമോ?
ഒറ്റ വാക്കിൽ അവനോതുക്കി. അവരൊന്നും ഒന്നും പറയില്ല.
കുറച്ച് അധികം നേരം ഞാൻ ആ മുതുകത്തു അങ്ങനെ ചെർന്നിരുന്നു... ആളുകൾ ശ്രദ്ധിക്കും... ഇല്ല... ഇനി കണ്ടാലും. കുഴപ്പം ഒന്നും ഇല്ല....
മാസങ്ങൾ ആയിരുന്നു ഞങ്ങൾ കണ്ടിട്ട്... സ്റ്റാൻഡിൽ നിന്നും ഒരു കാരണവും ഇല്ലാതെ പെട്ടന്ന് ഒരു അടിയുണ്ടാക്കി പിരിഞ്ഞതാണ് ഞാൻ...
അവനറിയാം ഞാൻ കുറച്ച് കഴിഞ്ഞാൽ അന്വേഷിച്ചു വരുമെന്ന്..
അവൻ തന്ന ആത്മവിശ്വാസം പേറി കുറച്ച് വാശി ഒക്കെ പിടിക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ചെറിയ കുട്ട്യേ ഞാൻ പരിപോഷിച്ചു കൊണ്ട്വരുമായിരുന്നു.
കുറച്ച് കഴിഞ്ഞു ബസിൽ ഞാൻ കേറിപോവാം എന്നോക്കെ പറഞ്ഞു. പക്ഷെ ചെക്കൻ സമ്മതിച്ചില്ല... ഹീറോയിസം കാണിച്ചു റോഡ് മുറിച്ചു നടക്കുമ്പോ ഒരു പയ്യൻ ബൈക്ക് നേരിൽ കൊണ്ടുവന്നു. ഞാൻ തീർന്നു കരുതി.
പക്ഷെ ഒന്നും സംഭവിച്ചില്ല..
അവനെ മാർച്ച് 18 ന് കണ്ടാൽ അമ്മയുടെ മറുപടി എന്തായിരിക്കും? അറിയില്ല... എന്നാലും എനിക്കറിയാം ... അവൻ അന്ന് വരില്ല... അത് ഉറപ്പാണ്.കാരണം അമ്മ അവന്റെ മനസ്സിൽ ഉണ്ടാക്കിയ മുറിവ് ചെറുതല്ല എന്നതാണ്.. ഒരുപക്ഷെ അമ്മയെ ഞാൻ ഏറ്റവും കൂടുതൽ വെറുത്ത നിമിഷം അന്നായിരിക്കാം... ഓർക്കാൻ ഇഷ്ടമില്ലാത്ത ആ ദിനം ഒരു പേടി സ്വപ്നം പോലെ എന്നെ വേട്ടയാടികൊണ്ടേയിരിക്കുന്നു.
ഇന്ന് ആ ദിനം കഴിഞ്ഞു പോയിരിക്കുന്നു. ഞാൻ കരുതിയ പോലെ തന്നെ അവൻ വന്നില്ല. എന്തുകൊണ്ടാണ് അവൻ വരാത്തതെന്ന് ചോദിക്കാൻ ഞാനും മറന്നില്ല. 2 മണി വരെ മാർച്ച് 18 ന് അവനെ കാത്തു. വയറ്റിനുള്ളിൽ നിന്ന് എന്തോ ശബ്ദം വന്നപ്പോ ഞാൻ മനസിലാക്കി, വിശക്കാൻ തുടങ്ങിയെന്ന്.
അവനെ വിളിക്കാൻ ഫോൺ എടുത്തു.
ആദ്യം 2 3 വട്ടം വിളിച്ചപ്പോ ഫോൺ എടുക്കുന്നില്ല.
അവൻ തിരിച്ചു വിളിച്ചു. ഡാ.. നീ എവിടെ? നീ മറന്നു ലെ..
ഡാ.. ഞാൻ മറന്നു. അന്നോട് ഞാൻ ഇന്നലെ ഒന്ന് ഓര്മിപ്പിക്കാൻ പറഞ്ഞത് അല്ലേടാ..
അങ്ങനെ ഓർമിപ്പിച്ചിട്ട് വേണം അവനു ഇങ്ങോട്ട് വരാൻ..
അത് കുഴപ്പമില്ല എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി.
വിഷമം ആയി. രണ്ട് കൈയിൽ ചോറ് എടുത്തു വിളമ്പി. അവൻ കൂടെയുള്ളത് പോലെ ഞാനത് വാരി കഴിച്ചു. വാട്സ്ആപ്പ് എടുത്തു കുഴപ്പമില്ല നീ ഇതുവഴി വരുമ്പോ വന്നാൽ മതി എന്നൊക്കെ പറഞ്ഞു.. അവനും സന്തോഷം.
പക്ഷെ മറ്റാരെക്കാൾ എനിക്കറിയാം. എന്റെ വിളിക്ക് ശേഷം അവനു സമാധാനം കിട്ടി കാണില്ല.
അതിനുശേഷം എനിക്ക് അവനെ കാണാതെ ഇരിക്കാനും പറ്റിയിരുന്നില്ല.
എൻട്രൻസ് ന് അപേക്ഷിക്കാൻ വേണ്ടി ഞാനവനെ വിളിച്ചു വരുത്തി. അവന്റെ കൂടെ അന്ന് അവന്റെ വീട്ടിൽ പോയി. ഞാൻ അവന്റെ അടുത്ത് കുറെ നേരം കിടന്നു. സംസാരിച്ചു... ഞാനൊരു ചെറിയ കുട്ടിയായി മാറും അവൻ അടുത്ത് ഉണ്ടെങ്കിൽ. അത് എന്നത്തെയും പോലെ അന്നും അങ്ങനെ ആയി. വൈകീട്ട് ഞങ്ങൾ കൊട്ടോപ്പാടം പോയി. ഗോകുൽ നെ കണ്ടു. ഞങ്ങൾ വണ്ടീൽ അങ്ങോട്ടും ഇങ്ങോട്ടും തെണ്ടി നടന്നു. ചായ കുടിച്ചു. അങ്ങനെ അവൻ എന്നെ വീട്ടിൽ കൊടുന്നുവിട്ടു. എന്നിട്ട് വീട് കാണിച്ചു കൊടുത്തു. പുറത്ത് നിന്ന്.
ഇതുവരെ വന്നിട്ട് വീട്ടിൽ കയറാതെ അവൻ പോയപ്പോ ഒത്തിരി വിഷമം ആയി. അതിലേറെ മറ്റൊരു സന്തോഷം അവൻ അന്ന് എനിക്ക് തന്നിരുന്നു. ഞാൻ അതുമായി സന്തോഷം പങ്കിട്ടു.
ഇത്രമാത്രം വർണിക്കാൻ ഇവൻ ആരാണ് എന്നല്ലേ... അതെ.. ഇത് ഇന്റെ അർജു ആണ്. ഒരു മനുഷ്യവാദി. കൂടാളികളേം പടയാളികളീം കൂടെ മുണ്ട് മുറുക്കി കൂട്ട് പിടിക്കണ ഇന്റെ അർജു.
അമ്മ ചോദിച്ച ഒരു ചോദ്യമുണ്ട്... ഓനെ ആയിട്ട് അനക്ക് എന്താ ബന്ധം. അന്റെ കുടുംബം ആണോ?
അമ്മയുടെ കോണിൽ ഒരേ കുടുംബം ആണെങ്കിൽ മാത്രമാണ് അവരുടെ വീട്ടിൽ നമ്മുക്ക് പോവാനും അവരുമായി സമയം ചിലവഴിക്കാനും ഒക്കെ പറ്റു... എന്റെ കുടുംബം വെച്ഛ് ആരുമല്ല, പക്ഷെ കുടുംബക്കാർക്ക് അറിയാത്ത ഒരു എന്നെ അർജുവിന് അറിയാമെന്നു ഞാൻ പറയുമ്പോ, അവരൊക്കെ ഒരു പുച്ഛത്തോടെ നോക്കിയിരുന്നത് ഞാൻ കണ്ടിരുന്നു. ഈ പറയുന്ന കുടുംബം അമ്മക്ക് എന്താണ് തിരിച്ചു കൊടുത്തത്.? സ്വന്തം അച്ഛൻ നാട് വിട്ട് പോയപ്പോൾ, അയാൾക്ക് ഏറ്റവും ആവശ്യമുള്ള വാർദ്ധക്യത്തിൽ അയാൾക്ക് ഒരു കൈതുണ ഏകാൻ പോലും പറ്റാത്ത ഇവരാണ് എന്നെ ഉപദേശിക്കാനും എന്റെ സൗഹൃദത്തിൽ കളങ്കം കാണാനും വന്നതെന്ന് ഞാൻ നോക്കി കാണുമ്പോൾ, അവർക്ക് മുന്നിൽ കുത്തിയിരുന്ന് ഒരു പുച്ഛം തിരിച്ചു കാണിക്കണം എന്നുണ്ട് എനിക്ക്. പക്ഷെ ഈ എഴുത്തിനപ്പുറത്ത് ഞാനത് എന്നിൽ മാത്രം ഒതുക്കി.
അവനിലെ രഹസ്യങ്ങൾ ഒന്നും അറിയില്ലെങ്കിലും എന്റെ രഹസ്യങ്ങൾ, എന്തിനേറെ എന്നെ തന്നെ ചുമക്കുന്ന ഒരുത്തൻ ആണത്. ഞാൻ ചിലപ്പോൾ അവന്റെ സാമിപ്യം കൊണ്ട് സന്തോഷിക്കാറുണ്ട്. എന്റെ കൂട്ടുകാരിൽ ഒരാളുടെയും വീട്ടിൽ ഞാൻ പോയിട്ടില്ല. പക്ഷെ അർജുവിന്റെ വീട്ടിൽ കഴിഞ്ഞ 2 കൊല്ലത്തോളമായി ഞാൻ സ്ഥിര സന്ദർശകൻ ആണ്. അവിടെന്ന് ഞാൻ കൊതി പൂണ്ടു ഭക്ഷണം കഴിക്കാറുണ്ട്. പലപ്പോഴും ആസ്വദിച്ചു ഞാൻ സന്തോഷത്തോടെ കഴിക്കാറുണ്ട്. അവനൊപ്പം ഞാൻ എന്റേതായ ലോകത്ത് പാറി നടക്കാറുണ്ട്.
ഒരു കരുത്താണ് എനിക്കത്.. അതെന്താണ് അങ്ങനെ ന്നല്ലേ.. അത് അങ്ങനെയാണ്. ഫുൾ സ്റ്റോപ്പ് ഇടാൻ സാധിക്കാത്ത ഒരു പൈതൃകം അവനിലുണ്ട്. അവൻ എന്റെ ആണെന്നും പറഞ്ഞു ഞാൻ ഉണ്ടാക്കിയ പുകിൽ ഓർക്കുമ്പോൾ സത്യം പറഞ്ഞ എരിയുന്ന തീയിൽ ചാടാൻ തോന്നുന്നുണ്ട്. ഇത്ര കഴിവുള്ള ഒരുത്തനെ ഞാൻ എന്റെയാക്കി നിർത്താൻ പറ്റുമോ? ഇല്ല. വിട്ടയക്കണം. അവൻ അവന്റെ ലോകത്തേക്ക് ചേക്കേറട്ടെ ലെ.
എന്നെയറിയുന്ന ഏതൊരാൾക്കും പകലും രാത്രിയുമെന്നോണം അവനെയും അറിയാം. ആരാണ് ഇയാൾ എനിക്കെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. കാരണം ദിനം പ്രതി ഞങ്ങൾക്കിടയിൽ ചോദ്യങ്ങളും ഉത്തരങ്ങളും ജനിച്ചു കൊണ്ടേയിരുന്നു.ഇന്നത്തെ പ്രഭാതത്തിൽ ഒരു സ്വപ്നത്തിൽ ഒട്ടും പതിവില്ലാതെ ഇയാൾ പ്രത്യക്ഷപ്പെട്ടു. മുഴുവൻ കണ്ട് തീരാതെ ഞാൻ ഉണർന്ന്.
ഒരു കടൽത്തീരം...
ദൂരേക്ക് നോക്കി നിൽക്കുന്ന ഇവൻ...
തിരമാലകൾ വന്നുകൊണ്ടിരിക്കുന്നു..
അവന്റെ കാലുകൾ മണലുകളിൽ ഒട്ടിയിരുന്നു. കടൽ ശാന്തമല്ല... രൂക്ഷമായ തിരമാലകൾ വന്ന് തീരത്തെ എടുത്തു കൊണ്ടു പോവുമ്പോൾ, കൂടെ ഇവനെയും കൊണ്ട്പോവുന്നു. കുറച്ച് ദൂരെ നിൽക്കുന്ന ഞാൻ ഇത് കണ്ട് ഒന്നും ചെയ്യാതെ നിൽക്കുന്നു.
ഉറക്കം ഉണർന്ന ഞാൻ അവന്റെ വാട്സ്ആപ്പ് എടുത്തു നോക്കി. അവിടെത്തന്നെ അവൻ ഉണ്ടെന്ന് ഉറപ്പ് വരുത്തി.
ഒരു പേപ്പർ എടുത്ത് ഇങ്ങനെ എഴുതി.
മഴ തോർന്നു തുടങ്ങിയിരിക്കുന്നു. കയ്യിലുള്ള കുട ഞാൻ പതുക്കെ മടക്കി പിടിച്ചു.
കുട മടക്കി മുന്നോട്ട് നടന്നു. അപ്പോഴാ... സൗഹൃദത്തിന്റെ പുകയിലയിൽ ഞങ്ങൾ അലിഞ്ഞു ചേർന്ന്..
മുഴുനീള യാത്രയിൽ ഒരല്പം ഓർമ്മകളും ആ ഇളം കാറ്റിൽ കൂടെ കൂടി.ഓർമകളുടെ തഴുകൽ പിടിമുറുക്കി കൊണ്ടേയിരിക്കുമ്പോൾ, ഒരു കാറ്റിൽ അപ്പൂപ്പൻ താടികൾ പറന്ന് ദേഹത്തു വീണു.ശേഷം അവർ കണ്ട കാഴ്ചകളുടെ കഥകളിലായി യാത്ര തുടർന്നു കൊണ്ടേയിരുന്നു.പുതിയ യാത്രകൾ അവരെ ജീവിപ്പിച്ചു കൊണ്ടേയിരുന്നു....
മുകളിൽ ഉള്ളത് പണ്ട് ഞാനും അവനും ഒരുമിച്ച് ചാറ്റിൽ എഴുതിയതാ.. അവന്റെ സാമിപ്യം പലപ്പോഴും എന്നെ എഴുത്തിലേക്ക് വഴി തിരിച്ചു വിട്ടിരുന്നു . ഞാൻ എല്ലാ കാര്യങ്ങളും ഒരു മാനുവൽ കോണിൽ നിന്നാണ് കാണുന്നത് എന്ന് എന്നെ പറഞ്ഞു മനസിലാക്കി തന്നത് അവനാണ്. ജീവിക്കുമ്പോൾ നമ്മൾക്ക് ഇഷ്ടപ്പെട്ടൊരു കോണിൽ നിന്നും കാര്യങ്ങളെ നോക്കി കാണണമെന്ന് എന്നോട് പറയാതെ പറഞ്ഞിട്ട് ഉണ്ട് ഇയാൾ. പലപ്പോഴും അവൻ എന്നെ സഹിക്കുകയായിരുന്നു. എനിക്കും അതറിയാമായിരുന്നു. എല്ലാം മറന്ന് വീണ്ടും അവൻ എന്റെ അടുത്തേക്ക് എത്തും. അവനല്ല, ഞാൻ തന്നെ. ഒരു ഡിസംബർ 22 ന് നിരുപധികം എന്നെ ഒഴിവാക്കിയത് ആണ് അവൻ .ആ സൗഹൃദം മരണപെട്ടുവെന്ന് അലറിവിളിച്ചിരുന്ന ആ രാത്രി, വാതിലിന് അടുത്തു വന്ന് അമ്മ എനിക്ക് കാവൽ ഇരുന്നത് ഞാന് ഇന്നലെ കഴിഞ്ഞ പോലെ ഇന്നും ഓർക്കുന്നുണ്ട്. എന്റെ അത്രയയും പ്രിയപ്പെട്ടൊരു ഹൃദയമാണ് അതെന്ന് അവർ അന്ന് മനസിലാക്കി കാണും.ആ രാത്രി ഞാനൊരു ഭ്രാന്തനായിരുന്നു. പിറ്റേ ദിവസം ഒന്നും സംഭവിക്കാത്ത പോലെ കോളേജിലേക്ക് പോവുമ്പോൾ പേഴ്സ് ഇൽ ഉണ്ടായിരുന്ന അവന്റെ ആധാർ കാർഡും, ഫോട്ടോ യും എന്റെ കയ്യിൽ തട്ടി. തിരിച്ചു കൊടുക്കാൻ തീരുമാനിച്ചു. സ്റ്റാൻഡിൽ അവൻ ഉണ്ടായിരുന്നു. അടക്കി പിടിച്ച ഹൃദയത്തോടെ അവന്റെ അടുത്ത് ചെന്ന്. പ്രജിത്തും ഉണ്ടായിരുന്നു. ആധാർ കൊടുത്തു. ഞാന് ഇതിൽ നിന്നൊരു ഫോട്ടോ എടുക്കുന്നുണ്ട്... അത് എനിക്ക് വേണമെന്ന് പറഞ്ഞു ബസിൽ കേറി. വൈകീട്ട് വീട്ടിൽ വന്നിട്ട് തലേണയിൽ മുഖം കൂപ്പി കിടന്നു. ആരും കാണാതെ ഞാൻ ഒരു പണി ഒപ്പിച്ചിരുന്നു. രാത്രി 9 മണി കഴിഞ്ഞും റൂമിൽ നിന്ന് പുറത്ത് വരാതെ ഇരുന്നപ്പോൾ സംശയം തോന്നി. അമ്മ വന്നു... കുഴഞ്ഞ സംസാരം... തലയിൽ ഒരു കനം. പിന്നെ എങ്ങനെയോ 4,5 മാസങ്ങൾ... അയാളെ ഞാൻ കണ്ടില്ല... അയാൾ എന്നിൽ നിന്നും മാറി നടന്ന പോലെ.. ഞാൻ സാധാരണ നിലയിൽ ആയി. ഫോണിൽ ഉള്ള ബ്ലോക്ക് ഞാൻ മാറ്റി. പതിയെ പതിയെ ആളോട് സംസാരം തുടങ്ങി.കൂടുതൽ മറുപടികൾ ഇല്ല. ചോദ്യങ്ങളും ഇല്ല. ഒരു ജോലി വേണമായിരുന്നു. ജോലിക്ക് വേണ്ടി ഞാൻ പഠിക്കാൻ തുടങ്ങി. ജൂണിൽ അപ്പോയ്ന്റ്മെന്റ് ഓർഡർ കയ്യിൽ കിട്ടിയിട്ട് ഞാൻ അവനെ കാണാൻ ചെന്ന്... അവന്റെ വിശേഷങ്ങൾ ഞാൻ ഒന്നും അറിയാറില്ല. പിന്നെ പിന്നെ നാട്ടിൽ വരുമ്പോൾ എന്നെ കാണാൻ വരുന്ന സാബിത് അവനെ കുറിച്ച് എന്നോട് പറയാൻ തുടങ്ങി. പക്ഷെ ഞാനത് ആഗ്രഹിച്ചിരുന്നില്ല. ഞാൻ അതിനോട് എല്ലാം മുഖം തിരിച്ചു. എനിക്ക് അറിയാൻ ഉള്ളത് ഞാൻ അവനിൽ നിന്നറിയാം. എല്ലാ മാസവും ഒരു വട്ടം ഞാൻ എങ്ങനെയെങ്കിലും ഒക്കെ അവനെ കാണും. സംസാരിക്കും. അത്ര തന്നെ. ജോലി തിരക്കുകൾ ആ സൗഹൃദത്തിന്റെ ഉള്ളം കുറച്ചു വെന്ന് എനിക്ക് തോന്നി. പക്ഷെ പൂർണമായും ഞാൻ അവനെ മറന്നില്ല. ഒറ്റക്ക് ഇരിക്കുമ്പോൾ ഞാൻ ഓർക്കും. വിളിച്ചു നോക്കും. പരസ്പരം കാണാൻ പ്ലാൻ ചെയ്യും. അങ്ങനെ ഒരു ദിവസം ഞാൻ അവനോട് എന്നെ പറ്റിയുള്ള സത്യങ്ങൾ തുറന്ന് പറഞ്ഞു.അവൻ ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നു.എന്നോട് ഒന്നും പറഞ്ഞില്ല. ഇപ്പോൾ ഞങ്ങൾ കാണാറില്ല. ഞങ്ങൾ പരസ്പരം അകൽച്ച പൂണ്ട വക്കിലെത്തി. പക്ഷെ എനിക്കറിയാം. ഞാൻ വിളിച്ചാൽ ഒരു മൈരനും വരില്ല. ഈ മൈരനും വരില്ല... ആ ആത്മവിശ്വാസത്തിൽ ഞാൻ ജീവിക്കുകയാണ്. അല്ല പിന്നെ.
ഞങ്ങൾ പരസ്പരം ആത്മഹത്യാ ചെയ്തു. പക്ഷെ ആ മനുഷ്യ വാദി എന്റെ രചനകളിലും എന്റെ ഹൃദയത്തിലും എന്നും ജീവിച്ചു കൊണ്ടേയിരിക്കും. ജീവിക്കട്ടെ... എന്റെ മരണം വരെ... അത് വിദൂരമല്ല താനും.
ഞാൻ കൊതി തീരുവോളം എഴുതി തീർക്കുകയാണ്... എന്തിനാണ് എന്നല്ലേ... കെട്ടടങ്ങി പോവാൻ. അവനിൽ എനിക്കുള്ള ആസക്തി കേട്ടടങ്ങി പോവാൻ. പക്ഷെ എന്റെ പട്ടട കത്തി തീരുന്നത് വരെ ആ ആസക്തി എന്നിലുണ്ടാവുമെന്ന് എനിക്കറിയാം. പക്ഷെ ഞാനത് എഴുതി അവസാനിപ്പിക്കും... എന്നെന്നേക്കുമായി.. ഒരാളും ഒരാളെയും ഇത്രയധികം സ്നേഹിക്കരുത്. ഫുൾ സ്റ്റോപ്പ് ഇടാൻ കഴിയാതെ വന്നാൽ കൊഴിഞ്ഞു പോയ കൊന്ന പൂവുപോലെ നിറം മങ്ങി നമ്മളും മാറും.. അസ്ഥി ക്ക് പിടിച്ച സൗഹൃദങ്ങൾ നമ്മളെ ഇല്ലാതാക്കും.... കൊന്നു കളയും... ഇവനിൽ നിന്ന് എനിക്ക് അങ്ങനെ യുണ്ടാകുമോ... കാത്തിരിക്കാം.. പക്ഷെ..
ഞാൻ നിന്നിലും നീ എന്നിലും എന്നേ മരിച്ചു കഴിഞ്ഞിരിക്കുന്നു...
ഞാൻ ആ യാഥാർഥ്യം മനസിലാക്കുന്നു സുഹൃത്തേ..
: സങ്കല്പികം