വൈകുന്നേരം തലവേദന വരും കണ്ണാ... അതൊന്ന് എടുത്തു വെക്ക് നീ എന്നാ അമ്മയുടെ സംസാരം അലോസരപ്പെടുത്തികൊണ്ടിരിക്കുമ്പോൾ പല്ല് കടിച്ചു ഞാൻ അവിടെയിരുന്നു.
ടോക്കൺ M102 ആണ്.. ഡോക്ടർ നോക്കുന്നത് M009... എപ്പോഴാ വീട്ടിൽ പോവുക...
പാലക്കുളം ഗ്രൂപ്പ് ചായ കൊടുക്കുന്നുണ്ട്. ചായ കുടിക്കാൻ ഞങ്ങൾ നടന്നു. ഫ്രീ ചായ... നല്ല തിരക്കുണ്ട്. ഇവിടെ ഇങ്ങനെയൊരു സേവനം ചെയ്യാൻ തോന്നിയ ഇവരും ഇത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോയി കാണണം. ഞാൻ മനസ്സിൽ ഓർത്തു.
സാറേ..
ഞാനൊന്ന് ചുറ്റും നോക്കി... സാറേ ഇങ്ങള് എന്താ ഇവടെ... അല്ലപ്പാ ഇതാരാ ഷൈനോ...തിരിച്ചു നീ എന്താ ഇവിടെയെന്ന് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഞാൻ ചോദിച്ചില്ല. അവൻ തൊപ്പി വെച്ചിരുന്നു. എനിക്ക് ഒപ്പം അവനും ചായ വാങ്ങി. 2 ബിസ്‌ക്കറ്റ് കഴിച്ചു. മോൻ ഇപ്പൊ 9 ഇൽ അല്ലേ... ചോദിച്ചു. അല്ല ഇനി 10 ലേക്ക് ആണ്. ഞാൻ ബി. എഡ് ന് പഠിക്കുമ്പോ എക്സ്ലന്റ്റ് ട്യൂഷൻ സെന്ററിൽ ഞാൻ ക്ലാസ്സ് എടുത്തിരുന്നത് ഒത്തിരി പേർക്ക് അറിയുന്ന പരസ്യമായ രഹസ്യമാണ്. അന്ന് അവിടെ ആറാം ക്ലാസ്സിലേക്ക് മാത്‍സ് ട്യൂഷൻ വേണമെന്ന് പറഞ്ഞു വന്നിരുന്ന പയ്യൻ. മെല്ലെ മെല്ലെ അവൻ ട്യൂഷൻ വേണ്ടെന്ന് വെച്ച്. ഞാൻ കരുതി ഞാനൊക്കെ അല്ലേ.. പഠിപ്പിക്കുന്നത് അതുകൊണ്ടാവും ചെക്കൻ ട്യൂഷൻ പഠിപ്പ് നിർത്തിയത് എന്ന്..
പിന്നെ ഒരു ദിവസം ഞങ്ങൾ അറിഞ്ഞു... അവനു ക്യാൻസർ ആണെന്ന്.. ഞാനൊക്കെ സത്യം പറഞ്ഞ പേടിച്ചു പോയി.. ആ പയ്യൻ ആണ് ഇന്ന് എന്റെ മുൻപിൽ ഇങ്ങനെ നില്കുന്നത്..
അവൻ പണ്ടത്തെതിനെക്കാൾ ഉഷാർ ആണ്... കൗമാരം തലപൊക്കിയത് കൊണ്ട് എന്നേക്കാൾ ഉയരമുണ്ട്.. അവന്റെ വിശേഷങ്ങൾ കേട്ട് അവന്റെ ഉപ്പയുടെ വിശേഷങ്ങൾ കേട്ട് ഒക്കെ സമയം പോയത് അറിഞ്ഞില്ല...
ക്യാൻസർ.
അതെ.. ഞാൻ ഓർക്കുന്നുണ്ട്.. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവുമായ വിഭജനമാണ് ക്യാൻസർ. പൊതുവെ രണ്ട് തരത്തിൽ ഉണ്ട്... അവയെ പറ്റിയാണ് ഞാൻ വായിച്ചു കൊണ്ടിരുന്നത്. അതിനിടയിൽ ആണ് ഇവൻ വന്ന് കയറുന്നതും സംസാരിക്കുന്നതും എല്ലാം ഉണ്ടായത്.
ഇത് വന്നപ്പോൾ ചികിത്സാ ഒക്കെയായി കുട്ടിയുടെ 2 കൊല്ലം പോയെന്നും അവൻ സ്കൂളിൽ പോയില്ലെന്നും അധ്യാപകർ കുറെ സഹായിച്ചു എന്നൊക്കേ ഉപ്പ പറഞ്ഞു. ഇപ്പോ ഞാൻ പ്ലസ് ടു എത്തേണ്ടത് ആയിരുന്നു എന്നൊക്കെ നിരാശയോടെ അവനും പറഞ്ഞു. ഇപ്പോൾ ചെക്ക് അപ്പ് അല്ലെ ഉള്ളതെന്ന് ഞാൻ ചോദിക്കാൻ ഒരു കാരണം ഉണ്ടായിരുന്നു.
അവന്റെ കയ്യിൽ ലാബ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അയാളുടെ കയ്യിൽ എക്സ്റെ ഉണ്ടായിരുന്നു. ടെസ്റ്റ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു...
അമാന്തം വന്നൊരു മുഖവുമായി ഞാൻ അത് ചോദിച്ചപ്പോൾ ഇന്റെ കുട്ടിക്ക് മാറിയതാ.. പക്ഷെ വീണ്ടും വന്നു സാറേ എന്ന് പറഞ്ഞു.
ഞാൻ ഒന്നും മിണ്ടിയില്ല.. മാനസികമായി തകർന്ന് പോയൊരു പിതാവിനെ നോക്കി എന്താണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ ഒങ്കോളജീ വിഭാഗത്തിൽ വന്നിരിക്കുന്ന ഒത്തിരി രോഗികൾക്ക് മുന്നിലൂടെ ഞാനും ഷൈനും അങ്ങോട്ടും ഇങ്ങോട്ടുംപല ആവശ്യങ്ങൾക്കായി നടന്നു. കൂടെ അമ്മ ഉള്ളത് ഞാൻ മറന്ന് തന്നെ പോയിരുന്നു. അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഞാൻ ഓടി നടക്കുന്നതിനു ഇടയിൽ ഞാൻ ആ തൊപ്പി ഒന്ന് മാറ്റി നോക്കി. കണ്ണ് ഞാൻ മുറുക്കി അടച്ചു... ഇന്റെ കുട്ടിയുടെ മുടി മൊത്തം പോയിരിക്കുന്നു.
അവൻ സാറേ സർ ടെ തൊപ്പി ഞാൻ മാറ്റുകയാണ് എന്നും പറഞ്ഞു അവൻ എന്റെ തൊപ്പി മാറ്റി.. സാറും എന്റെ പോലെ ആയോ എന്ന് ചോദിക്കുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു...
കമ്പ്യൂട്ടർ സ്‌ക്രീനിൽ അമർത്തി ഒരു ക്ലാസ്സ് വെള്ളം ഞങ്ങൾ കുടിച്ചു. ഞാൻ അവനോട് ഒന്നും മിണ്ടിയില്ല... നന്നായി ഭക്ഷണം കഴിക്കാൻ പറഞ്ഞു...എന്റെ ഇൻസ്റ്റാഗ്രാം ഐഡി വേണമെന്ന് പറഞ്ഞപ്പോ അതിൽ ഫോളോ ആക്കി... ചെക്കൻ പെട്ടന്ന് തന്നെ ആശുപുത്രി വാസം അവസാനിപ്പിക്കും എന്നൊക്കെ പറഞ്ഞു ഞാൻ കുറെ സമാധാനിപ്പിച്ചു...
അവന്റെ ടോക്കൺ നമ്പർ ആയി. ഡോക്ടറെ കണ്ടു. ഒരു കുപ്പി ബ്ലഡ് കേറ്റാൻ എഴുതി... അവർ അതിനുവേണ്ടി നഴ്സിംഗ് റൂമിലേക്ക്പോയി...
സർക്കും ഇന്നേ പോലെ മുടി പോയ് ലെ... 😂😒ഇന്റെ കുട്ടിടെ ചോദ്യത്തിന് മുൻപിൽ ഞാനും ഒന്ന് പകച്ചു പോയ്..
ക്യാൻസർ ബാധിച്ചവരെ സമൂഹം നോക്കികാണുന്നത് ഒരു സഹതാപത്തോടെയാണ്. അങ്ങനെ കാണേണ്ട ആവശ്യം ഇല്ല... ആ അവസ്ഥയിലും അവരെ ചേർത്ത് പിടിക്കുക.. മാക്സിമം ആനന്ദം അവർക്ക് നൽകണം.. പകയുള്ള മുഴകൾ അവരെ കാർന്നുതിങ്ങുമ്പോൾ പണ്ട് എന്നോ അവർ നമ്മളോട് ചെയ്ത കുറ്റങ്ങളുടെ കണക്ക് നോക്കി ഇരിക്കരുത്. അവർക്കൊപ്പമിരുന്ന് സമയം ചിവഴിക്കുക. അവർക്ക് ഇഷ്ടമുള്ളത് ചെയ്യാൻ പ്രേരിപ്പിക്കുന്നത് നല്ലതായിരിക്കും.. കാൻസർ ചികിൽസിച്ചു നേരെയാക്കാൻ പറ്റുന്നത് ആണ്... മാറ്റി നിർത്താതെ ഇരിക്കുക.
ചുരുക്കി പറഞ്ഞാൽ ക്യാൻസർ കവർന്നെടുക്കുമ്പോൾ ചേർത്ത് പിടിച്ചേക്കണം മനുഷ്യരെ ന്ന്...