ഒരു ഇക്കയായ ദിവസം.
പണ്ടേയ്, ഞാൻ ചെറുപ്പത്തിൽ ഒക്കെ ആയൊരുന്നപ്പോ ഞങ്ങടെ നാട്ടിൽ ഉള്ള ആൾക്കാർ പരസ്പരം കാക്ക ന്നും ഇക്കാന്നും ഒക്കെ വിളിക്കുന്നത് ഞാൻ കേട്ടിരുന്നു..... അങ്ങനെ ഒരു വിളി കേൾക്കുമ്പോൾ അവരൊക്കെ അതിനോട് പ്രതികരിച്ചിരുന്നതും പെട്ടെന്നൊരു സഹോദര സ്വഭാവം കാണിക്കുന്നതും ഒക്കെ വല്ലാത്ത കൗതുകത്തോടെ ഞാൻ നോക്കി നിന്നിരുന്നു... പോകെ പോകെ മനസിൽ ഒരു ആഗ്രഹം വന്ന് തുടങ്ങി.... എന്നെ ഇക്ക എന്ന് വിളിക്കാൻ ആരും ഇല്ലല്ലോ ന്ന്..... ഇടക്കെങ്കിലും ന്റെ ഒപ്പം 10ആം ക്ലാസ്സിൽ പഠിച്ചിരുന്ന കൂട്ടുകാരോട് ഞാൻ അത് തുറന്നു പറഞ്ഞിരുന്നു...... പിന്നെ പിന്നെ അതൊക്കെ ചെറുപ്പത്തിൽ തോന്നിയ ആന മണ്ടത്തരം ആയി ഞാൻ കണക്കുകൂട്ടി....... പ്ലസ് ടു വില്, കുറെ സ്പോർട്സ് പയ്യന്മാർ ഉള്ളത് കൊണ്ട് തലങ്ങും വിലങ്ങും ഇക്ക മാർ ആയിരുന്നു..... ഞമ്മള് പടിപ്പിസ്റ് ആയോണ്ട് ഓല്ലൊന്നും മിണ്ടൂല..... ഞമ്മള് അങ്ങാട്ട് കേറി മിണ്ടുന്ന സ്വഭാവവും ഇല്ല... പക്ഷെ അതിൽ ഒരുത്തൻ അബ്ദുല്ല അബൂബക്കർ എന്റെ അടുത്ത് വന്ന് പടിക്കാറുണ്ടായിരുന്നു..... മനസ്സിൽ അത്രേം ഇഷ്ടത്തോടെ ഇക്ക എന്ന് ഞാൻ വിളിക്കുമ്പോൾ അവൻ എന്നെ ആശാനെ എന്നാ വിളിക്കാറുള്ളത്..... സ്പോർട്സ് practice ന് പോവുമ്പോൾ നഷ്ടപ്പെടുന്ന ക്ലാസ്സുകളും പാഠങ്ങളും ഒക്കെ ഞാൻ പറഞ്ഞു കൊടുക്കും..... ചെക്കൻ അങ്ങനെ പ്ലസ് ടു ന് ഞങ്ങടെ ഹ്യൂമാനിറ്റീസ് ബാച്ചിൽ ആ സ്കൂളിൽ തന്നെ ആദ്യമായി ഫുൾ A പ്ലസ് നേടിയ ആയി.... ആഹ് അതൊക്കെ ഒരു കാലം.... ജീവിതം നിറം പിടിപ്പിക്കാൻ നാദാപുരത്ത് നിന്നും കല്ലടിയിൽ എത്തിപ്പെട്ട അബ്ദു സായിയിൽ നിന്ന് ഒരു ബിരുദവും പിന്നീട് അഡ്വക്കേറ്റ് ആവണം എന്ന ആഗ്രഹം വഴി തിരിഞ്ഞു ഇന്ത്യൻ നേവിയിൽ എത്തിപെടുകയും ചെയ്തു....ഒരു ദിവസം പത്രത്തിൽ നോക്കുമ്പോൾ സ്പോർട്സ് ഒട്ടും ഇഷ്ടമില്ലാത്ത ഞാൻ അവന്റെ വാർത്ത മുൻ പേജിൽ വായിക്കും എന്നും., ഒളിംപിക്‌സ് നേടി ഇന്ത്യക്ക് അഭിമാനം ആവും എന്നും ഒക്കെ പറഞ്ഞിരുന്നു.... അതൊക്കെ ഇനിയും നടക്കുമല്ലോ... ലെ..... അങ്ങനെ ഞാനും തിരക്കുകളിലേക്ക് യാത്രയായി.... പ്ലസ് ടു വിന് ശേഷം അബ്ദു എന്ന പേര് പിന്നെ ഞാൻ കേൾക്കുന്നത് വിക്ടോറിയയിൽ നീളം താടിയും ഗുണ്ടയുടെ രൂപവും ഉള്ള ആ സൗണ്ട് mechanic നെ പരിചയ പെടുമ്പോൾ ആണ്..... NSS ക്യാമ്പിൽ LIGHT AND സൗണ്ട് ശെരിയാക്കുന്ന അയാൾ അങ്ങനെ ഭീകരൻ ഒന്നും അല്ല എന്ന് പിന്നീട് മനസിലായി....
പിന്നെ പിന്നെ ഈ പേരുള്ള ഒരുപാട് പേരെ കണ്ടുമുട്ടി.... പഠിപ്പിച്ച കുട്ടികൾക്കിടയിലും അധ്യാപകർക്കിടയിലും അങ്ങനെ അങ്ങനെ ഈയൊരു പേര് കൂടെ തന്നെ ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ internship കഴിഞ്ഞു കോളേജിൽ എത്തിയ ഞാൻ ഒരു ജൂനിയർ നെ കണ്ടുമുട്ടി...... ഒരു മോർണിങ് അസംബ്ലി യിൽ ഇംഗ്ലീഷ് പറഞ്ഞു പ്രഭാത ചിന്ത അവതരിപ്പിക്കുന്നത് ആണ് ആദ്യമായി ശ്രെദ്ധിച്ചത്... പോകെ പോകെ മനസിലാക്കി ആൾ സ്പോർട്സിലെ വലിയ പുള്ളി ആണ് എന്ന്...... ഓർമകൾ തഴുകി എത്തിയത് പ്ലസ് ടു വിൽ ഒപ്പം പഠിച്ച അബ്ദുല്ലായിലേക്ക് ആണ്. മൂപ്പ രുടെ പേര് ഞാനൊന്നു തിരക്കി. അബ്ദുല്ല ഒമർ... അഹഹ.... എവിടെയോ ചില ചില സാമാന്യ സാമ്യങ്ങൾ.... ചിലപ്പോൾ അബ്ദുല്ലഅബൂബക്കറെ തിരയാൻ വേണ്ടി ആരോ മുന്നിൽ കൊണ്ടെത്തിച്ചതാവാം അതിനുള്ള സൂചനയാവും എന്ന നീരിഷണത്തിലേക്ക് മെല്ലെ ചിന്തകൾ എത്തി. ആദ്യം ഒന്ന് അമന്തിച്ചെങ്കിലും ആള് ഇപ്പോ എവിടെയാവും ?അറിയില്ല..... ഉപയോഗിക്കാതെ ഇരുന്ന ഫേസ്ബുക് അക്കൗണ്ട് പൊടി തട്ടി എടുത്തു..... ഫേസ്ബുക് uninstall ചെയ്യുന്ന സമയത്ത് എല്ലാ ഫേസ്ബുക് സുഹൃത്തുക്കളെയും unfriend ചെയ്തത് കൊണ്ട് അവന്റെ അക്കൗണ്ട് കിട്ടാൻ ഒരുപ്പാട് കഷ്ടപ്പെട്ടു.... കുറെ തിരഞ്ഞു. ഒടുവിൽ കിട്ടി. മെസ്സേജ് അയച്ചു. ആൾക്ക് എന്നെ പെട്ടന്ന് തന്നെ മനസിലായി..... അങ്ങനെ ഒരു ഞായറാഴ്ച ചെക്കൻ വിളിച്ചു.... അവൻ ഇന്ത്യൻ നേവി യിൽ ഓഫീസർ ആണ് എന്നും അങ്ങനെ അങ്ങനെ കുറെ സംസാരിച്ചു....
ഇവനെ വീണ്ടും ജീവിതത്തിലേക്ക് കൊണ്ടു വരാൻ കാരണമായ അബ്ദു വിനെ ജീവിതത്തോട് ചേർത്തുപിടിക്കണം എന്നും കൂടുതൽ കൂടുതൽ പരിചയപെടാനും ആഗ്രഹിച്ചു. പക്ഷെ പഠനത്തിന്റെ ആരവങ്ങൾക്ക് ഇടയിൽ അതിനൊക്കെ സമയം കിട്ടിയില്ല. എങ്കിലും ആള് ഒരു different ആണ് എന്ന് മനസിലായി. ആ ഇടക്കാണ് മൈസൂർ യൂണിവേഴ്സിറ്റി വിവിധ സ്വഭാവങ്ങൾ കാണിക്കുന്ന കുട്ടികളെ പറ്റി ഒരു പേപ്പർ presentation വിളിച്ചത്.... brochure കണ്ടപ്പോൾ നല്ലതാണ് എന്ന് തോന്നി. അങ്ങനെ ഞാൻ പഠിപ്പിച്ച കുട്ടികളെയും ഒപ്പം എന്റെ കുറച്ചു അധ്യാപക വളയങ്ങളിൽ അവർക്ക് പ്രിയപ്പെട്ട വിദ്യാർഥികളെയും കുറിച്ച് ഒരു അന്വേഷണം നടത്തിയത്.... അന്ന് തുഷാര ടീച്ചർ അബ്ദുവിനെ കുറിച്ച് ചില കാര്യങ്ങള് പറഞ്ഞു. നല്ല അധ്യാപകൻ ആവാൻ കഴിവുള്ള ഈ കുട്ടി ഒരു പ്രത്യക ഇനം ആണ് എന്ന്.... ഓഹോ... അതൊന്ന് കണ്ടുപിടിക്കണം അല്ലോ..... പോകെ പോകെ സലീം ന്റെ അഭിപ്രായങ്ങൾ കൂടി അയപ്പോ ഏകദേശം ഉറപ്പായി.... ഇയാളോട് സംസാരിക്കാനും മറ്റും എന്താ ചെയ്യ, എന്ന് ആലോചിക്കുമ്പോൾ ആണ് പെടുന്നനെ ലോക്ക് ഡൗണ് വന്നത്. ആഹ് നല്ലത്. പിന്നീട് അന്ന് മുതൽ ഇന്ന് വരെ ചെക്കൻ ഒപ്പമുണ്ട്. Volunteer ആണ്. വിവിധ ഓർഗനൈസേഷൻ ഇൽ തന്റേതായ വ്യക്തി മുദ്ര ,കയ്യൊപ്പ് ചാർത്തുന്ന കുട്ടി.... അതിനേക്കാൾ ഉപരി സ്വയം ചില ആശയങ്ങൾ ഉള്ള ആൾ അങ്ങനെ അങ്ങനെ നിരവധി ഉണ്ട് പറയാൻ.... എനിക്ക്100 ശതമാനം ഉറപ്പാണ് നീ കുട്ടികളെ അറിയുന്ന അധ്യാപകൻ തന്നെ..... പല കാര്യങ്ങളും ഞാൻ അവനോട് തുറന്നു പറയുന്നു... എന്തിനാവും അതൊക്കെ. അറിയില്ല..... എന്തായാലും ഉയരങ്ങളിലേക്ക് സഞ്ചരിക്കാൻ പറ്റുന്ന അതിന് കഴിവുള്ള ഈ വ്യക്തിത്വമാണ് എന്നെ ആദ്യമായി സുബിൻ ഇക്ക എന്ന് വിളിച്ചത്.... ഓർക്കണം അഞ്ചിലോ ആറിലോ പടിക്കുമ്പോ അയൽപക്കത്തെ കുട്ടികൾ അവരുടെ കാക്കമാരെ ഇക്ക എന്നു വിളിക്കുന്നത് കേട്ട് എന്നെ ഒരാൾ ഇങ്ങനെ ആത്മാർത്ഥ മായി വിളിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം സാക്ഷാത്കരിച്ചത് അബ്ദുല്ല ഓമറിലൂടെ ആണ്...... ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ എന്നെങ്കിലും അത് നടക്കും എന്നതിന് പ്രകൃതി തന്നെ ഒരുക്കുന്ന ചില മൂഹർത്തങ്ങള്... പോകെ പോകെ ചെക്കൻ ആശാനെ എന്ന് വിളിക്കുന്നു.... അതും എന്റെ അബ്ദുല്ല വിളിക്കുന്ന ആശാനെ വിളി.... ,,സംഭവം തന്നെ..... എന്തായാലും തന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ... ജന്മദിനാശംസകൾ.