ലോക്ക് ഇൻ *ടു*ഇന്റർവ്യൂ 🥳

കരഞ്ഞുകലങ്ങിയ രാത്രിക്കിപ്പുറത്ത് റോഡിനരുകിലെ മാവിലെ പഴുത്ത മാങ്ങകൾ കണ്ണിൽ കണ്ടുണർന്നദിനം. സ്ഥിരം പല്ലവികൾ ഇന്നുണ്ടായിരിരുന്നില്ല. ഞാനെന്റെ കൈപുസ്തകം നോക്കി ഇന്റർവ്യൂ ഷെഡ്യൂളുകൾ മനസിലാക്കി. ഒരു ദിവസത്തെ അധ്യാപനം കൊണ്ട് നടുനിവർത്താൻ കഴിയാതെ പോയ നഫീസ ക്ക് ഒരു കൂട്ടെന്നോണം ആവേശത്തിൽ എടുത്ത തീരുമാനമായിരുന്നു, ഇന്നത്തെ ചുരം കയറലും തുടർന്ന് ഉണ്ടായ സംഭവങ്ങളും... പല്ല് തേക്കാൻ കോൾ ഗെറ്റ് അന്വേഷിച്ചപ്പോൾ ചുമലിലെ ദാരിദ്ര്യത്തിന്റെ മടക്കുകൾ എന്നെ നോക്കി പുഞ്ചിരിച്ചു. അമ്മയുടെ പേഴ്സ് തപ്പി ലിസ്റ്റുമായി കടയിലേക്ക്... മുന്നിലേക്ക് നടക്കുമ്പോൾ ഞാനോർത്തു എന്തിനാ ഞാൻ നടന്ന് പോവുന്നത്? വണ്ടിയുടെ കീ എടുക്കലും സ്റ്റാർട്ട്‌ ആക്കുന്നതും മുന്നോട്ട് പായിക്കുന്നതും ഒക്കെ സിനിമ സ്റ്റൈലിൽ നടന്നെങ്കിലും ഷിഫാന യുടെ കാലിൽ കൊണ്ട് വണ്ടിയിടുമെന്ന് കരുതിയില്ല... ഭാഗ്യം അവൾക്ക് ഒന്നും പറ്റിയില്ല എന്നൊരു ആശ്വാസത്തിൽ മുന്നിലേക്ക് ഒരിക്കെ തള്ളിയിട്ട വണ്ടിയെ ഓൺ ആക്കി കട വരെ എത്തിച്ചപ്പോഴേക്കും വണ്ടികളുടെ വികസനകഥ ജയമുകുന്ദൻ മാഷ് പറഞ്ഞത് പൂർണമായി ഞനോർത്തു... സാധനം വാങ്ങി വീട്ടിൽ വന്ന് ചായയും പുട്ടും കഴിച്ചു, പോയി കുളിച്ചു... എന്തോ മറന്നെന്ന ഓർമപ്പെടുത്തൽ നടത്താൻ അമ്മ മറന്നില്ല..

പൊട്ടിക്കാത്ത കോൾ ഗേറ്റ് എന്നെ നോക്കി പല്ലിളിച്ചു.
ഉണ്ടായ നാണക്കേട് മറച്ചുവെക്കാൻ ഒന്നും ചെയ്യാൻ കഴിയില്ലെന്ന ബോധത്തിൽ പല്ല് തേച്ചു.. കുട്ടപ്പനായി പുറത്തു ഇറങ്ങുമ്പോൾ സമയം 9.36...

വീണ്ടും വണ്ടി എന്നെ മാടിവിളിച്ചു.. പക്ഷെ അവന്റെ ചിരി എന്നെ അപകടത്തിലേക്ക് എത്തിക്കുമെന്ന ധാരണ എൽ. കെ. ജീ യിൽ പഠിക്കുന്ന ഇഷമോൾ ക്ക് കൂടെ ഉണ്ടായിരുന്നു... ഓള് വന്ന് കണ്ണേട്ടാ... ഈ ഫയൽ എനിക്ക് തരുമോ എന്ന്...
ഇതുപോലെ ഒരു ഫയൽ എനിക്കും വേണം കണ്ണേട്ടാ എന്ന് പറയുമ്പോൾ എന്തിനാ... സർട്ടിഫിക്കറ്റ് തൂക്കി ഒരു ജോലി തരുമോ എന്നാ ചോദ്യം ചോദിക്കാൻ ആവുമെന്ന് മനസ്സിൽ കരുതി..
ആ കുഞ്ഞു മുഖം ചേർത്ത് പിടിച്ചു ഒരു സെൽഫി പാസ്സ് ആക്കി... ഓട്ടോ യിൽ അവളെ കേറ്റിവിട്ട് ഞാനൊരു ഓട്ടോയും പിടിച്ചു മണ്ണാർക്കാട് എത്തിയപ്പോ 10.09 ആയിരുന്നു... ഡ്രൈവർ ചേട്ടൻ ബസ് എടുത്തു... ഒരു ഫോട്ടോ സ്റ്റാറ്റ് എടുക്കാൻ ഉണ്ടെന്ന് പറഞ്ഞും, ഒരു 2 മിനുട്ട് നിർത്താൻ പറഞ്ഞു കെഞ്ചി... സാഹചര്യങ്ങൾ അല്ലെ മനുഷ്യനെ പലതും പഠിപ്പിക്കുന്നത്. ബസ് ലിൻഷാ മെഡിക്കൽസ് കടക്കുന്നു... പിന്നാലെ ഞാനും.. ഓടി ഓടി കിതപ്പ് സഹിക്കാതെ ബസിൽ കേറി... കണ്ടക്ടർ എന്നെ നോക്കി ചിരിച്ചു.. ബാക്കിലെ സീറ്റിൽ ഇരുന്ന് 5,6,7 ലെ പാഠം പുസ്തകം തലോടി... ചുരം കയറുമ്പോൾ ആ തണുത്ത കാറ്റിൽ ചെറുതായി ഒന്ന് കണ്ണടഞ്ഞു.. ചുരം കേറുമ്പോൾ പതിവായി വരുന്ന ഈ മയക്കം എന്തൊരു സുഖമാണെന്ന് ഒത്തിരി വട്ടം ചുരം കേറിയവർക്ക് മാത്രം അനുഭവിക്കാൻ സാധിക്കുന്ന കുടിലതയുടെ മന്ത്രമാണെന്ന് ഒരിക്കെ വർക്കി പറഞ്ഞത് ഓർത്തങ്ങനെ ഇരുന്ന്...

ബസ് പാക്കുളം എത്തുന്നു.. കുറച്ചു നേരം നിർത്തിയിട്ട ബസ് നേ ലക്ഷ്യമാക്കി സാറേ എന്നൊരു വിളി... മെല്ലെ ഞാൻ അത് എനിക്ക് നേരെയുള്ള അബാ ണെന്ന് മനസിലാക്കി.

കാർത്തിക.
കാർത്തു... എന്താ ഇവിടെ എന്ന് ഞാൻ തിരിച്ചു ചോദിച്ചു... എം. ആർ. എസ് ഇൽ ഉണ്ടായിരുന്നപ്പോൾ എന്നെ ഒത്തിരി തവണ അത്ഭുതപെടുത്തിയ കുട്ടിയാണ് കാർത്തിക. ചിക്കൻ പോക്സ് അതിന്റെ മൂർദ്ധന്യത്തിൽ വന്നിട്ട് അത്ഭുതകരമായി രക്ഷപെട്ട കാർത്തിക എന്നെ മറന്നു കാണുമെന്നു വിചാരിച്ചതാ. പക്ഷെ അവൾ എന്നെ മനസിലാക്കി... എന്റെ പേര് കൂട്ടി വിളിച്ചു..
ഇതിലും വലുത് ഇന്നത്തെ ദിവസത്തെ മധുരമുള്ളതാക്കില്ല...
അഗളി സ്കൂളിൽ എത്തി.. മുന്നിലുള്ള 21 പേർക്ക് ശേഷം ഞാൻ പേര് എഴുതി. എനിക്ക് ശേഷവും ഒരു 2 പേർ.. ഞാനും നഫീസയും പോയി ഭക്ഷണം കഴിച്ചു..അവൾ വീട്ടിൽ പോയി... ഞാൻ അവിടെ നിന്നു.. ഒരു 3 മണിയോടെ കാലാവസ്ഥ മാറാൻ തുടങ്ങി. തണുപ്പ് സഹിക്കാൻ പറ്റാതെയായി...
തണുത്തു വിറച്ചു ഇന്റർവ്യൂ പാനലിന്റെ മുൻപിൽ 5.01 ന്, തിരിച്ചു ഇറങ്ങുന്നത് 5.24 ന്... അത്രയും നേരം ഞങ്ങൾ എന്താണ് സംസാരിച്ചത് എന്നറിയില്ല.. എങ്കിലും ഇന്നത്തെ ഇന്റർവ്യൂ വെറുമൊരു പ്രഹസനം ആയിരുന്നില്ല... ക്ലാസ്സ്‌ എടുപ്പിച്ചു. ജീവിതത്തിൽ ആദ്യമായി ഗണിതത്തിലെ സംഖ്യാശ്രണികൾ ഞാൻ ക്ലാസ്സ്‌ എടുത്തു. അതും ക്രിയാത്മക വിദ്യാഭ്യാസത്തിന്റെ തത്വങ്ങൾ പൂർണമായും കൂട്ടിയോജിപ്പിച്ചു എടുത്തപ്പോൾ 2 മാസത്തിനപ്പുറമാണ് ഞാൻ മനസ്സ് അറിഞ്ഞൊരു ക്ലാസ്സ്‌ എടുക്കുന്നത് എന്ന സന്തോഷം എന്റെ കണ്ണിൽ വെള്ളം നിറയിച്ചു... ആ സമയത്ത് ഒരു കുട്ടിപോലും ക്ലാസ്സിൽ ഉണ്ടായിരുന്നില്ല. പക്ഷെ എനിക്കുമുൻപിൽ ഒത്തിരി കുട്ടികൾ ഉണ്ടായിരുന്നു... ഒരു ഫ്ലോയും തെറ്റാതെ ഞാൻ ക്ലാസ്സ്‌ എടുത്തു. തുടർന്നും ഒത്തിരി ചോദ്യങ്ങൾ ചോദിച്ചു. കുട്ടികൾ പഠിക്കേണ്ടത്, അധ്യാപകരുടെ ആവശ്യമാണെന്ന് ഞാൻ പറഞ്ഞത് പഠിച്ച എത്തിക്സും താല്പര്യവും ചൂണ്ടിയാണ്... ഒരു മടുപ്പുമില്ലാതെ പാനലിലെ അധ്യാപകരോട് താങ്ക്യു പറഞ്ഞു ഇറങ്ങുമ്പോൾ ചുരത്തിലെ കാണാൻ പോവുന്ന വിസ്മയങ്ങൾ മാത്രമായിരുന്നു... അതെ.. ആ ചുരം എനിക്ക് വെള്ളമൂടിയ പച്ചയുയുടുപ്പുകളെ കാണിച്ചു തന്നു.. ഈ പാട്ടും തണുപ്പും, അതിലേറെ വാട്സാപ്പ് ലെ ഈ എഴുതാനുള്ള എന്റേതായ ഇടവും മതി എനിക്ക്, എന്റെ ലോകത്തെ കെട്ടിപടുക്കാനും പഠിക്കാനുമെന്ന തിരിച്ചറിവിൽ തിരിച്ചു വീട്ടിലേക്ക്...

@സുബിൻ. കെ

ഇന്റെ H1D