പ്രിയം ❤️


ഈൗൗൗൗൗൗ ചിരിയിൽ ഒരു മായാത്ത നിലാവ് മറഞ്ഞു കിടക്കുന്നുണ്ടല്ലേ?

ഈ ഇതിന്ന് ശശികല ടീച്ചറെ ഒഴിവാക്കിയോ....സുബിൻ ജി ഇങ്ങോട്ട് ഒന്ന് നോക്കിയേ...😃 ഒരുപക്ഷെ എന്നെ ആദ്യമായി സുബിൻ ജി എന്ന് വിളിച്ചത് ഇയാളാവും...ആ വിളി കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ഇഷ്ടം തോന്നും... കാരണം എന്നെ ഇതുവരെ അങ്ങനെ ആരും വിളിച്ചിട്ടില്ലലോ...
സ്കൂളിൽ ജോയിൻ ചെയ്യാൻ വന്ന ദിവസമാണ് ഇയാളെ ആദ്യമായി ഞാൻ കാണുന്നത്.. കണക്കിന്റെ മായികലോകത്ത് മെക്ട്രിസും സെററ്റും ട്രിഗനോമെട്രിയും റിയൽ അനാലിസും കഴിഞ്ഞു ആ സ്റ്റാഫ്‌ റൂമിന്റെ വാതിക്കലിൽ തിരക്കുകൾ ഒത്തിരി ഉണ്ടായിട്ടും ഒട്ടും തിരക്ക് മുഖത്ത് കാണിക്കാതെ ശാന്തഭാവത്തോടെ ഇരിക്കുന്ന പ്രിയ ടീച്ചർ... പരിചയപ്പെട്ടപ്പോഴാണ് ആള് വിക്ടോറിയൻ ആണെന്നും ഡിഗ്രി ചെയ്തത് വിക്ടോറിയയിൽ ആണെന്നൊക്കെ അറിഞ്ഞത്. എന്റെ സീനിയർ ആയിരുന്നെന്നും ക്ലാസ്സും കോളേജിലെ ഹോസ്റ്റൽ മുറിയിലും മാത്രം ഒതുങ്ങി നിന്ന ഈ ആളെ കുറിച്ച് പറഞ്ഞു തരാൻ ഒരുപക്ഷെ എനിക്ക് മിഥുൻ ഏട്ടൻ വേണ്ടി വന്നു. ഡിഗ്രി ഒന്നാം വർഷം മുതൽ ആളെ മിഥുൻ ഏട്ടൻ ലൈൻ അടിച്ചത് ആയിരുന്നു എന്നും, ആളോട് ഒരിക്കൽ പോലും തുറന്ന് പറയാൻ വിക്ടോറിയ ഒരു അവസരം നൽകിയിട്ടില്ലെന്നും ഏട്ടൻ എന്റെ ഒരു സ്റ്റാറ്റസ് ന് കമന്റ്‌ ആയി പറഞ്ഞു. എന്തോ വല്ലാത്തൊരു ഉത്തരം മുട്ടലിൽ വിയർത്തുനിൽക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. ഏട്ടനോട് ആള് ഇവിടെത്തെ മാത്‍സ് ഹയർ സെക്കന്ററി ടീച്ചർ ആണെന്നും ഒരു പാവം കൊച്ച് ആണെന്നും ഒക്കെ പറഞ്ഞു മറ്റു സംഭാഷണങ്ങളിൽ മുഴുകി.

ദിവസവും 6,7 പീരിയഡ് എടുത്തു ക്ഷീണിച്ചു വരുന്ന എനിക്ക് നേരെ വെള്ളം നീട്ടാനും ഞാൻ വെള്ളം ആക്കി കൊണ്ടുവരുന്ന കുപ്പി തരാനും അങ്ങനെ അങ്ങനെ കൂടെയുള്ള ആളുകളുടെ അവസ്ഥ അവർ പറയാതെ തന്നെ മനസിലാക്കുന്ന ഒരു അപൂർവപ്രതിഭയാണ് പ്രിയ ടീച്ചർ ... പലപ്പോഴും വെറുതെ പ്രിയ ടീച്ചറെ കാണുമ്പോ എനിക്ക് എന്റെ അശ്വതി ചേച്ചിയെ ഓർമ വരും.
ആദി മരിച്ചതിന്റെ ഒന്നാം വർഷം തികയുന്ന ദിവസം ഞാനെന്ന ബോധം അബോധത്തിലേക്ക് സഞ്ചരിക്കുന്ന നിമിഷത്തിൽ എന്നെ കൂട്ടി കൊണ്ട് പോയി ചായ കുടിപ്പിച്ച ഒരാൾ... അത് മാത്രമല്ല കുട്ടിത്തം തോന്നുന്ന സ്വഭാവങ്ങൾക്ക് ഇടയിൽ നിന്ന് കൊണ്ട് 50 കുട്ടികളുള്ള സയൻസ് ക്ലാസ്സിൽ മാത്‍സ് ബോൾഡ് ആയി എടുക്കുന്നത് കാണുമ്പോ ആ വിഷയത്തോട് ആൾക്കുള്ള ഇഷ്ടവും ഒപ്പം അത് കുട്ടികളിലേക്ക് എത്തിക്കാൻ കാണിക്കുന്ന വെഗ്രതയുമൊക്കെ എന്നും ഞാൻ ശ്രെദ്ധിച്ചിരുന്നു.

അത് മാത്രല്ല... എടോ താൻ ഉഷാറാണ്... താൻ ഓണപരിപാടിക്ക് ഇടയിൽ ഡാൻസ് കളിക്കുന്നതും അതിനിടയിൽ കീൻ ആയി കുട്ടികളെ നീരിക്ഷിച്ചതും താൻ അറിയാതെ തന്നെ മറ്റുള്ളവർക്ക് നൽകിയ ഡ്യൂട്ടി കളിൽ ഭാഗമാവുന്നതും എല്ലാം എന്തോ ദൂരെനിന്ന് ഞാൻ ഒത്തിരി തവണ നോക്കി സ്വയം ഉള്ളിൽ ചിരിച്ചിട്ടുണ്ട്... ഒരു സന്തോഷത്തിന്റെ പുഞ്ചിരി ഇല്ലേ.....
പക്ഷെ ഇന്റെ ചേച്ചിയോട് എനിക്ക് ഒരു അഭിപ്രായവ്യത്യാസം ഉണ്ട്... പി. എസ് സി നോട്ടിഫിക്കേഷൻ വരുമ്പോ അതിനോട് ശ്രെദ്ധ കാണിക്കാതെ ഇരിക്കുന്നത് എനിക്ക് ഇഷ്ടമല്ല... ജോലി പെട്ടന്ന് കിട്ടണം.. എന്നിട്ട് വേണം രമേശേട്ടന്റെ കൂടെ.... ആ കല്യാണത്തിന് ഇക്കും മാഷ്ക്കും അനുപ്രിയ ക്കും ഒക്കെ വരണം..അതോണ്ട് പി. എസ്. സി ടെ കാര്യത്തിൽ no compromise. കേട്ടല്ലോ....

ദവിലോസെ പ്രൊജക്റ്റ്‌ ന്റെ ഭാഗമായി ഊരുകൾ വിസിറ്റ് ചെയ്യുമ്പോ പലപ്പോഴും ഞാൻ മിണ്ടാതെ ഇരിക്കുന്നത് എന്താ എന്ന് ചോദിച്ചില്ലേ.... ആ ചോദ്യമാണ് ഇതുവരെ എന്നോട് ചോദിച്ച ചോദ്യങ്ങളിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടമായത്.. ഒരു ഉത്തരം മാത്രമേ എനിക്കുള്ളൂ...എന്റെ മുഖത്തു എന്നൊന്നും വരാത്ത ഈ ചെറിയ പുഞ്ചിരി മാത്രം....

ഒരു കൊല്ലമെങ്കിലും വീട്ടിൽ നിൽക്കാൻ എനിക്ക് പറ്റിയിട്ടില്ല... എല്ലാം പറ്റും... മനസ്സിൽ വിചാരിക്കുന്ന എല്ലാം നടക്കും.... ഉള്ളിൽ ഒത്തിരി വിഷമം കൊണ്ട്നടക്കുമ്പോഴും എന്നും എപ്പോഴും ആരെയും ഒന്നുമറിയിക്കാതെ മുഖത്ത് ഈൗ ചിരി നിലനിർത്തുന്ന മായാത്ത നിലാവ് പൊഴിച്ചു കൊണ്ട് കുട്ടികളിൽ metrics ഉം set ഉം integration നും differentiation നും പഠിപ്പിക്കുന്ന ഇന്റെ പ്രിയപ്പെട്ട മാത്‍സ് ടീച്ചർക്ക് ജന്മദിനാശംസകൾ..❣️

ഇന്റെ H1D