ആറ്റിട്ടുഡിനൽ ഇഷ്യൂ ബാധിക്കാത്ത ഒരാൾ മതി... ഒരാൾ മാത്രം.








വളരെ അപ്രതീക്ഷിതമായാണ് ഞാൻ പുതുർ സ്കൂളിന്റെ ഫേസ്ബുക്ക് പേജ് കാണുന്നത്... മുൻപ് വിദ്യാലയത്തിൽ പഠിപ്പിച്ച അധ്യാപിക സ്കൂളിലെ എസ്. പി. സി ക്യാമ്പ് സന്ദർശിക്കാൻ എത്തിയ വിശേഷങ്ങൾ 6 മണിക്കൂർ മുൻപ് പങ്കുവെച്ച പോസ്റ്റ്‌... പെട്ടന്ന് ഫേസ്ബുക് സ്വയം അപ്ഡേറ്റ് ആയി...
ഞാനറിയാതെ എന്റെ മുഖത്ത് ചിരി പടർന്നു.... ഇലകൾ നോക്കി ഗ്രാഫ് പേപ്പറിൽ അവരത് വരയ്ക്കുന്നു... ഇലകളെ പകർത്തി വരയ്ക്കുന്ന കാഴ്ച..
ശാസ്ത്ര പരീക്ഷണങ്ങളെ ക്ലാസ്സ്‌റൂമിൽ എത്തിച്ച കാഴ്ച... ആ ബീക്കറുകളിൽ അവർ മഞ്ഞയും ചുവപ്പും ദ്രാവകം നിറച്ചു വെച്ചിരിക്കുന്നു... പരീക്ഷണം എന്തിനെ പറ്റിയുള്ളതാണെന്ന് മനസിലായില്ല... എങ്കിലും കുട്ടികൾ തങ്ങളുടെ ക്ലാസ്സ്‌ മുറിയിൽ സാമഗ്രികൾ ഉപയോഗിച്ച് ചെയ്തതിന്റെ കാഴ്ചകൾ....

രണ്ട് കാര്യങ്ങളാണ് മനസിലേക്ക് ഓർമ വന്നത്..
ഏറ്റവും ആദ്യത്തേത്, സയൻസിനെ നെഞ്ചോട് ചേർക്കുന്ന ഒരു അദ്ധ്യാപകൻ പുതുർ ട്രൈബൽ ഹൈസ്കൂളിൽ ജോയിൻ ചെയ്തതിന്റെ മികവ്.

മികവ് ആണെന്ന് ഞാൻ പറയുന്നില്ല... അട്ടപ്പാടി മേഖലയിലെ അട്ടപ്പാടിയിൽ തന്നെ പഠിപ്പിക്കുന്ന ഒരു സയൻസ് അധ്യാപികയോട് ഒരിക്കൽ നിങ്ങൾ പരീക്ഷണം ചെയ്യിക്കുന്നതോ, കുട്ടികൾക്ക് ശാസ്ത്ര പോഷിണി യുടെ അവസരങ്ങൾ തുറന്ന് കൊടുക്കുന്നതോ കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അവർ എന്നോട് പറഞ്ഞ മറുപടി ഞാൻ ഇന്നും ഓർക്കുന്നുണ്ട്.. അവർക്ക് പരീക്ഷണം കാണിച്ചു കൊടുത്തിട്ടു കാര്യമില്ല എന്ന്.. കാരണം അവർക്ക് അതറിയില്ല എന്ന്...

ട്രൈബൽ കുട്ടികൾ അല്ലെ എന്ന്. ട്രൈബൽ കുട്ടികളാണ് ടീച്ചർ ഈ സ്കൂളിൽ, അവർക്ക് മുന്നിലോട്ട് ഇവരുടെ സയൻസ് അദ്ധ്യാപകൻ പരീക്ഷണ നീരിക്ഷണം നടത്തി സയൻസ് ഡയറി യിൽ എഴുതിക്കുന്ന കാഴ്ചയാണ്... അവരുടെ മുഖത്തെ തെളിച്ചം നോക്ക്... താല്പര്യം നോക്ക്... അധ്യാപകർ കാണിച്ചു കൊടുത്താൽ മാത്രമേ തന്റെ മുന്നിലുള്ള കുട്ടികൾ പഠിക്കു എന്നും, അയാളുടെ പാത പിന്തുടരുവെന്നും എന്തുകൊണ്ട് ആ അധ്യാപിക മനസിലാക്കുന്നില്ല എന്ന് ഓർക്കുമ്പോൾ, ആറ്റിട്യൂഡിനൽ ഇഷ്യൂ എന്ന് പേപ്പറിൽ എഴുതി ഞാൻ മാറി നിൽക്കും.

രണ്ടാമതായി, പുടുർ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ, നിരന്തരം ഒരു അടിക്കുറിപ്പോടെ ഫേസ്ബുക് പേജിൽ വന്നാൽ സമൂഹ മാധ്യമത്തിലൂടെ സ്കൂൾ പ്രശസ്തമാവും. പഠന സംബന്ധിയായ കാര്യങ്ങൾക്ക് കുട്ടികളും അധ്യാപകരും പരിശ്രമിക്കുന്നത് സമൂഹ മാധ്യമത്തിലൂടെ പുറത്ത് കൊണ്ടുവരുമ്പോൾ ട്രാൻസ്പരന്റ് ആയൊരു ഇമേജ് വിദ്യാലയത്തിനു വരും. അത് ഒരുപക്ഷെ വിദ്യാലയത്തിന്റെ വികസനത്തിൽ ഒരു നാൾ വഴി ആവും.ഉയർന്ന ഉദ്യോഗസ്ഥരും മറ്റും സ്കൂൾ തല പ്രവർത്തനങ്ങൾ അറിയുമ്പോൾ നിരന്തരഉജ്ജ്വല സാഹിത്യം നിർമിക്കാൻ സാധിക്കും...

@സുബിൻ. കെ.

ഇന്റെ H1D