എന്റെ പേനയിലെ ചുവന്ന മഷി.

എന്റെ പേനയിലെ ചുവന്ന മഷി  .
ആ പേപ്പർ കഷ്ണത്തിൽ ഞാനെഴുതി
പൂജ്യം..
ഒരു പുച്ഛം കലർന്ന ചിരിയും
എതിർപ്പ് നീണ്ട കലയും കളപോലെ..
പുറം തിരിഞ്ഞു നോക്കിയപ്പോ
ജനലിനുള്ളിലൂടെ ഞാൻ കണ്ട്,
ഊതി വലിക്കുന്ന ഓനെ.
സിഗരറ്റ്... ടീച്ചറെ സിഗ...
എന്റെ ചുവന്നമഷി പേന
വിലയോടിഞ്ഞു തൂങ്ങി.
നീണ്ട ബെല്ലിന്റെ റിങ്
മനസില്ലമനസോടെ ക്ലാസ്സിലേക്ക് പോയ എന്നെ നോക്കി
ഞാനൊന്നും ചെയ്തില്ലെന്ന അരുൾ.
ഒന്നും മിണ്ടാതെ ബോർഡിൽ
അരിത്മെറ്റിക് മീൻ എന്നെഴുതി.
കൂട്ടനറിയാത്ത, ഗുണിക്കാൻ അറിയാത്ത
ഒരുകൂട്ടം കലകളെ നോക്കി
കളയേത്, എന്നറിയാതെ ഞാനൊരു ചൂണ്ടുവിരൽ നിവർത്തി.
കള, ഈ ഞാനോ...
ടീച്ചർ വസ്ത്രധാരിയോ
അതോ കൊറിയൻ ഡ്രസ്സ്‌ ഇട്ട അവനോ?
എന്റെ പേനയിലെ ചുവന്ന മഷി
അങ്ങനെ അങ്ങനെ വലിയൊരു
നാടകം രചിച്ചു.

ഇന്റെ H1D