ഈ ഋതുവിലെ വസന്തങ്ങൾക്ക് മുന്നോട്ട് എന്നല്ലാതെ മറ്റെന്ത് വിളിക്കണം ഞാൻ? ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും പ്രൊഫഷണൽ ജീവിതത്തിൽ ഇങ്ങനെയൊരു സുഹൃത്തിനെ കിട്ടുന്നത്...കണ്ട് പഠിക്കാനും തിളച്ചു നിൽക്കുന്ന ഊർജ സ്രോതസ്സിന്റെ ഉറവിടമറിയാനും ഞാൻ കാണിക്കുന്ന ഒരു കൗതുകമുണ്ട്, ഒരുപക്ഷെ ഈ ചെറിയ ഇടവേളകളിൽ മറ്റാർക്കും കാണാത്ത, മറ്റാരിലും ഞാൻ കാണാത്ത പ്രത്യേകതകളുടെ ഭൂമിയാണ് നീയെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. നിഖിൽ ഏട്ടന്റെ സംസാരങ്ങളിൽ തെളിഞ്ഞു നിന്നിരുന്ന നീമ എന്നൊരു വാക്കിനെ എനിക്ക് പരിചയമുണ്ടായിരുന്നു അന്ന്.എം. ആർ. എസ് ലെ എം. സി. ആർ. ടി പോസ്റ്റിൽ ഇന്റർവ്യൂ കാർഡ് വന്നിട്ടുണ്ട് എന്നതിൽ നിന്ന്,നിഖിൽ ഏട്ടന്റെ സുഹൃത്ത് ആണെന്നും, അയാൾക്ക് എന്താണ് എം. സി. ആർ. ടി എന്ന് പറഞ്ഞുകൊടുക്കുമോ എന്ന് ചോദിച്ചു എനിക്ക് വന്നൊരു സന്ദേശ ശബ്ദത്തിൽ നിന്നും ഞാൻ എന്റെ ഡ്രൈവിംഗ് വണ്ടി നിലത്തിട്ടതും ഒരു നിലാവ് എന്ന നിലയിൽ ഫോൺ എടുത്തു വോയിസ് റെക്കോർഡ് അയക്കുന്നതും ഒക്കെ വളരെ പെട്ടന്നായിരുന്നു... ഏതോ ഒരു ഞായറാഴ്ച കില യിലെ അനിമേറ്റർ ഇന്റർവ്യൂവിന് ഇതാണ് നീമയെന്ന് പരിചയപെടുത്തുന്ന നിഖിൽ ഏട്ടനെ നോക്കി വലിയ പരിചയമൊന്നും കാണിക്കാത്ത ഇയാളുടെ മുഖത്തേക്ക് ഒരു ചിരി ചിരിച്ചു പോയ ഞാൻ, പിന്നീട് ആനക്കട്ടി യിൽ നിന്നും ഷോളയൂർലേക്കുള്ള യാത്രക്കിടയിലാണ് ഇയാളെ വീണ്ടും കാണുന്നത്. ഒരുപക്ഷെ ഒരു ലാഘവവും കൂടാതെ ഇന്റർവ്യൂവിന് പോവുന്ന രണ്ട് സുഹൃത്തുക്കൾ.... നീമയും നസീഫയും... അവർക്കിടയിൽ ഇടിച്ചു കയറി മൂന്നാമൻ ആവാനുള്ള ഒരു ചെറിയ തത്രപ്പാട് ഞാൻ അന്ന് കാണിച്ചിരുന്നോ എന്നൊരു സംശയം ഇന്നെനിക്ക് തോന്നുന്നുണ്ട് ... ഷോളയൂർ സ്കൂളിന്റെ ഗേറ്റ് കടന്ന് ഇന്റർവ്യൂ ന് വേണ്ടി ഉള്ളിലേക്ക് പോവുമ്പോൾ പൊട്ടി പൊളിഞ്ഞ ജനലുകളും വാതിലുകളുമുള്ള സ്കൂളിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് ചെറുതായെങ്കിലും ഞങ്ങൾക്കിടയിൽ അന്നൊരു സംസാരം കടന്ന് വന്നിരുന്നു..ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു സ്കൂളിലെ അങ്കണത്തിൽ നടക്കുന്ന അസംബ്ലി യിൽ കുട്ടികളും കുട്ടികളുടെ അവസ്ഥയും കണ്ട് കണ്ണ് നിറഞ്ഞൊരു ഞാനുണ്ടായിരുന്നു.പൊതുവെ ഇന്റർവ്യൂകൾക്ക് പോവുമ്പോൾ വഴിയിൽ നിന്നും പരിചയപ്പെടുന്ന ആളുകളുടെ കണ്ണിൽ ഞാൻ കാണുന്ന ഒരു പേടിയുണ്ട്.ഇയാൾ കാരണം എന്റെ അവസരം നഷ്ടപ്പെടുമോ എന്നൊരു വേണ്ടാത്ത ഭയം. എന്നാൽ ഇയാളിൽ ഞാൻ അങ്ങനെയൊരു ഭയമോ പേടിയോ കണ്ടില്ല... ചുവന്ന ഗുൽമോഹറിൽ, അവൾ വാങ്ങി തന്ന ബിസ്ക്കറ്റിൽ,ചായയിൽ ഉഴുന്ന് വടയിൽ വിശപ്പ് മാറ്റിയ എന്നെ ഞാനോർക്കുന്നു.അന്ന് മണ്ണാർക്കാട് എത്തുന്ന വരെ എന്റെ വയറ്റിലേക്ക് എത്തിയത് അത് മാത്രമായിരുന്നു. ഈ രണ്ട് സൗഹൃദങ്ങൾ വാങ്ങി നൽകിയ ചൂടുള്ള ഉഴുന്ന് വട കഴിക്കാൻ തമിഴ് നാട് വരെ പോയ ഒരു സൗഹൃദത്തിന്റെ കഥയുണ്ട് ഞങ്ങൾക്ക് ഓർക്കാൻ. ഒരുപക്ഷെ ഞാൻ നടന്നുകൊണ്ട് കേരളം കടന്ന് തമിഴ് നാട്ടിൽ പോയത് അവൾക്കൊപ്പമായിരുന്നു. അവൾക്ക് ഒപ്പം.... ഷോളയൂർ സ്കൂൾ മുറ്റത്തു നിന്ന് ഞാൻ കൊടുത്ത ചുവന്ന ഗുൽമോഹറിനെ കൈകളിൽ പിടിച്ചു ആനക്കട്ടി യിൽ നിന്നും തമിഴ്നാട് വരെ പോയ നിന്നെ ഞാൻ വളരെ കൗതുകത്തോടെയാണ് അന്ന് നോക്കിയത്. പിന്നീട് ഇന്റർവ്യൂകളിൽ പങ്കെടുത്തു പങ്കെടുത്തു സൗഹൃദത്തിന്റെ പച്ച തുരുത്തിൽ എത്തിപ്പെട്ട മറ്റൊരു കഥയും നമ്മളിലുണ്ടെന്നു ഞാൻ മനസിലാക്കുന്നു.
ജീവിതത്തിന്റെ ഇങ്ങേ അറ്റത്തു താൻ ചെയ്യുന്ന വലിയൊരു സാമൂഹ്യ പ്രവർത്തനമുണ്ട്, അതെ മറ്റാരും കേൾക്കാതെ വേണമെങ്കിൽ ഞാൻ പറയും അതൊരു രാഷ്ട്രീയപ്രവർത്തനമാണ്.. അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗം ജനതയ്ക്കിടയിൽ വിദ്യഭ്യാസത്തിന്റെ മൂല്യങ്ങൾ ഒട്ടും ചോർച്ചയില്ലാതെ ചേരുന്ന ചേർപ്പുകളിൽ അണിയിക്കുന്ന, അറിയിക്കുന്ന നീമ , നിന്നിൽ ഞാൻ കാണുന്ന വലിയൊരു സാമൂഹ്യ -രാഷ്ട്രീയ പ്രവർത്തനം.ഒരു ജനതയെ വാർത്തെടുക്കുന്ന പ്രവർത്തനം... ഒരുപക്ഷെ നീ നീ ആവുന്ന ഇടം അതായിരിക്കാം... 2018 മുതൽ ഞാൻ മുന്നോട്ടിലുണ്ട്... അവിടം മുതൽ ആ കുട്ടികളുടെ അമ്മയും അച്ഛനുമായി നിനക്ക് നിൽക്കാൻ കഴിഞ്ഞുവെന്ന് കേൾക്കുന്ന ഞാൻ വല്ലാത്തൊരു സന്തോഷത്തിലാണ് ഇന്നിന്റെ ഇന്നേ ഞാൻ നിന്നോട് ചേർത്തു വെക്കുന്നത്.നിന്റെ ചുവടുകൾ ആർക്കും വേണ്ടാത്തവരെന്ന് മുദ്രകുത്തിയ ഒരു വിഭാഗം കുട്ടികളുടെ സാമൂഹ്യ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടിയാണെന്ന് മനസിലാക്കുമ്പോൾ ഇതിലും വലിയ മറ്റെന്ത് ഈ ഭൂമിയിൽ ഇയാൾക്ക് ചെയ്യാൻ സാധിക്കുമെന്ന് ഞാൻ ആലോചിച്ചു പോവുന്നുണ്ട്. നിനക്കൊപ്പം ഷോളയൂരിൽ ഇന്റർവ്യൂവിന് വന്ന സമയത്ത്, അനുഷ മോളും കാളിയമ്മയും മൊക്കെ നിന്നോട് വന്ന് സംസാരിക്കുന്നത് ഞാൻ കണ്ടിരുന്നു.. ഷോളയൂർ സ്കൂളുമായി ഒരു ആത്മബന്ധവും ഇല്ലാത്ത നിനക്ക് എങ്ങനെയാണ് ഈ കുട്ടികളെ ഇത്ര പരിചയമെന്ന് ഞാൻ ആലോചിച്ചിരുന്നു. ഒരു രണ്ടര കൊല്ലത്തിന്റെ ആത്മബന്ധം എനിക്കാകുട്ടികളുമായി ഉണ്ടെന്ന് നീ പറയുമ്പോൾ അവരുടെ ഓരോ കുട്ടിയേയും പഠിച്ചെടുത്ത ഒരാളുടെ സന്തോഷത്തിലും ആത്മവിശ്വാസത്തിലും ഒരു നല്ല അധ്യാപിക എന്നതിൽ അപ്പുറം എനിക്ക് കാണാൻ കഴിഞ്ഞത് നല്ലൊരു സാമൂഹ്യ പ്രവർത്തകയെയാണ്... നീമയിൽ ഞാൻ വല്ലാത്തൊരു വ്യക്തി പ്രതിഭ കാണുന്നുണ്ട്. എവിടെയും വെട്ടി തുറന്നു അഭിപ്രായങ്ങൾ പറയുമ്പോൾ ഓരോ മിനുട്ട് കഴിയുംതോറും വെട്ടി തുറക്കുന്ന ഐഡിയകളുടെ കൂഭാരത്തിലും വളരെ വരച്ചത് എന്ന് തോന്നിക്കുന്ന തീരുമാനങ്ങളിലും ആ കൊച്ച് പെൺകുട്ടിയുടെ പാഠവം ഞാൻ വല്ലാണ്ട് നോക്കി നിന്നിട്ട് ഉണ്ട്. ഒരുപക്ഷെ അനാദിയായ പലവകകൾ തലച്ചോറിൽ ഒരു ബിരിയാണി ഒരുക്കുന്ന മട്ടിൽ പരിചയക്കാരിൽ വളർന്നു പന്തലിച്ച നീമയെ ആൽഫ്രഡ് വെഗ്നർ ടെ വൻകരാ ഭൂവിസ്ഥാപന സിദ്ധാന്തവുമായി താരതമ്യപെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു വലിയ പന്തലാസ പോലെ അട്ടപ്പാടിയിലെ കുട്ടികൾക്ക് ഇടയിലും ഇവിടെത്തെ വിദ്യാഭ്യാസ മേഖലയിലും തളക്കപ്പെട്ടു പോവേണ്ട ഒരാൾ മാത്രമാണോ നീമ റോയ് എന്ന് എനിക്ക് കില യിലെ മീറ്റിംഗുകൾക്ക് ഇരിക്കുമ്പോൾ തോന്നാറുണ്ട്? അങ്ങനെയുള്ള ഒരാൾ അല്ല.. പക്ഷെ വളർന്നു വലുതായ ഇടപഴകിയ സാഹചര്യങ്ങൾ, പ്രവർത്തനത്തിന്റെ വലിയ സാങ്കേതിക സാഹചര്യങ്ങൾ മുന്നിൽ ഇട്ട് തരുമ്പോൾ എങ്ങനെയാണ് ഞാൻ ഇവിടം വിട്ട് മറ്റൊരു കിളി കൂടിലേക്ക് ചെക്കേറുന്നത് എന്നൊരു ചിന്ത നിന്നിൽ ആരുമറിയാതെ കടന്ന് കൂടിയിട്ട് എന്നൊരു അവലോകനവും എനിക്കുണ്ട് താനും. പക്ഷെ താൻ സിവിൽ സർവീസ് എഴുതേടോ എന്നൊരു അഭിപ്രായം എനിക്കുണ്ട്. എനിക്ക് തോന്നുന്നു അതിൽ തനിക്ക് അട്ടപ്പാടി മേഖലയിലെ വിദ്യാഭ്യാസ രീതികളിൽ ഒത്തിരി കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്ന്... അല്ലെങ്കിൽ ഒരു പബ്ലിക് പോളിസി ഉണ്ടാക്കുന്ന ഒരു നയതന്ത്ര വിദ്ഗധ യോ മറ്റോ ആയി താൻ മാറുമ്പോൾ താൻ ഇടപഴകുന്ന മേഖലകളിൽ കിട്ടുന്ന സ്വാതന്ത്ര്യ സമത്വ സമഭാവനകൾ ഉണ്ട്.അതിൽ വല്ലാത്തൊരു സാധ്യത നിന്നിൽ ഞാൻ കാണുന്നുണ്ട്.
എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു അനിമേറ്റർ എന്ന കോണിൽ നിന്ന് മാത്രം നിന്നെ കാണാൻ എനിക്ക് തോന്നുന്നില്ല. അതിനേക്കാൾ തന്നിലേക്ക് അടുപ്പിക്കുന്ന മറ്റെന്തോ വിശേഷങ്ങൾ നമ്മൾക്കിടയിൽ ഉണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ട് ഉണ്ട്. സ്വന്തം കാലിൽ നിൽക്കാൻ കുട്ടികളെ പഠിപ്പിക്കുന്ന ജൻഡർ പ്രശനങ്ങൾക്ക് സ്വയം കാര്യങ്ങൾ ആസൂത്രണം ചെയ്തും സ്വയമൊരു ഉത്തരമായി മാറുന്ന നീമ ചെയ്യുന്ന സാമൂഹ്യ പ്രവർത്തനത്തിന്റെ മൂന്നിൽ ഒന്നുപോലും എനിക്ക് ചെയ്യാൻ സാധിക്കാറില്ല... ഒരുപക്ഷെ അത് അങ്ങനെയാണ്... താൻ വൈകാതെ കെ. ടെറ്റ് എഴുതണം. സി. ടെറ്റ് എഴുതണം. നെറ്റ് ന് വേണ്ടി കാര്യമായി നോക്കണം.. സിവിൽ സർവീസ് എഴുതണം... അല്ലെങ്കിൽ പി. എസ്. സി പരീക്ഷകളിൽ കാര്യമായ ഒരു ശ്രദ്ധ കേന്ദ്രികരിക്കണം. കാരണം തന്റെ കഴിവുകൾ തന്നിൽ മാത്രം ഒതുങ്ങേണ്ടത് അല്ല. അതെ അങ്ങനെ ഇരിക്കുമ്പോൾ ഈ വൈകുന്നേരത്ത് ഇയാളെ ഞാൻ മറ്റെന്ത് വിളിക്കണം... ഈ ഋതുവിലെ വസന്തങ്ങൾക്ക് മുന്നോട്ട് എന്നല്ലാതെ മറ്റെന്ത് വിളിക്കണം...അത്ഭുതങ്ങളും കൗതുകവുമായി അതിരുകൾ ഇല്ലാണ്ട് മുന്നോട്ട് കുതിക്കുന്ന പ്രൊഫസർക്ക് ജന്മദിനാശംസകൾ
@സുബിൻ. കെ