ഇവിടം ഒഴിയാൻ ഉള്ളതാണ്
ഇനിയങ്ങോട്ട് സമയം ഇല്ലല്ലോ..
ചുരുക്കം ചിലത് കൂടെപിടിക്കണം.
നന്മയുള്ളവ..
കൂടെപ്പിറപ്പ് പോലെയുള്ളവരെ.
അവരോടാ ഞാൻ ഒത്തിരി തർക്കി
ച്ചിട്ടുള്ളത്.
ശെരിക്കും
അണ്ണിയുടെ കടയിലെ നൈസ് എന്നും
വേണമെന്നുണ്ട്.
എനിക്ക് മരിച്ചു വീഴണം.
അഞ്ചിലൊ, ആറിലോ
ആ ക്ലാസ്സ്‌മുറിക്കുള്ളിൽ കുട്ടികൾ ഇല്ലാത്തൊരു അവധി ദിവസം
എനിക്ക് മരിച്ചുവീഴണമെന്നുണ്ട്.
അത് കുഴഞ്ഞു വീണായിരിക്കണം.
ഞാൻ ഒത്തിരി വെള്ളം കുടിച്ചിട്ട് ഉണ്ടാവണം
എന്റെ പ്രിയപ്പെട്ടവർ എനിക്കും ചുറ്റുമുണ്ടാവണം.
അവർക്കൊപ്പമിരുന്നു സംസാരിച്ചു നിലം പതിക്കണം.
എന്റെ വണ്ടി അന്ന് സങ്കടപെടും.
എൻറെ കാലുകൾ സന്തോഷിക്കും.
എന്റെ പുസ്തകങ്ങൾ കത്തിക്കപ്പെടും.
എന്റെ ബന്ധങ്ങൾ അമാന്തിക്കും
എൻറെ ഉറ്റവർ ആരുമുണ്ടാവില്ല.
എന്റെ ജീവനറ്റ ശരീരത്തിന്
ചുറ്റും എന്റെ പുസ്തകങ്ങളെ വെക്കണം.
വിളക്ക് കത്തിക്കരുത്.
പുസ്തകം വിളക്കാണ്.
ഞാൻ വെളിച്ചം പകർന്നത് അവയിലൂടെയാണ്.
എന്റെ കാലിന് അടിയിൽ ഐസ് വെക്കണം.
അവസാനം കൂട്ടിയിട്ട് കത്തിക്കണം.
ആ അവധിക്കാലം ആയത്കൊണ്ട്
അധികമാരും അറിയില്ല.
അതേയ്. അറിയില്ല.
ഇവിടം ഒഴിയാൻ ഉള്ളതാണ്.